നിങ്ങളെ മികച്ച വ്യക്തിയാകുന്നത് എങ്ങനെ | Become a Better Person in 12 Steps

സ്വയം മെച്ചപ്പെടാൻ ശ്രമിക്കുമ്പോൾ നമ്മൾ കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടിവരുമെന്ന തോന്നൽ സാധാരണമാണ്. എന്നാൽ ഒരു മികച്ച വ്യക്തിയാവുക എന്നത് കഠിനാധ്വാനം ചെയ്യുക എന്നതല്ല. തികച്ചും വ്യത്യസ്ത കാര്യങ്ങളാണ് ഇവിടെ പറയുന്നത്

കൂടുതൽ ആത്മ-ദയയും സഹാനുഭൂതിയും നിങ്ങളിൽ വളർത്താൻ കഴിയുന്നതും, നിങ്ങളുടെ ചുറ്റുമുള്ളവരോട് നല്ല രീതിയിൽ പെരുമാറാൻ നിങ്ങളെ കൂടുതൽ സജ്ജരാകുന്നതും. കൂടാതെ, മറ്റുള്ളവർക്ക് നല്ലത് ചെയ്യുന്നത്ലൂടെ നിങ്ങളുടെ ജീവിതത്തിന് ആഴത്തിലുള്ള അർത്ഥം നൽകാനും. നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുവാനും നിങ്ങളുടെ ദിനചര്യ മികച്ചതാക്കുന്നതിനും സഹായിക്കുന്ന ചില വഴികൾ... 


1. കൃതജ്ഞത വളർത്തുക

കാര്യം നിങ്ങൾ പല തവണ കേട്ടിരിക്കാം, എന്നാൽ നമ്മുടെ ജീവിതത്തിൽ നാം ഒരുപാട് കര്യങ്ങൾക്ക് പലരോടും നന്ദി അറീക്കേണ്ടതുണ്ട്, ഞാൻ എഴുതിയതിനും നിങ്ങൾ വായിക്കുന്നതിനും വരെ... ഇങ്ങനെ ഒരു കൃതജ്ഞത ഹൃദയം വളർത്തിയെടുക്കുന്നത് നമ്മുടെ മാനസികാവസ്ഥയെ വളരെയധികം സ്വാധീനിക്കും. നിങ്ങളുടെ ദൈനംദിന ജീവിതത്തിൽ നന്ദിപ്രകടനം ഉൾപ്പെടുത്തുന്നത് സമ്മർദ്ദങ്ങൾ ഒഴിവാക്കാനും ഉറക്കം മെച്ചപ്പെടുത്താനും കൂടുതൽ നല്ല സാമൂഹിക ബന്ധങ്ങൾ വളർത്തിയെടുക്കാനും സഹായിക്കുമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.

സ്പോർട്സ് സൈക്കോളജിയിലെ മാനസിക പ്രകടന പരിശീലകനായ അന്ന ഹെന്നിംഗ്സ്, നിങ്ങൾ ആരോടൊക്കെ നന്ദിയുള്ളവരായിരിക്കണം എന്ന് തിരിച്ചറിയാൻ സഹായിക്കുന്ന ഒരു GIFT ടെക്നിക്ക് ശുപാർശ ചെയ്യുന്നു

ഗിഫ്റ്റ് ടെക്നിക്

താഴെ പറയുന്ന കാര്യങ്ങൾക്ക് നിങ്ങൾ നന്ദിയുളളവരായിരിക്കണം.

Growth-വളർച്ച: പുതിയ SKILL  പഠിക്കുന്നത് പോലെ വ്യക്തിഗത വളർച്ച

Inspiration-പ്രചോദനം: നിങ്ങളെ പ്രചോദിപ്പിച്ച നിമിഷങ്ങൾ അല്ലെങ്കിൽ കാര്യങ്ങൾ

Friends/family-ചങ്ങാതിമാർ‌ / കുടുംബം: നിങ്ങളുടെ ജീവിതത്തെ സമൃദ്ധമാക്കുന്ന ആളുകൾ

Tranquility-ശാന്തത: ഒരു കപ്പ് കാപ്പി അല്ലെങ്കിൽ നല്ല പുസ്തകം ആസ്വദിക്കുന്നത് പോലുള്ള ചെറിയ, ഇടയിലുള്ള നിമിഷങ്ങൾ സമ്മാനിച്ചവർ  

