QUTHUBA MEANING | ജുമാദൽ ആഖിർ മാസത്തിലെ നാലാമത്തെ വെള്ളിയാഴ്ച്ച


       ✍🏼അനുഗ്രഹങ്ങൾ ലഭിക്കുവാനുള്ള അർഹത നേടുന്നതിന്നു മുമ്പ് തന്നെ അനുഗ്രഹങ്ങൾ കൊണ്ട് ഔദാര്യം ചെയ്യുന്ന, മനുഷ്യ സമൂഹങ്ങളെ ഭക്ഷണം അധികരിപ്പിച്ച് കൊടുത്ത് കൊണ്ട് സംരക്ഷിക്കുന്ന അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും. 

   മുഹമ്മദ് നബിﷺയിലും അവിടത്തെ കുടുംബത്തിലും സന്മാർഗ്ഗികളായ അവിടത്തെ പിൻഗാമികളുമായ ഇമാമുകളിലും അല്ലാഹു ﷻ ഗുണം വർഷിക്കട്ടെ... 

   *_ജനങ്ങളെ..,_*

   അല്ലാഹുവിﷻനോട്  ഭയഭക്തി പ്രകടിപ്പിച്ച് ജീവിക്കുവാൻ എന്നോടും നിങ്ങളോടും ഞാൻ ഉപദേശിക്കുന്നു.

   കണ്ണുകൾക്ക് എന്ത് സംഭവിച്ചു? നരകം കൊണ്ട് ഭയപ്പെടുത്തി അറിയിച്ചിട്ടും അവ കരയുന്നില്ല! ഹൃദയങ്ങൾക്ക് എന്ത് സംഭവിച്ചു? പരലോക ചിന്തയില്ലാതെ അവ ഉറങ്ങുന്നു! മനക്കരുത്തുകൾക്ക് എന്ത് സംഭവിച്ചു? ഔന്നത്യങ്ങളെ തേടിപ്പോകാതെ അവ നിഷ്ക്രിയമായിരിക്കുന്നു!  ആത്മാക്കൾക്ക് എന്ത് പറ്റി? നന്മകളിൽ നിന്നും അവ വിട്ടു നിൽക്കുന്നു!

   കണ്ണുകൾ കാഴ്ചയില്ലാത്തവയായോ? ഹൃദയങ്ങൾ ചീത്തയായവയായോ ? അല്ലെങ്കിൽ വൻദോഷങ്ങൾ മറക്കപ്പെട്ടുവോ? അതല്ല, വിപത്തുകൾ നിർഭയമാക്കപ്പെട്ടുവോ? സമയങ്ങൾ മുറിഞ്ഞു പോകുന്നതും, നിമിഷങ്ങൾ അറ്റുപോകുന്നതും, മരിച്ചു പോയവരുടെ അവശിഷ്ടങ്ങളിൽ മരണത്തിനുള്ള ലക്ഷ്യങ്ങൾ നിലനിൽക്കുന്നതിനേയും, നിങ്ങളിൽ ജീവിച്ചിരിക്കുന്നവർ മരിച്ചവരോട് ചേരുന്നതും നിങ്ങൾ കാണുന്നില്ലേ?


   നിങ്ങൾ -ഭൂമിയിൽ- താമസിക്കുന്നവരായ സ്ഥിതിയിൽ -മരിച്ച്- യാത്ര പോകുന്നവരാണ്. സുരക്ഷാ സംവിധാനങ്ങൾക്കിടയിൽ നിന്നും നശിച്ചു പോകുന്നവരാണ്. നിങ്ങൾ അറിഞ്ഞതിനെ പരലോക ജീവിതത്തെ നിങ്ങൾ ഉപേക്ഷിക്കുന്നവരാണ്. നിങ്ങൾക്ക് ബോദ്ധ്യപ്പെട്ടതിൽ സംശയിക്കുന്നവരാണ്. "നിങ്ങൾ അല്ലാത്തവരേയാണ് മരണം വിളിക്കുന്നത് എന്ന പോലെ" എങ്കിൽ നിങ്ങളുടെ ധാരണ എത്രമോശം! അല്ലാഹുﷻവാണ് സത്യം, മരണം അത് തേടുന്നവനെ എത്തിച്ചിരിക്കുന്നു മരണത്തിൽ നിന്നും ഓടിയവനും നശിച്ചിരിക്കുന്നു.

