സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഈ കാര്യങ്ങള്‍ | Keep in mind while applying general scholarships



നാഷനല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ്, ന്യൂനപക്ഷ പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പ് തുടങ്ങി വിവിധ സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട സമയമാണിത്. വളരെ സൂക്ഷമതയോടെ ശ്രദ്ധിച്ച് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ അപേക്ഷകള്‍ നിരസിക്കപ്പെടാന്‍ സാധ്യതയേറെയാണ്. ചെറിയ അശ്രദ്ധ പോലും അര്‍ഹതപ്പെട്ട ആനുകൂല്യം നഷ്ടപ്പെടുന്നതിന് കാരണമാവും. സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന പൊതുനിര്‍ദേശങ്ങള്‍ ഇതാ…

 1. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് വേണ്ടി നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ ഉപയോഗിക്കേണ്ടതാണ്.


2. ഓണ്‍ലൈന്‍ അപേക്ഷയോടൊപ്പം മറ്റ് രേഖകള്‍ (വരുമാന സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക്, ആധാര്‍ തുടങ്ങിയവ) ഒന്നും സ്‌കാന്‍ ചെയ്ത് അയക്കേണ്ടതില്ല. എന്നാല്‍ ആധാര്‍ നമ്പര്‍ ലഭിച്ചിട്ടില്ലാത്ത കുട്ടികള്‍, രജിസ്‌ട്രേഷന്‍ സമയം സ്വന്തം പേരിലുള്ള ബാങ്ക് പാസ് ബുക്കിന്റെ ഫ്രണ്ട് പേജ് സ്‌കാന്‍ ചെയ്ത് സബ്മിറ്റ് ചെയ്യേണ്ടതും, ഓണ്‍ലൈന്‍ അപേക്ഷ പൂരിപ്പിച്ച ശേഷം, ഫൈനല്‍ സബ്മിഷന് മുന്‍പ് Upload Documents എന്ന
ഭാഗത്ത് Bonafied Student of Institution എന്നതിന് നേരെയുള്ള ഫോറം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് പ്രഥമാധ്യാപകന്റെ സാക്ഷ്യപ്പെടുത്തലിന് ശേഷം മാത്രം സ്‌കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യേണ്ടതുമാണ്.

3. അപേക്ഷകരായ കുട്ടികള്‍ക്ക് ലഭിക്കുന്ന User ID/Password എന്നിവ ശ്രദ്ധയോടെ എഴുതി സൂക്ഷിക്കുക.


4. സ്‌കോളര്‍ഷിപ്പിന് ഓണ്‍ലൈന്‍ ആയി റിന്യൂവല്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ (NSP -20) ലെ Applicant Corner – ogin -Application Submissior- Renewal Application എന്ന ലിങ്ക് ഉപയോഗിക്കേണ്ടതാണ്.


5. അപേക്ഷ സമര്‍പ്പിക്കുന്ന കുട്ടികള്‍ക്ക് സ്‌കൂള്‍ മാറ്റി നല്‍കുന്നതിനുള്ള ഓപ്ഷന്‍ (ഫ്രഷ്/റിന്യൂവല്‍ അപേക്ഷ സമര്‍പ്പിക്കുന്ന നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളതാണ്. സ്‌കൂള്‍ ക്ലാസ് എന്നിവയുടെ എന്‍.എസ്.പിയില്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ അതത് സ്‌കൂള്‍ അധികൃതരുമായി ബന്ധപ്പെട്ട് സ്‌കൂള്‍ പ്രൊഫൈല്‍ അപ്‌ഡേറ്റ് ചെയ്ത ശേഷം അപേക്ഷ ഫൈനല്‍ സബ്മിറ്റ് ചെയ്യേണ്ടതാണ്.

6. നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ വിവിധ സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കുമ്പോള്‍
ക്ലാസുകള്‍ ആരംഭിച്ച തീയതി 01/06/2022 എന്ന് നല്‍കേണ്ടതാണ്.7. ആധാര്‍ അധിഷ്ഠിതമായ സംവിധാനത്തിലാണ് സ്‌കോളര്‍ഷിപ്പ് തുക വിതരണം ചെയ്യുന്നത്. ആയതിനാല്‍ അര്‍ഹരായ എല്ലാ കുട്ടികള്‍ക്കും ആധാര്‍ കൈവശമുള്ളത് ഉചിതമായിരിക്കും.