Surprise-ആശ്ചര്യം: അപ്രതീക്ഷിതമായ സമ്മാനങ്ങൾ തന്നവർ

 

2 എല്ലാവരേയും അഭിവാദ്യം ചെയ്യുക

വഴിയിൽ അപരിചിതരോട് പുഞ്ചിരിക്കാം കയ്കൾ കാണിച്ച് അഭിവാദ്യം ചെയ്യാം ഓഫീസിലേക്ക് കടന്ന വരുന്ന എല്ലാവരോടുംസുപ്രഭാതംപറയാം, ചുറ്റുമുള്ളവരെ കാണുമ്പോൾ അവരെ അംഗീകരിക്കാൻ ശ്രമിക്കുക എന്നതാണ് ഇതിലെ കാര്യം, മന ശാസ്ത്രജ്ഞൻ മഡലീൻ മേസൺ റോൺട്രീ പറയുന്നു. തത്ഫലമായി നിങ്ങൾക്ക് അവരുമായി അടുത്ത ബന്ധമില്ലെങ്കിൽപ്പോലും, നിങ്ങൾക്ക് കൂടുതൽ മാനസിക സന്തോഷം ലഭിക്കുകയും ചുറ്റുമുള്ളവരുമായി അടുത്ത് ബന്ധപ്പെട്ടിരിക്കുന്നതായി നിങ്ങൾ അനുഭവപ്പെടുകയും ചെയ്യും  

3. ഡിജിറ്റൽ ലോകത്ത് നിന്ന് മാറി നിൽക്കുക 

ഒരു ചെറിയ സമയം പോലും ഡിജിറ്റൽ ഡിവൈസുകളിൽ നിന്ന് ബന്ധം ഒഴിവാക്കുന്നത് നിങ്ങളുടെ ക്ഷേമത്തിന് ഗുണം ചെയ്യും. ഒന്നും ചെയ്യാനില്ലെന്ന് തോന്നുമ്പോൾ, കുറച്ച് മണിക്കൂർ ഫോണിൽ നിന്ന് മാറിനിന്ന്, പകരം, നടക്കാൻ പോയി നിങ്ങളുടെ ചിന്തകളിൽ മുഴുകുക.

കുറച്ച് മണിക്കൂറുകൾ നിങ്ങളുടെ ഫോണിൽ നിന്ന് മാറിനിൽക്കുക അല്ലെങ്കിൽ ദിവസം മുഴുവൻ ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്ന് ഒഴിവാക്കുക. പകരം, പുറത്തുപോകാനും പ്രകൃതിയുമായി ഇണങ്ങാനും അല്ലെങ്കിൽ സുഹൃത്തുക്കളുമായി സമയം ചെലവഴിക്കാനും ശ്രമിക്കുക. ഓർമ്മിക്കുക: നിങ്ങളുടെ ഫോണിൽ നിന്നുള്ള ഒരു ചെറിയ ഇടവേള പോലും നിങ്ങൾക്ക് സന്തോഷം നൽകുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കും.

4. നിങ്ങളെ കുറിച്ച് പോസിറ്റീവ് സംസാരിക്കുക

നമ്മുടെ പരാജയങ്ങൾ തന്നെ ആയാലും അതിനെ വിമർശിക്കുന്നത് എളുപ്പമാണ്. ഇങ്ങനെ നെഗറ്റീവ് ആയതും ഫലപ്രദമല്ലാത്തതുമായ സ്വയം വിമർശനങ്ങൾ പൊതുവെ നമ്മുടെ പ്രചോദനത്തെ കുറയ്ക്കും, സ്വയം വിമർശനങ്ങ ആണങ്കിൽ പോലും പരിഹാരം ഉള്ളത് മാത്രം കണക്കിലെടുക്കുക   ഹെന്നിംഗ്സ് വിശദീകരിക്കുന്നു. നിങ്ങൾ ഒരു നല്ല വ്യക്തിയല്ലെന്ന് നിരന്തരം സ്വയം പറയുകയാണെങ്കിൽ, സ്വയം മെച്ചപ്പെടുന്നതിനുള്ള പ്രചോദനം കണ്ടെത്തുക പ്രയാസമാണ്.