   നിന്ദ്യമാക്കപ്പെടുന്നതിന്റെ മുമ്പ് ആത്മാവിനെ സംരക്ഷിക്കുന്നവനില്ലയോ? സ്വന്തം ആത്മാവിനെ പണയമാക്കപ്പെടുന്നതിന്നു മുമ്പ് പണയം വെക്കുന്നവനില്ലയോ? നരകത്തിൽ പ്രവേശിക്കപ്പെടുന്നതിനു മുമ്പ് സ്വർഗ്ഗാവകാശം നേടിയെടുക്കുന്നവനില്ലയോ?

   അല്ലാഹുﷻവിന്റെ അടിമകളേ.., ഇത് -ജുമുഅ- കുറ്റവാളികളുടെ സമ്മേളനമാണ്. ഖേദിച്ചു കരഞ്ഞു കൊണ്ട് വിജയം വരിക്കുന്നവനുണ്ടോ?       തൗബ ചെയ്യുന്നവർ അല്ലാഹുﷻവിന്റെ മാപ്പുകളെ ശേഖരിക്കുന്ന സ്ഥലമാണിത്. തന്റെ വിഹിതം ശേഖരിക്കുന്ന വല്ലവനുമുണ്ടോ? ഇത് -ദുനിയാവ്- യാത്രവേളയിൽ താമസിക്കുന്ന സ്ഥലമാണ്. യാത്ര ഉറപ്പിച്ച് അല്ലാഹുﷻവിന്റെ വിളിക്ക് ഉത്തരം നൽകുന്നവനുണ്ടോ? ഇത് പ്രവർത്തിക്കുന്നവരുടെ വ്യാപാര കേന്ദ്രമാണ്. കുറ്റങ്ങളിൽ നിന്നും ഒഴിവാവുകയും ഖേദിച്ചു മടങ്ങുകയും ചെയ്യുന്നവനുണ്ടോ? 

   കണ്ണീർ വീഴുന്നതിന്റെയും, കുടിക്കുന്ന ജലം കലങ്ങുന്നതിന്റെയും, സ്ഥിതി മോശമാകുന്നതിന്റെയും, മടക്കം പ്രയാസമാകുന്നതിന്റെയും, വിപത്ത് വരുന്നതിന്റെയും, നാശം സംഭവിക്കുന്നതിന്റെയും മരണം ഇഴഞ്ഞു കയറുന്നതിന്റെയും, മരണാനന്തര ജീവിതത്തിന്റെ മറ നീക്കപ്പെടുന്നതിന്റെയും, കൊടുത്തതിന്റെ വാങ്ങിയതിന്റെ കണക്ക് പരിശോധിക്കുന്നതിന്റെയും, മുമ്പ് -മേൽ പറയപ്പെട്ട കാര്യങ്ങൾ മുഴുവനും ചെയ്യുന്നവനുണ്ടോ?-

   മരണവും അനന്തര കാര്യങ്ങളും സംഭവിക്കുമ്പോൾ അക്രമി ഖേദത്താൽ വിരൽ കടിക്കും. തന്റെ ആത്മാവ് പ്രവർത്തിച്ചത് രേഖപ്പെടുത്തപ്പെട്ടവനായി അവൻ കാണും. മറഞ്ഞു കിടക്കുന്ന അവന്റെ പ്രവർത്തനങ്ങൾ അടുത്ത് കൊണ്ട് വരപ്പെട്ടതായി അവൻ ദർശിക്കും. അല്ലാഹുﷻവിന്റെ വാഗ്ദത്തവും, മുന്നറിയിപ്പും, അവന്ന് വ്യക്തമാവും. യാഥാർത്ഥ്യമാവും. ഒരു പക്ഷേ സുഭിക്ഷതയാർന്ന ജീവിതത്തിലേക്ക് -സ്വർഗ്ഗത്തിലേക്ക്- ഒരു പക്ഷേ കഠിനമായ ശിക്ഷയിലേക്ക് -നരകത്തിലേക്ക്-.

