ഹരണം എളുപ്പത്തിൽ | Easy division method malayalam

easy division method malayalam

ഒരു സംഖ്യയെ നിശ്ശേഷം ഹരിക്കാൻ പറ്റുന്ന സംഖ്യ കണ്ടത്താൻ ചില എളുപ്പ മാർഗ്ഗങ്ങൾ
1
എല്ലാ സംഖ്യയെയും ഒന്ന് കൊണ്ട് നിശ്ശേഷം ഹരിക്കാം

2
ഒരു സംഖ്യ ഇരട്ട സംഖ്യയാണെങ്കിൽ ആ സംഖ്യയെ രണ്ട കൊണ്ട് നിശ്ശേഷം ഹരിക്കാം.

3
നൽകപ്പെട്ട സംഖ്യയിലെ അക്കങ്ങളുടെ തുക 3 കൊണ്ട് നിശ്ശേഷം ഹരിക്കാവുന്നതാണെങ്കിൽ ആസംഖ്യയെ 3 കൊണ്ട് നിശ്ശേഷം ഹരിക്കാം.

ഉദാഹരണം 546

അക്കങ്ങളുടെ തുക 5+4+6=15

15 നെ 3 കൊണ്ട് നിശ്ശേഷം ഹരിക്കാവുന്നതിനാൽ 546 നെ 3കൊണ്ട് നിശ്ശേഷം ഹരിക്കാം.

4
അവസാന രണ്ടക്കങ്ങൾ പൂജ്യം ആയ സംഖ്യയെ 4 കൊണ്ട് നിശ്ശേഷം ഹരിക്കാം

ഉദാഹരണം 100

100/4 = 25

അവസാന രണ്ടക്കങ്ങളുടെ മുല്യത്തെ 4 കൊണ്ട് നിശ്ശേഷം ഹരിക്കാമെങ്കിൽ ആ സംഖ്യയെ 4 കൊണ്ട് നിശ്ശേഷം ഹരിക്കാം.

ഉദാഹരണം 1024

1024/4

ഇവിടെ അവസാന രണ്ടക്കമായ 24 നെ 4 കൊണ്ട് നിശ്ശേഷം ഹരിക്കാവുന്നതിനാൽ 1024 നെ 4 കൊണ്ട് നിശ്ശേഷം ഹരിക്കാം

5
ഒറ്റ സംഖ്യയുടെ സ്ഥാനത്ത് 0,5 എന്നിവയിൽ ഏതെങ്കലുമാണെങ്കിൽ ആസംഖ്യയെ 5 കൊണ്ട് നിശ്ശേഷം ഹരിക്കാം

ഉദാഹരണം 100

ഉദാഹരണം 125

6
2 കൊണ്ടും 3 കൊണ്ടും നിശ്ശേഷം ഹരിക്കാവുന്ന സംഖ്യയെ 6 കൊണ്ടും നിശ്ശേഷം ഹരിക്കാം

ഉദഹരണം 846

ഇരട്ട സംഖ്യ ആയതിനാൽ 2 കൊണ്ട് നിശ്ശേഷം ഹരിക്കാം

8+4+6=18 ആയതിനാൽ 3 കൊണ്ടും നിശ്ശേഷം ഹരിക്കാം

അതിനാൽ 6 കൊണ്ടും നിശ്ശേഷം 846 നെ ഹരിക്കാം.

7
സംഖ്യയുടെ അവസാന അക്കം നീക്കംചെയ്യുക, നീക്കം ചെയ്ത അക്കത്തെ ഇരട്ടിയാക്കുക, അവസാന അക്കം നീക്കിയതിനു ശേഷമുള്ള സംഖ്യയിൽ നിന്ന് അവസാന അക്കത്തിൻറെ ഇരട്ടി കുറയ്ക്കുക, ഒരു അക്കം മാത്രം ശേഷിക്കുന്നതുവരെ ഈ പ്രക്രിയ തുടരുക. അവസാനം ബാക്കി വരുന്നത് 0 അല്ലെങ്കിൽ 7 ആണെങ്കിൽ, യഥാർത്ഥ സംഖ്യയെ 7 കൊണ്ട് ഹരിക്കാം.

ഉദാഹരണത്തിന്, 12271 നെ 7 കൊണ്ട് ഹരിക്കൽ പരിശോധിക്കുന്നതിന്, ഇനിപ്പറയുന്ന രൂപത്തിൽ ചെയ്യുക:

അവസാന അക്കം മാറ്റി നിർത്തുന്നു 1

ഇരട്ടിയാക്കുന്നു 2

ബാക്കിയുള്ളതിൽ നിന്ന് കുറക്കുന്നു 1227-2 =1225

ഈ ക്രിയ തുടരുന്നു

അവസാന അക്കം മാറ്റി നിർത്തുന്നു 5

ഇരട്ടിയാക്കുന്നു 10

ബാക്കിയുള്ളതിൽ നിന്ന് കുറക്കുന്നു 122-10 =112

ഈ ക്രിയ തുടരുന്നു

അവസാന അക്കം മാറ്റി നിർത്തുന്നു 2

ഇരട്ടിയാക്കുന്നു 4

ബാക്കിയുള്ളതിൽ നിന്ന് കുറക്കുന്നു 11-4 =7

ഇപ്രകാരം 12271 നെ 7 കൊണ്ട് ഹരിക്കാം എന്നു മനസ്സിലാക്കാം.

8
അവസാന മൂന്നക്കങ്ങൾ പൂജ്യം ആയ സംഖ്യയെ 8 കൊണ്ട് നിശ്ശേഷം ഹരിക്കാം

ഉദാഹരണം 11000/8= 1375

അവസാന മൂന്നക്കങ്ങളുടെ മുല്യത്തിലെ 8 കൊണ്ട് നിശ്ശേഷം ഹരിക്കാമെങ്കിൽ ആ സംഖ്യയെ 8 കൊണ്ട് നിശ്ശേഷം ഹരിക്കാം.

ഉദാഹരണത്തിന്, 56448/8 ഇവിടെ അവസാന മൂന്നക്കമായ 448 നെ 8 കൊണ്ട് നിശ്ശേഷം ഹരിക്കാവുന്നതിനാൽ 56448 നെ 8 കൊണ്ട് നിശ്ശേഷം ഹരിക്കാം

9
ഒരു സംഖ്യയിലെ അക്കങ്ങളുടെ തുകയെ 9 കൊണ്ട് നിശ്ശേഷം ഹരിക്കാമെങ്കിൽ ആ സംഖ്യയെ 9 കൊണ്ട് നിശ്ശേഷം ഹരിക്കാം.

ഉദാഹരണം 35118

3+5+1+1+8= 18

18 നെ 9 കൊണ്ട് നിശ്ശേഷം ഹരിക്കാമെന്നതിനാൽ 35118 എന്നതിനെ 9 കൊണ്ട് നിശ്ശേഷം ഹരിക്കാം.

10
ഒറ്റയുടെ സ്ഥാനത്ത് 0 വരുന്ന സംഖ്യയെ 10 കൊണ്ട് നിശ്ശേഷം ഹരിക്കാം

Post a Comment

Previous Post Next Post