നിമിഷത്തിൽ എനിക്ക് കഴിയുന്നത്ര മികച്ചത് ഞാൻ ചെയ്യുന്നുവെന്ന് ഉറപ്പ് വരുത്തി നല്ല ശുഭാപ്തിവിശ്വാസം കൈകൊണ്ട് പോസിറ്റീവായി സ്വയം സംസാരിക്കുക. കഴിഞ്ഞ കാലചിന്തകളുടെ തടവറയിൽ നിന്ന് കുതറിയോടി കൂടുതൽ മെച്ചപ്പെട്ട കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക 

5. ദയ പരിശീലിക്കുക

മറ്റുള്ളവരോട് ദയ കാണിക്കുന്നത് നിങ്ങൾക്ക് ഒരു ലക്ഷ്യബോധം നൽകാനും മറ്റുള്ളവർക്ക് വേണ്ടപ്പെട്ടവനായി സ്വയം അനുഭവപ്പെടാനും നിങ്ങളെ സഹായിക്കും. നിഷ്കളങ്കമായി മറ്റൊരാൾക്കായി എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുക, ഒരു അപരിചിതന് അഭിനന്ദനം നൽകുന്നതോ.

നിങ്ങളുടെ സഹപ്രവർത്തകന് ഉച്ചഭക്ഷണം ഓഫർ ചെയ്യുന്നതോ. ഒരു സുഹൃത്തിന് ഒരു സന്ദേശം അയക്കുന്നതോ. ആവശ്യമുള്ള ഒരാൾക്ക് സംഭാവന നൽകുന്നതോ തുടങ്ങി എന്തും ആവാംനിങ്ങൾ നല്ലത് ചെയ്യുമ്പോൾ നിങ്ങളുടെ മാനസികാവസ്ഥ അല്പം ഉയരുന്നതും സന്തോഷം വരുന്നതും നിങ്ങൾക്ക് അനുഭവപ്പെടും. ഇങ്ങളെ ഒരാഴ്ചത്തേക്ക്  ദയാപ്രവൃത്തികൾ കണക്കാക്കുന്നത് തുടന്ന് നോക്കൂ, നിങ്ങളിൽ സന്തോഷവും നന്ദിയും വർദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ കാണിക്കുന്നു

6. ഒരുനേര ഭക്ഷണമെങ്കിലും ശ്രദ്ധയോടെ കഴിക്കുക

ശ്രദ്ധാപൂർവമായ ഭക്ഷണം നിങ്ങളുടെ ശാരീരിക വികാരങ്ങളും മനോവികാരങ്ങളും പരിശോധിക്കാൻ അവസരം നൽകുന്നു. 

ഒരു സാൻഡ്വിച്ച് മാത്രമാണെങ്കിലുംതിരഞ്ഞെടുക്കുന്ന ഭക്ഷണം  കഴിക്കാൻ സമയമെടുക്കുക. വ്യത്യസ്ത രുചികളും ഗുണങ്ങളും ആസ്വദിക്കുക. റോൺട്രീ പറയുന്നു. ഇങ്ങലെ സമയമെടുത്ത് ഭക്ഷണം കയിക്കുന്നതും ഒരു ലളിതമായ ധ്യാനമാണ്, അതിനു മനപ്രയാസം ഇല്ലാതാക്കുന്ന മരുന്നായി പ്രവർത്തിക്കാൻ കഴിയും

7. മതിയായ ഉറക്കം ഉറപ്പാക്കുക

വേണ്ടത്ര വിശ്രമം ഇല്ലങ്കിൽ  നിങ്ങൾക്ക് ദിവസം മുഴുവൻ മുഷിഞ്ഞതും ഫലപ്രദമല്ലാത്തതുമായി തോന്നാം. ഓരോ രാത്രിയും ആറ് മുതൽ ഏഴ് മണിക്കൂർ വരെ ഉറക്കം ലഭിക്കാൻ ശ്രമിക്കുക

 പകൽ വൈകിയുള്ള കാപ്പി ഉപഭോഗം കുറയ്ക്കുക, ഉറങ്ങുന്നതിനു മുമ്പ് കുളിക്കുക, പൂർണ്ണ ഇരുട്ടിൽ ഉറങ്ങുക, ദൈനം ദിന സമയക്രമം പാലിക്കുക, ഡിജിറ്റൽ / ഇലക്ട്രിക്ക് ഉപകരണങ്ങളിൽ നിന്ന് മാറി നിൽക്കുത, തുടങ്ങി നിങ്ങളുടെ ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ കണ്ടെത്തുക. ഉറക്കിൻറെ അളവിനേകാൾ പ്രധാനമാണ് ഉറക്കിൻറെ ഗുണം. 