   ഓരോ ആത്മാവും അതിനോട് കൂടെ തെളിച്ചു കൊണ്ട് വരുന്ന ഒരാളും സാക്ഷിയും ഉള്ളതായി വരുന്ന ദിവസം. നിശ്ചയം യാതൊരുവന്ന് ഹൃദയമുണ്ടോ, അല്ലെങ്കിൽ ഹാജറുള്ളവനായ സ്ഥിതിയിൽ കേൾവിയെ കൊടുത്തുവോ അവന്ന് മേൽ വിവരിച്ചതിൽ ഉപദേശമുണ്ട്.

   പാരത്രിക ജീവിതവിജയത്തിനു വേണ്ടി വേണ്ടവിധം തയ്യാറാവാൻ അല്ലാഹു ﷻ നമുക്ക് തോന്നിപ്പിച്ചു തരട്ടെ.., 

   *നാം ആർക്കാണോ ആരാധന നിർവഹിക്കുന്നത് അവന്റെ-അല്ലാഹുﷻവിന്റെ-വചനംഃ*


*بِسْمِ اللَّـهِ الرَّ‌حْمَـٰنِ الرَّ‌حِيمِ*


*وَأَنِيبُوٓا۟ إِلَىٰ رَبِّكُمْ وَأَسْلِمُوا۟ لَهُۥ مِن قَبْلِ أَن يَأْتِيَكُمُ ٱلْعَذَابُ ثُمَّ لَا تُنصَرُونَ*

*وَٱتَّبِعُوٓا۟ أَحْسَنَ مَآ أُنزِلَ إِلَيْكُم مِّن رَّبِّكُم مِّن قَبْلِ أَن يَأْتِيَكُمُ ٱلْعَذَابُ بَغْتَةًۭ وَأَنتُمْ لَا تَشْعُرُونَ*

*(നിങ്ങള്‍ക്ക് ശിക്ഷ വന്നെത്തുന്നതിനു മുമ്പായി നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിങ്കലേക്ക് താഴ്മയോടെ മടങ്ങുകയും, അവന്നു കീഴ്പെടുകയും ചെയ്യുവിന്‍. പിന്നെ (അത് വന്നതിന് ശേഷം) നിങ്ങള്‍ സഹായിക്കപ്പെടുന്നതല്ല*

*നിങ്ങള്‍ ഓര്‍ക്കാതിരിക്കെ പെട്ടെന്ന് നിങ്ങള്‍ക്ക് ശിക്ഷ വന്നെത്തുന്നതിന് മുമ്പായി നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് നിങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടതില്‍ നിന്ന് ഏറ്റവും ഉത്തമമായത് നിങ്ങള്‍ പിന്‍പറ്റുകയും ചെയ്യുക*

  *(സുമർ : 54-55)*


*بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ*

*يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾*


*സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്‍മങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു.*


*📍രണ്ടാമത്തെ ഖുതുബ*

     ഉദാരനും ആരാധ്യനുമായ അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും. 

   കരുണാനിധിയും സ്തുതിക്കപ്പെടുന്നവനുമായ അല്ലാഹു ﷻ മാത്രമേ ആരാധ്യനുള്ളൂ എന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. പ്രസവിക്കപ്പെട്ടവരിൽ ഏറ്റവും പവിത്രതയുള്ള മുഹമ്മദ് നബി ﷺ അല്ലാഹുﷻവിന്റെ ദൂതനും അടിമയുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. 

