What is your passion? | How to find your passion?

         

        പാഷൻ കണ്ടത്തി അതിൽ വർക്ക് ചെയ്യുന്നത് കൂടുതൽ സംതൃപ്തി നൽകുമെന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ടാവും. നിൻറെ നിയോഗം എന്തെന്ന് തിരിച്ചറിഞ്ഞ് ജീവിതത്തിൽ അതിൻറെ പിറകെ പോയാൽ ഒരു ദിവസം പോലും നീ ജോലി ചെയ്യേണ്ടി വരില്ല. അഥവാ നിനക്ക് ജോലി ഒരു വിനോദമായി തീരും. അങ്ങനെയെങ്കിൽ നമുക്കും നമ്മുടെ പാഷൻ കണ്ടത്തിയാലോ… പാഷൻ എങ്ങനെ കണ്ടത്താം… അതിനു ന്യൂറോ സയൻസിനു പിന്നിൽ പോവണോ…

പാഷൻ കണ്ടെത്തുന്നതിനെ കുറിച്ച് നമ്മൾ ആരോടെങ്കിലും കൂടിയാലോചന നടത്തുകയാണെങ്കിൽ അവർക്ക് പറയാനുണ്ടാവുക ന്യൂറോസയൻസ്, ലെഫ്റ്റ് ബ്രയിൻ, റൈറ്റ് ബ്രയിൽ തുടങ്ങി കുറേ കാൽക്കുലേഷനുകൾ ആയിരിക്കും. എന്നാൽ Successful ആയ ആളുകളെ നിരീക്ഷിക്കുകയാണെങ്കിൽ അവരുടെ ജീവിതത്തിൽ ഇത്തരമൊരു കാൽക്കുലേഷൻ ഒന്നും നടന്നിട്ട് ഉണ്ടാവില്ല. എങ്കിൽ പിന്നെ എങ്ങനെ അവർ പാഷൻ കണ്ടെത്തി നമുക്കും എങ്ങനെ ആ വഴിയിൽ പോവാം.


നമുക്കെല്ലാവർക്കും ചെറുപ്പം മുതൽ തന്നെ വളരെ താല്പര്യമുള്ള നമ്മൾ ആസ്വദിച്ച് കാര്യങ്ങൾ ചെയ്തു തീർക്കുന്ന ചില ഫീൽഡുകൾ ഉണ്ടാകും. 
അത്തരമൊരു ഫീൾഡ് തെരഞ്ഞെടുത്ത് അതിൽ ഉറച്ചു നിന്ന് കൂടുതൽ കഠിനാധ്വാനം ചെയ്തു വളരെ ആഴത്തിലുള്ള അറിവും അനുഭവവും നേടുന്നതിൻറെ അനന്തര ഫലം (After effect) ആണ് പാഷൻ.
അങ്ങനെ നമ്മൾ എത്തിപ്പെടുന്ന ഒരു ഫീൽഡിൽ നമുക്ക് ജോലിചെയ്യാൻ കൂടുതൽ താല്പര്യവും ആ ജോലി വളരെ ഉല്പാദനക്ഷമതയുള്ളതും ആയിരിക്കും.


അല്ലാതെ പാഷൻ കണ്ടെത്തുന്നതിന് ഒരു ഈസി വഴിയൊന്നുമില്ല. എന്തെങ്കിലും കാൽക്കുലേഷൻ നടത്തി ഒരുദിവസം പാഷൻ കണ്ടത്തി പിറ്റേദിവസം മുതൽ ആ ഫീൽഡിൽ വർക്ക് ചെയ്യുക എന്നതൊന്നും നടപടി ആവുന്നതല്ല. പാഷൻ കണ്ടെത്തുന്നതിന് ഒറ്റ വഴി ആണുള്ളത് അത് താഴെയുള്ള J കർവ് പിന്തുടരുക എന്നതാണ്

കൂടുതൽ താല്പര്യം തോന്നുന്ന ഒരു മേഖല ആദ്യം സെലക്ട് ചെയ്യുക. ആ മേഖലയുടെ പിന്നാലെ ഇറങ്ങിത്തിരിച്ചാൽ നമ്മൾ കണ്ടതൊന്നുമല്ല ഈ മേഖല എന്നും ഇനിയും ഒരുപാട് അറിവുകൾ ആർജിക്കാൻ ഉണ്ട് എന്നും നമുക്ക് മനസ്സിലാകും. അങ്ങനെ നമ്മൾ എത്തുന്നു സ്റ്റേജി നാണ്  J കർവിൽ കാണിച്ച value of depression. എന്ന് പറയുന്നത്


പിന്നെയും workout ചെയ്യുമ്പോൾ നമുക്ക് അറിവും അനുഭവവും വർദ്ദിക്കുകയും നമുക്ക് നല്ല വളർച്ച ഉണ്ടാവുകയും ചെയ്യും. ആ കാര്യങ്ങളിൽ കൂടുതൽ റിസർച്ച് നടത്തുവാനും മറ്റുള്ളവരോട് സംസാരിക്കുവാനും, കാര്യങ്ങൾ വളരെയേറെ സമയം എടുത്തു ചെയ്തു പൂർത്തിയാക്കാനും നമുക്ക് നല്ല താൽപര്യം വന്നു തുടങ്ങന്ന ഒരു സ്റ്റേജിൽ എത്തും. അതാണ് കർവിൽ കാണിച്ച Vally of knwoledge. അങ്ങിനെ ആ മേഖല നമ്മുടെ പാഷൻ ആക്കുവാനും വിജയിയായി മുന്നേറുവാനും സാധിക്കും.