8. ബോധപൂർവ്വം ശ്വസിക്കുക

ബസ് സ്റ്റോപ്പിൽ, പലചരക്ക് കടയിലെ വരിയിൽ, ഉറങ്ങാൻ കിടക്കുന്ന നിമിഷം തുടങ്ങി ആഴത്തിലുള്ള ശ്വസനത്തിനു സമയം കണ്ടത്തുക. ഒരു ദിവസം കുറച്ച് സമയമെങ്കിലും ദീർഘ ശ്വസനം പരിശീലിക്കുന്നത് നമ്മുടെ ശരീരത്തിന് വളരെ ഗുമണകരമാണു. സ്വാഭാവിക ശ്വസനം നമ്മുടെ നിലനിൽപ്പിനു മാത്രം മതിയായതാണ്, കരുത്തും ആരോഗ്യവുമുള്ള  ജീവിതത്തിനു മതിയാവുന്നില്ല എന്നതാണ് പഠനം.

വിദഗ്ദർ നിർദ്ദേശിക്കുന്ന ശ്വസനം

1 2 3 4 എണ്ണുന്ന സമയം ശ്വസം ഉള്ളിലേക്കെടുക്കുക, 7വരെ  എണ്ണുന്ന സമയം ശ്വാസം പിടിച്ചുനിർത്തുക, 8വരെ എണ്ണുന്ന സമയത്തിൽ ശ്വസം പുറത്തു വിടുക.

9. എന്നും 30 മിനിറ്റ് വൃത്തിയാക്കുക

നിങ്ങളുടെ വീടും പരിസരവും നിങ്ങളെ വെറുപ്പിക്കുന്നതാണോ സന്തോഷിപ്പിക്കുന്നതാണോ... ദിവസവും ഒരു 30 മിനുട്ട് നിങ്ങളുടെ സ്പെയ്സ് പുതുമയോടെ നില നിർത്താൻ സമയം ചെലവഴിക്കാൻ മടിയുണ്ടോഅങ്ങനെ ചെയ്യുന്നത് നിങ്ങളുടെ ദിവസത്തിന് കുറച്ച് തെളിച്ചം നൽകും, നിങ്ങളുടെ ബാത്ത്റൂം കണ്ണാടി വൃത്തിയാക്കുന്നു, ബാത്ത്റൂമിലെ സ്റ്റീൽ പൈപ്പുകൾ പുതുമയോടെ നിലനിർത്തുന്നു, നിങ്ങൾ തൂക്കിയിട്ടിരിക്കുന്നു ഇഷ്ടപ്പെടുന്ന ചിത്രം മാറാല ചുറ്റിയത് കളയുന്നു, നിങ്ങളുടെ മേശ ചിട്ടപ്പെടുത്തുന്നു. ഒരു ചെറിയ ചെടി മേശയിൽ സ്ഥാപിക്കുന്നു, തുടങ്ങി നിങ്ങളുടെ ഇടം ആസ്വദിക്കാൻ കുറച്ച് സമയമെടുത്ത് സ്വയം സന്തോഷം കണ്ടത്തുക.

10. നിങ്ങൾക്കും മറ്റുള്ളവർക്കും മാപ്പു കൊടുക്കുക

ദുഃഖം, പക, നീരസം എന്നിവ കൊണ്ട് നടക്കുന്നത് മറ്റുള്ളവരെ വേദനിപ്പിക്കുന്നതോടൊപ്പം, അത് നിങ്ങളെയും വേദനിപ്പിക്കുന്നു. ഇത്തരം വികാരങ്ങളിൽ ഏതെങ്കിലും നിങ്ങൾക്ക് അനുഭവപ്പെടുമ്പോൾ, അത് നിങ്ങളുടെ മാനസികാവസ്ഥയെയും നിങ്ങളടക്കം എല്ലാവരോടും ഉള്ള പെരുമാറ്റത്തേയും ബാധിക്കുന്നു. ക്ഷമിക്കാതിരിക്കുന്നത് നെഗറ്റീവ് ചിന്തകളെ വളർത്തുന്നു. എല്ലാറ്റിനും മാപ്പ് കൊടുക്കുക ദേഷ്യപ്പെടുന്നത് കഴിവതും ഒഴിവാക്കുക

