ചെറുകിട സംരംഭകര്‍ക്കായി ഫ്ലിപ്കാർട്ടിന്റെ ആപ്പ് | Shopsy app by Flipkart


ഇന്ത്യയിലെ മുന്‍നിര ഇകൊമേഴ്‌സ് കമ്പനികളില്‍ ഒന്നാണ് ഫഌപ്കാര്‍ട്ട്. ചെറുകിട സംരംഭകര്‍ക്കായി പുതിയ വരുമാനം നേടാന്‍ ഉപകരിക്കുന്ന ആപ്പ് അവതരിപ്പിച്ചിരിക്കുകയാണ് ഫ്ളിപ്കാര്‍ട്ട്. reselling ആപ്ലിക്കേഷന്‍ ഇന്ന് പ്ലേ സ്റ്റോറില്‍ സുലഭമാണ്. ഇവയുടെ കൂട്ടത്തിലേക്കാണ് ഫ്‌ലിപ്കാര്‍ട്ടിന്റെ ഷോപ്‌സി എന്നു പേരിട്ടിരിക്കുന്ന ആപ്പ് അവതരിപ്പിച്ചരിക്കുന്നത്. ഷോപ്‌സിയില്‍ വ്യക്തികള്‍ക്ക് സൗജന്യമായി ഓണ്‍ലൈന്‍ ബിസിനസ് തുടങ്ങാനാവും. 

ഫ്ളിപ്കാര്‍ട്ടില്‍ വില്‍പനക്ക് വെച്ചിരിക്കുന്ന സാധനങ്ങള്‍ സൗജന്യമായി മാര്‍ക്കറ്റ് ചെയ്യുക എന്നതാണ് ഷോപ്‌സിയുടെ പ്രത്യേകത. വീട്ടിലിരുന്ന് 30000 വരെ കമ്മീഷന്‍ വഴി വരുമാനമുണ്ടാക്കാന്‍ കഴിയുന്ന ഷോപ്‌സി സാധാരണക്കാരെ ലക്ഷ്യമിട്ടാണ് ആരംഭിച്ചിട്ടുള്ളത്. ഉല്‍പന്നങ്ങള്‍ വാങ്ങുന്ന സമയത്ത് ഷെയര്‍ ചെയ്ത വ്യക്തിക്ക് കമ്മീഷന്‍ ലഭിക്കും. 

ഷോപ്‌സി ഉപയോഗിക്കേണ്ട വിധം

1. പ്ലേ സ്റ്റോറില്‍ നിന്ന് shopsy ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്തും ഡൗണ്‍ലോഡ് ചെയ്യാനാവും.

2. മൊബൈല്‍ നമ്പര്‍ നല്‍കി ലോഗില്‍ ചെയ്യുക.

3. ആപ്പ് ഓപണ്‍ ചെയ്താല്‍ കമ്മീഷനും മറ്റു വിവരങ്ങളും വായിക്കാനുള്ള ലിങ്ക് കാണാം. കൂടുതല്‍ വിവരങ്ങള്‍ അതുവഴി അറിയാനാവും.

4. flipkart ല്‍ ലഭ്യമായ എല്ലാ പ്രോഡക്ടുകളും ഷോപ്‌സിയില്‍ നമുക്ക് കാണാനാവും. men, women, kids തുടങ്ങിയ കാറ്റഗറികള്‍ വഴിയും പ്രോഡക്ടുകള്‍ സെര്‍ച്ച് ചെയ്യാം.

5. ഇഷ്ടമുള്ള അല്ലെങ്കില്‍ കസ്റ്റമറിന് ആവശ്യമായ പ്രോഡക്ട് ഓപണ്‍ ചെയ്താല്‍ ആ പ്രോഡക്ടിന്റെ യഥാര്‍ത്ഥ വിലയും കമ്മീഷനും നമുക്ക് കാണാനാവും. 

6. കസ്റ്റമര്‍ പ്രോഡക്ട് വാങ്ങുകയും റിട്ടേണ്‍ പിരിയഡ് കഴിയുകയും ചെയ്താല്‍ കമ്മീഷന്‍ നിങ്ങളുടെ വാലറ്റില്‍ ക്രഡിറ്റാകുന്നതാണ്.

DOWNLOAD SHOPSY APP

Post a Comment

Previous Post Next Post