എങ്ങനെ കണ്ടെത്താം


ഇനി ഒരു കാര്യം തുറന്നു പറയട്ടെ. പാഷൻ എന്നത് കണ്ടെത്തേണ്ട ഒരു കാര്യമല്ല. നാം വികസിപ്പിച്ചെടുക്കേണ്ട ഒരു കാര്യമാണ്. പാഷൻ വളർത്തിയെടുക്കുന്നതിന് ചെയ്യാവുന്ന ഒരു ഏക വഴിയാണ് Trial and Error, നമ്മുടെ ജീവിതത്തിൽ ഒരേ ഒരു പാഷൻ എന്നതൊന്നും ഇല്ല. നമ്മുടെ ജീവിത യാത്രയിൽ പല കാര്യങ്ങളിൽ ആകൃഷ്ടരാവുകയും അവ നമ്മുടെ പാഷൻ ആക്കി എടുക്കുകയും ചെയ്യാം


എന്താണ് Trial and Error


നാം ഏറ്റവും താല്പര്യമുള്ള ഒരു മേഖല തിരഞ്ഞെടുത്ത അതിൽ കൂടുതൽ നോളേജ് നേടാൻ ശ്രമിക്കുമ്പോൾ ചെറിയ ഒരു സമയത്തിനുള്ളിൽ തന്നെ നമുക്ക് ഒരു പ്രയാസം ഫീൽ ചെയ്യുന്നതായി തോന്നും. അതായത് നേരത്തെ നാം പറഞ്ഞ J കർവിൻറെ Vally of depression ൽ എത്തും. അങ്ങനെ അവിടെ നിന്നും നമ്മൾ മറ്റൊരു മേഖലയിലേക്ക് തിരിയാൻ ശ്രമിക്കും. എന്നാൽ അങ്ങനെ ഒരു ഷോർട്ട് ടേമിൽ മറ്റൊരു മേഖലയിലേക്ക് തിരിയുന്നതു അബദ്ധമാണ്.

ആദ്യം തന്നെ താൽപര്യമുള്ള മേഖലയാണല്ലോ നാം തിരഞ്ഞെടുത്തത്. അതിനാൽ അതിൽ മാക്സിമം അറിവ് കരസ്ഥമാക്കി പതിയെ അതിൽ പരിശീലനം തുടങ്ങുക. അറിവും അനുഭവങ്ങളും കൂടുമ്പോൾ കൂടുതൽ താല്പര്യം വരികയും നമുക്ക് നല്ല റിസൾട്ട് ഉണ്ടാക്കാൻ കഴിയുകയും ചെയ്യും. ഇതാണ് എൻറെ പാഷൻ എന്ന് മനസ്സിലാക്കാനും പറ്റും.
ഏതു മേഖലയിലായാലും അറിവും അനുഭവവും കുറഞ്ഞ സമയത്ത് നമുക്ക് മടുപ്പ് വരും. മടുപ്പ് കാരണം നാം അവിടെ നിന്നും മറ്റൊരു മേഖലയിലേക്ക് തിരിയുന്നത് അബദ്ധമാണ്.


ഒരു പാഷൻ വികസിപ്പിച്ച് എടുക്കുകയും കൂടുതൽ ഉല്പാദനക്ഷമതയോടെ മുന്നോട്ട് പോവുകയും ചെയ്യുന്നതിനിടയിൽ മറ്റൊരു മേഖലയിലേക്ക് നമുക്ക് ഇൻട്രസ്റ്റ് വരുകയാണെങ്കിൽ അതാണ് Error. അങ്ങനെയെങ്കിൽ നമുക്ക് ആ താല്പര്യത്തിനു പിന്നിൽ പോയി പുതിയ പാഷൻ വികസിപ്പിച്ചെടുക്കാം. അല്ലാതെ ഷോട്ട് ടേമിൽ വരുന്ന തോന്നലുകൾക്ക് ഫീൽഡ് മാറുന്നത് ശരിയായ രീതിയല്ല. അങ്ങനെയെങ്കിൽ നമുക്ക് മാറാൻ സമയമേ ഉണ്ടാവുകയുള്ളൂ. ആദ്യം തന്നെ മേഖല സെലക്ട് ചെയ്യുന്നത് നമ്മുടെ താൽപര്യത്തിൽ ആയിരിക്കണം മറ്റുള്ളവരുടെ സ്വാധീനത്തിൽ ആയിരിക്കരുത് എന്നത് അത് പ്രത്യേകം ഓർക്കുക.Post a Comment

Previous Post Next Post