11. സ്വയം പരിചരണത്തിൽ ശ്രദ്ധിക്കുക

ഇത് നല്ല ഭക്ഷണം കഴിക്കുന്നതനെ കുറിച്ചും നിങ്ങളുടെ മനസ്സിനെയും ശരീരത്തെയും ആരോഗ്യത്തോടെ നിലനിർത്താൻ ആവശ്യമായ പോഷകാഹാരം നേടുന്നതിനെക്കുറിച്ചും അതുപോലെ കൃത്യമായി ശാരീരകവും മാനസികവുമായ വ്യായാമം ചെയ്യുന്നതനെ കുറിച്ചും ഉള്ളതാണ്.

രക്തയോട്ടം വർദ്ധിപ്പിച്ചി ശരീരം ചലനശേഷി ഉള്ളതാക്കുക. പ്രായത്തേ വെല്ലുന്ന ശാരീരിക് സൌന്ദര്യം ലഭ്യമാവും, സ്വാത്വികവും ശുദ്ധവുമായ ആഹാരം കയിക്കുക. കരുത്തരായ ഗോറില്ലകൾ മുതൽ ആനകൾവരെ കഴിക്കുന്നത് സസ്യാഹാരങ്ങളാണ് എന്ന് നാം തിരിച്ചറിയുക.

12. നിങ്ങളോട് ദയ കാണിക്കുക

നിങ്ങളുടെ സ്വന്തം സുഹൃത്താകുക, നിങ്ങൾക്ക് പ്രിയപ്പെട്ട ഒരാളെപ്പോലെ തന്നെ പെരുമാറാൻ ശ്രമിക്കുക. നിങ്ങളുടെ നല്ല ഒരു സുഹൃത്തിനോട് സംസാരിക്കന്ന പോലെ നിങ്ങളോട് തന്നെ സംസാരിക്കാൻ സമയം കണ്ടത്തുക. നമ്മുടെ സമയങ്ങൾ നമുക്ക് സന്തോഷമുണ്ടാകുന്ന കാര്യങ്ങളിൽ നിക്ഷേപിക്കുക. നമുക്ക് വേണ്ടി ചെയ്തുതീർക്കേണ്ട കാര്യങ്ങളിൽ കാലതാമസം വരുത്തുന്ന ശീലം നമ്മിൽ പലർക്കും ഉണ്ട് അത് മാറ്റിയെടുക്കാൻ വഴികൾ കണ്ടത്തുക, സ്വയം വിമർശിക്കുന്നതിനും വൈകാരികമായി കാര്യങ്ങൾ ചെയ്യുന്നതിനു പകരം വിവേകത്തോടെ പരിഹാര മാർഗങ്ങൾ തേടുന്നതിനു ശുപാർശ ചെയ്യുന്നു.

നിങ്ങളുടെ ചുറ്റുമുള്ളവരെ നല്ല രീതിയിൽ സ്വാധീനിക്കുന്ന എല്ലാ വഴികളെക്കുറിച്ചും ചിന്തിക്കുക, വഴിയിൽ ഭാരമുള്ള ബാഗുകൾ വഹിക്കുന്ന ഒരാൾക്ക് നിങ്ങൾ താങ്ങാവുക. നീണ്ട ആവശ്യങ്ങളുമായി വരിയിൽ നിൽക്കുന്ന നിങ്ങൾ ചെറിയ ആവശ്യക്കാരെ മുന്നിലേക്ക് കടത്തിവിടുന്നത് ശീലിക്കുക

അവസാനിപ്പിക്കട്ടേ...

ഒരു മികച്ച വ്യക്തിയായിത്തീരാൻ നിരവധി മാർഗങ്ങളുണ്ടെന്ന കാര്യം ഓർമ്മിക്കുക, ഇവിടെ പ്രതിപാദിക്കുന്ന കാര്യങ്ങൾ ചുരുക്കം ചിലത് മാത്രം. ഏറ്റവും സന്തോഷിപ്പിക്കുന്നതും പ്രജോദിപ്പിക്കുന്നതുമായി തോന്നുന്ന കാര്യങ്ങൾ കണ്ടെത്തുകയും അവ നിങ്ങളുടെ ദൈനംദിന ജീവിതത്തിൽ പകർത്താൻ ശ്രമിക്കുകയും ചെയ്യുക.

Post a Comment

Previous Post Next Post