   സുജൂദിൽ കിടന്ന് മലക്ക് തസ്ബീഹ് ചൊല്ലുന്ന കാലത്തോളം അല്ലാഹു ﷻ മുഹമ്മദ് നബിﷺയിലും അവിടത്തെ കുടുംബത്തിലും ഗുണം ചെയ്യട്ടെ.

   *_ജനങ്ങളെ..,_*

   നിങ്ങൾ അല്ലാഹുﷻവിനെ സൂക്ഷിക്കേണ്ട വിധം സൂക്ഷിക്കുക. അവൻ നിർബന്ധമാക്കിയ കാര്യങ്ങൾ നിർവഹിക്കുന്നതിലേക്ക് ധൃതിപ്പെടുക. നിശ്ചയം അല്ലാഹു ﷻ തന്റെ സ്വന്തം സത്ത കൊണ്ട് ആരംഭിച്ച്, അവന്റെ പരിശുദ്ധിയെ വാഴ്ത്തി തസ്ബീഹ് ചൊല്ലുന്ന അവന്റെ മലക്കുകളെ രണ്ടാമതായി പറഞ്ഞ് തന്റെ സൃഷ്ടികളിൽ നിന്നും വിശ്വാസികളെ ' ഓ ' എന്ന് അഭിസംബോധന ചെയ്ത് വിളിച്ച് അവൻ ഒരു കാര്യം പ്രവർത്തിക്കാൻ നിങ്ങളോട് കൽപിച്ചിട്ടുണ്ട് എന്ന വസ്തുത നിങ്ങൾ അറിയുക.

   അല്ലാഹു ﷻ പറഞ്ഞു : നിശ്ചയം അല്ലാഹുﷻവും അവന്റെ മലക്കുകളും അവന്റെ പ്രവാചകന്റെ (ﷺ) മേൽ സ്വലാത്ത് ചൊല്ലുന്നു അതിനാൽ "ഓ" സത്യവിശ്വാസികളെ, നിങ്ങൾ അദ്ദേഹത്തിന്റെ മേൽ സ്വലാത്തും സ്വലാമും ചൊല്ലുക

   അല്ലാഹുﷻവേ, നീ നിന്റെ പ്രവാചകനും ഞങ്ങളുടെ നേതാവുമായ മുഹമ്മദ് നബിﷺയുടെ മേൽ ഗുണവും രക്ഷയും ചൊരിയേണമേ, ആ  പ്രവാചകന്റെ കയ്യിൽ വെച്ച് ചരൽക്കല്ല് തസ്ബീഹ് ചൊല്ലിയിരിക്കുന്നു. അവിടത്തെ വിരലുകൾക്കിടയിൽ നിന്നും ജലം ഉറവെടുത്തിരിക്കുന്നു. 

   സന്മാർഗ്ഗം സിദ്ധിച്ച് അവിടത്തെ പിൻഗാമികളിൽ ആദ്യത്തവരും മാർഗ്ഗദർശനം നൽകുന്ന നേതാക്കളിൽ ഉത്തമരും ആയവരേ തൊട്ട് നീ തൃപ്തിപ്പെടേണമേ. അദ്ദേഹം അനുകമ്പയുള്ള ഇമാമും

വിശ്വാസികളുടെ നായകനുമായ അബൂബക്കർ സിദ്ദീഖ് (റ) ആകുന്നു.

 അല്ലാഹുﷻവെ, സഹപാഠികളിൽ ബഹുമാനമർഹിക്കുന്ന ഇമാമിനെ തൊട്ടും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നായകനായ ഉമർബ്നുൽ ഖത്ത്വാബ്(റ)വിനെ.

പെൺമക്കളുടെ ഭർത്താവിനെയും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നേതാവായ ഉസ്മാനുബ്നു അഫ്ഫാൻ (റ)എന്നവരെ.

