എന്താണ് ജി സ്വീറ്റ് | What is Google Suite



ഓണ്‍ലൈന്‍ ക്ലാസ് റൂമുകളെല്ലാം പുതിയ പ്ലാറ്റ്‌ഫോമുകളിലേക്ക് മാറാന്‍ പോകുകയാണ്. സൂമും ടീച്ച്മിന്റും ഗൂഗിള്‍മീറ്റും എല്ലാം ഉപയോഗിച്ചാണ് ഇപ്പോള്‍ ക്ലാസുകള്‍ നടന്നുകൊണ്ടിരിക്കുന്നത്. ചില സെക്യൂരിറ്റി പ്രശ്‌നങ്ങള്‍ കാരണം സ്‌കൂള്‍ ക്ലാസുകളെല്ലാം ഇനി ഗൂഗിള്‍ സ്വീറ്റ് പ്ലോറ്റ്‌ഫോമിലേക്ക് മാറ്റാനുള്ള തീരുമാനത്തിലാണ് ഗവണ്‍മെന്റ്. workplace എന്ന പുതിയ പേരിലേക്ക് ഗൂഗിള്‍ മാറ്റിയിട്ടുണ്ടെങ്കിലും suit എന്ന പേരിലാണ് അറിയപ്പെടുന്നത്.

Google Suite

പലരും ഗൂഗിള്‍ സ്യൂട്ട് എന്നു പറയാറുണ്ടെങ്കിലും ശരിക്കും വായിക്കേണ്ടത് sweet എന്നാണ്. ഗൂഗിളിന്റെ വ്യത്യസ്ഥ സര്‍വീസുകളായ Gmail, drive, meet, slides..etc.  തുടങ്ങിയവയെ ഒരുപൊതു പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുവരുന്നതാണ് ഗൂഗിള്‍ സ്വീറ്റ്. all in one എന്നുപറയും പോലെ എല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവരികയാണ്. 

നിലവില്‍ നാം Gmail വഴി ഒരു അക്കൗണ്ട് എടുത്തിട്ടുണ്ടെങ്കില്‍ ആ അക്കൗണ്ട് വഴി ഗൂഗിളിന്റെ എല്ലാ സര്‍വീസുകളും നമുക്ക് ഉപയോഗിക്കാനാവും. ഇതിനു സമാനമായ മറ്റൊരു സിസ്റ്റം  തന്നെയാണ് suite.

എന്തുകൊണ്ട് G Suite



നാം ഉപയോഗിക്കുന്ന അക്കൗണ്ടുകള്‍ക്ക് Gmail എന്ന ഒരു ഡൊമൈന്‍ അടിസ്ഥാനമുണ്ടാകും. എന്നാല്‍ workplace or suite വഴി അക്കൗണ്ട് എടുക്കുമ്പോള്‍ നമ്മുടെ സ്‌കൂളിന്റെയോ സ്ഥാപനത്തിന്റെയോ പേരിലാകും ഡൊമൈന്‍ ഉണ്ടായിരിക്കുക എന്നതാണ് ഒന്നാമത്തെ കാര്യം.

ഗവണ്‍മെന്റിനു കീഴില്‍ കേരളത്തിലെ സ്‌കൂളുകള്‍ക്കെല്ലാം ഇത്തരത്തില്‍ അക്കൗണ്ടുകള്‍ ലഭ്യമാകാന്‍ പോവുകയാണ്. kiteshool എന്ന ഡൊമൈന്‍ വഴിയാകും ലഭ്യമാവുക.

2. പ്രധാന അഡ്മിന് എല്ലാ users നെയും നിയന്ത്രിക്കാനും അവരുടെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കാനുമാവും. സഹായത്തിന് മറ്റു കോ അഡ്മിന്‍മാരെ ചേര്‍ക്കാനുമാവും. 

3. ഗൂഗിള്‍ സ്വീറ്റ് തികച്ചും ഫ്രീ സര്‍വീസല്ല. എന്നാല്‍ ഗവണ്‍മെന്റിനു കീഴില്‍ ഫ്രീയായി ഉപയോഗിക്കാന്‍ സൗകര്യം ചെയ്യുന്നു. 

4. user id വെച്ചാണ് ലോഗിന്‍ ചെയ്യുക. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും അവരുടെ user id വെച്ച് കയറാനാവും. s അക്ഷരത്തില്‍ തുടങ്ങി സ്‌കൂള്‍ കോഡും മറ്റും അടങ്ങിയതാണ് വിദ്യാര്‍ത്ഥികളുടെ യൂസര്‍ ഐഡി. tr തുടങ്ങി എംബ്ലോയ്‌മെന്റ് നമ്പര്‍ കൂടി അടങ്ങിയതാണ് ടീച്ചര്‍ യൂസര്‍ ഐഡി.

5. ഗൂഗിള്‍ മീറ്റിലും സൂമിലും നടക്കുന്ന ക്ലാസുകളില്‍ മറ്റു പലരും നുഴഞ്ഞു കയറി പ്രശ്‌നങ്ങളുണ്ടായതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള ഒരു മാറ്റത്തിന് ഗവണ്‍മെന്റ് ശ്രമിക്കുന്നത്. തീര്‍ത്തും സുരക്ഷിതമായിരിക്കും google suite. 

ആരെങ്കലും നുഴഞ്ഞ് കയറിയാലും അയാളെ ട്രാക്ക് ചെയ്യാനുമുള്ള security system വും ഇതിലുണ്ട്. അതുപോലെ ഒരു ഡാറ്റയും ഷെയര്‍ ചെയ്യപ്പെടില്ല. പരസ്യങ്ങളുണ്ടായിരിക്കില്ല. മാസ്റ്റര്‍ കണ്‍ട്രോളിംഗ് കൈറ്റിനായിരിക്കും ഉണ്ടാവുക.

6. Gmail, meet, chat, calendar, drive, docs, sheets, slides, forms, sites, currents, keep, jamboard, cloudsearch, തുടങ്ങിയ സര്‍വീസുകള്‍ നിയന്ത്രണങ്ങള്‍ക്കു വിധേയമായി  ലഭ്യമാകും.

7. ഗ്രൂപ്പുകളാക്കി തിരിച്ച് നിയന്ത്രിക്കാനുള്ള സൗകര്യമുണ്ടാവും. drive ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നതുകൊണ്ടു തന്നെ ഫോണ്‍ മെമ്മറി പ്രശ്‌നങ്ങളില്ല.

8. attendance കൃത്യമായി രേഖപ്പെടുത്താനാവും. 

9. ടീച്ചേഴ്‌സിന് മെസേജുകള്‍ കൈമാറാനുള്ള ഒപ്ഷനും ലഭ്യമാണ്.

10. കേരളത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും ഒരേ സമയത്ത് സന്ദേശങ്ങള്‍ കൈമാറാനാകും. 

Post a Comment

Previous Post Next Post