NMMS സ്കോളർഷിപ്പ് അപേക്ഷകൾ ക്ഷണിച്ചു

Apply for NMMS Scholarships 2022 NMMS സ്കോളർഷിപ്പ് അപേക്ഷകൾ ക്ഷണിച്ചു


 നാഷണൽ സ്കോളർഷിപ്പ്  പോർട്ടൽ വഴി നാഷണൽ മീൻസ്- കം- മെറിറ്റ് സ്കോളർഷിപ്പിന്  അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് ചില നിർദേശങ്ങൾ ശ്രദ്ധയിൽ കൊണ്ടു വരണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രലായം അറിയിച്ചു. താഴെ കൊടുത്തിരിക്കുന്ന വ്യവസ്ഥകൾ പ്രകാരമായിരിക്കണം സ്കോളർഷിപ്പിന് അപേക്ഷിക്കേണ്ടത്.

2022-23  വര്ഷം പുതിയതായി നാഷണൽ മീൻസ് – കം- മെറിറ്റ് സ്കോളർഷിപ്പിന്  അപേക്ഷിക്കുന്ന എല്ലാ വിദ്യാർത്ഥികളും  നാഷണൽ സ്കോളർഷിപ്  പോർട്ടൽ വഴി (www.scholarships.gov.in എന്ന വെബ്സൈറ്റ്)  വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.
പ്രസ്തുത സ്‌കോളർഷിപ്പിനുള്ള ഓഫ്‌ലൈൻ അപേക്ഷകൾ യാതൊരു കാരണവശാലും സ്വികരിക്കുന്നതല്ല. എൻ. എം. എം.എസ്. സ്കോളർഷിപ്പ്  നാഷണൽ സ്കോളർഷിപ്പ്  പോർട്ടലിൽ വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി  2022 സെപ്റ്റംബർ 30  വരെയാണ്.

പൊതുവായ നിർദേശങ്ങൾ

  • നാഷണൽ സ്കോളർഷിപ് പോർട്ടൽ 2.0 (www.scholarships.gov.in എന്ന വെബ്സൈറ്റ്)  വഴിയാണ്  ഓൺലൈൻ  അപേക്ഷകൾ സമർപ്പിക്കേണ്ടത്.
  • എൻ. എം. എം.എസ്. സ്കോളർഷിപ്പിന് പുതുതായി ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിന് വേണ്ടി നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ  ( NSP 2 .0)  ലെ APPLICANT CORNER- LOGIN – NEW  REGISTRATION എന്ന ലിങ്ക് ഉപയോഗിക്കേണ്ടതാണ്.
  • ഓൺലൈൻ അപേക്ഷയോടൊപ്പം മറ്റ് രേഖകൾ ഒന്നും സ്കാൻ ചെയ്തു അയക്കേണ്ടതില്ല. എന്നാൽ  ആധാർ നമ്പർ ലഭിച്ചിട്ടില്ലത്താ  കുട്ടികൾ, രജിസ്‌ട്രേഷൻ സമയം സ്വന്തം പേരിലുള്ള ബാങ്ക് പാസ്ബുക്കിന്റെ ഫ്രന്റ് പേജ്  സ്കാൻ ചെയ്തു സബ് മിറ്റ് ചെയേണ്ടതുണ്ട്. ഓൺലൈൻ അപേക്ഷ പൂരിപ്പിച്ചതിനു ശേഷം, ഫൈനൽ  സബ്മിഷന് മുൻപ്  Upload Documents എന്ന ഭാഗത്ത്‌ Bonafied Student of Institution എന്നതിന്  നേരെയുള്ള ഫോറം ഡൌൺലോഡ് ചെയ്ത് പൂരിപ്പിച്ചു പ്രഥമഅധ്യാപകന്റെ  സാക്ഷ്യപ്പെടുത്തലിനു ശേഷം മാത്രം സ്കാൻ ചെയ്ത്  അപ്‌ലോഡ് ചെയേണ്ടതാണ്.

സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • അപേക്ഷകരായ കുട്ടികൾക്കു  ലഭിക്കുന്ന User ID/Password എന്നിവ ശ്രദ്ധയോടെ എഴുതി സൂക്ഷിക്കുക.
  • എൻ. എം. എം.എസ്. സ്കോളർഷിപ്പിന് അപേക്ഷിക്കുന്ന കുട്ടികൾ Competitive Exam Passed എന്ന കോളത്തിൽ എൻ. എം. എം.എസ്  എന്ന് സെലക്ട് ചെയ്യേണ്ടതാണ്. തുടർന്ന് എൻ. എം. എം.എസ്
  • പരീക്ഷയുടെ റോൾ നമ്പർ, പരീക്ഷ നടത്തിയ വര്ഷം, സ്റ്റേറ്റ് എന്നിവ രേഖപ്പെടുത്തണം.
  • എൻ. എം. എം.എസ്. സ്കോളർഷിപ്പിന് യോഗ്യരായ കുട്ടികളുടെ  വാർഷിക വരുമാന പരിധി  3,50,000 രൂപയിൽ കൂടുവാൻ പാടില്ല.

ഓൺലൈൻ അപേക്ഷ സമർപ്പിക്കുമ്പോൾ അപേക്ഷകരായ കുട്ടിയുടെ പേരിലെ അക്ഷരങ്ങൾ ആധാർ രേഖയിലും, ബാങ്ക് രേഖയിലും, സ്കൂൾ രേഖയിലും ഒരേ പോലെയെന്ന് ഉറപ്പുവരുത്തുക.

നാഷണൽ മീൻസ് കം മെരിറ്റ് സ്കോളർഷിപ്പ് - (2022-23) സർക്കുലർ  

Post a Comment

Previous Post Next Post