അല്ലാഹുﷻവെ, അൽഭുതങ്ങൾ വെളിവാക്കിയവരെ നീ തൃപ്തിപ്പെടേണമേ. അതായത് വിശ്വാസികളുടെ നേതാവായ അലിയ്യുബ്നു അബീത്വാലിബ്(റ)വിനെ. നബിﷺയുടെ രണ്ട് പിതൃസഹോദരന്മാരായ ഹംസ(റ), അബ്ബാസ്(റ) എന്നിവരെ നീ തൃപ്തിപ്പെടേണമേ, നിന്റെ പ്രവാചകന്റെ അവശേഷിക്കുന്ന സ്വഹാബാക്കളെ തൊട്ടും നീ തൃപ്തിപ്പെടേണമേ. 

അല്ലാഹുﷻവെ, വിശ്വാസികൾക്കും വിശ്വാസിനികൾക്കും മുസ്ലിംകൾക്കും മുസ്ലിമത്തുകൾക്കും നീ പൊറുത്ത് കൊടുക്കേണമേ. അവരിൽ നിന്നും ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും, നിശ്ചയം നീ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്നവനാണ്. ആവശ്യങ്ങൾ വീട്ടുന്നവനെ അവരുടെ മണ്ണിനെ നീ നന്നാക്കേണമേ, അവരുടെ അഭയ കേന്ദ്രം സ്വർഗ്ഗവും ആക്കേണമേ..

അല്ലാഹുﷻവെ, ഞങ്ങൾക്ക് ദുനിയാവിൽ നല്ലതിനെയും ആഖിറത്തിൽ നല്ലതിനേയും നീ നൽകേണമേ, നരകശിക്ഷയിൽ നിന്നും ഞങ്ങളെ കാക്കേണമേ. അല്ലാഹുﷻവെ, നരകത്തിൽ നിന്നും ഞങ്ങളെ നീ രക്ഷിക്കേണമേ. (ഇത് മൂന്നു പ്രാവശ്യം പറയണം)  അല്ലാഹുﷻവെ, തീ കൊണ്ട് ഞങ്ങളെ നീ ചൂടാക്കരുതേ, നരകത്തിന്റെ വിറകിൽ നീ ഞങ്ങളെ ഉൾപ്പെടുത്തരുതേ. നിശ്ചയം നരകം മോശമായ ഭവനമാണ്. സ്ഥിരതാമസം മോശമായതും. വാസസ്ഥലം ചീത്തയായതുമാണ്.

 ഞങ്ങളുടെ രക്ഷിതാവേ, നീ ഞങ്ങൾക്കും, വിശ്വാസത്തിൽ ഞങ്ങളുടെ മുൻകഴിഞ്ഞ് പോയ ഞങ്ങളുടെ സഹോദരങ്ങൾക്കും പൊറുത്ത് തരേണമേ.. വിശ്വസിച്ചവരോട് ഞങ്ങളുടെ ഹൃദയങ്ങളിൽ നീ പകയെ കുടിയിരുത്തരുതെ. ഞങ്ങളുടെ രക്ഷിതാവേ, നീ കൂടുതൽ കരുണ ചെയ്യുന്നവനും, അനുകമ്പ കാണിക്കുന്നവനുമാണ്.

നിശ്ചയം അല്ലാഹു ﷻ നീതി കൊണ്ടും നന്മ കൊണ്ടും, അടുത്തവർക്ക് ദാനം നൽകൽ കൊണ്ടും കൽപിക്കുന്നു. ചീത്തയേയും, വെറുക്കപ്പെട്ടതിനെയും, അക്രമത്തേയും അവൻ തടയുന്നു. നിങ്ങൾ ചിന്തിക്കുന്നവരാകാൻ വേണ്ടി അവൻ നിങ്ങളെ ഉപദേശിക്കുന്നു.

അല്ലാഹുﷻവിനെ സ്മരിക്കലാണ് ഏറ്റവും വലിയതായിട്ടുള്ളത്. നിങ്ങൾ പ്രവർത്തിക്കുന്നതിനെ അവൻ അറിയുന്നു.

Post a Comment