7. ആധാര്‍ അധിഷ്ഠിതമായ സംവിധാനത്തിലാണ് സ്‌കോളര്‍ഷിപ്പ് തുക വിതരണം ചെയ്യുന്നത്. ആയതിനാല്‍ അര്‍ഹരായ എല്ലാ കുട്ടികള്‍ക്കും ആധാര്‍ കൈവശമുള്ളത് ഉചിതമായിരിക്കും.

8. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ അപേക്ഷകരായ കുട്ടിയുടെ പേരിലെ അക്ഷരങ്ങള്‍ ആധാര്‍ രേഖയിലും, ബാങ്ക് രേഖയിലും, സ്‌കൂള്‍ രേഖയിലും ഒരേ പോലെയാണെന്ന് ഉറപ്പു വരുത്തുക.

9. നിര്‍ദ്ദിഷ്ട വരുമാന പരിധി പരിശോധിക്കുന്നതിന് സ്‌കൂള്‍ മേധാവികള്‍ക്ക് വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടതും, ആയത് തുടര്‍ പരിശോധനകള്‍ക്ക് ഉതകും വിധം കുറഞ്ഞത് 5 വര്‍ഷത്തേക്ക്) സ്‌കൂള്‍ മേധാവികള്‍ ഫയലില്‍ സൂക്ഷിക്കേണ്ടതുമാണ്.

10. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ കൈയ്യില്‍ കരുതുക. അപേക്ഷകരായ കുട്ടികളുടെ മൊബൈല്‍ നമ്പറില്‍ സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച വിവരങ്ങള്‍ തുടര്‍ച്ചയായി നല്‍കുന്നതിനാല്‍ മൊബൈല്‍ ഫോണ്‍ നമ്പര്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കുന്ന കാലയളവിനുള്ളില്‍ ഇടയ്ക്കിടെ മാറ്റാതിരിക്കുക.

11. സ്‌കോളര്‍ഷിപ്പിന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്ന കുട്ടികള്‍ അവരുടെ ആധാര്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍, ബാങ്കിന്റെ ഐ.എഫ്.എസ് കോഡ്, മൊബൈല്‍ നമ്പര്‍ എന്നിവ തെറ്റു കൂടാതെ അപേക്ഷയിലെ നിര്‍ദ്ദിഷ്ട കോളങ്ങളില്‍ രേഖപ്പെടുത്തേണ്ടതാണ്. ഇതിലേക്ക് ദേശസാല്‍കൃത ബാങ്കുകളുടെ അക്കൗണ്ട് നമ്പര്‍ നല്‍കുന്നതാകും ഉചിതം.


12. സ്‌കോളര്‍ഷിപ്പിനായുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ വഴി ലഭിക്കുന്ന ക്രമത്തില്‍ പ്രഥമാദ്ധ്യാപകര്‍/ഇന്‍സ്റ്റിറ്റ്യൂട്ട് നോഡല്‍ ഓഫീസര്‍ ഇതിലേക്കുള്ള വ്യവസ്ഥകള്‍ക്ക് വിധേയമായി നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി സൂക്ഷ്മ പരിശോധന നടത്തി സമര്‍പ്പിക്കേണ്ടതാണ്. ആയതിലേക്ക് വെരിഫിക്കേഷന്‍ ആരംഭിക്കുന്നതിന് മുന്‍പ് ഇന്‍സ്റ്റിറ്റ്യൂട്ട് ലെവല്‍ നോഡല്‍ ഓഫീസറുടെ ആധാര്‍ വിവരങ്ങള്‍ നല്‍കിയിട്ടില്ലാത്തവര്‍/മാറ്റം വന്നിട്ടുള്ളവര്‍ ആയത് രേഖപ്പെടുത്തി പ്രൊഫൈല്‍ അപ്‌ഡേറ്റ് ചെയ്യേണ്ടതും, തുടര്‍ന്ന് അധാര്‍ രജിസ്‌ട്രേഷനില്‍ നല്‍കിയിട്ടുള്ള ഫോണ്‍ നമ്പറിലേക്ക് ലഭിക്കുന്ന ഒ.ടി.പി. യഥാവിധി നല്‍കി അപ്‌ഡേഷന്‍ പൂര്‍ത്തിയാക്കേണ്ടതുമാണ്.

Post a Comment

Previous Post Next Post