Thaliru Scholarship 2025 | തളിര് സ്കോളർഷിപ് എക്സാമിനേഷൻ 2025

Thaliru Scholarship 2025 | തളിര് സ്കോളർഷിപ് എക്സാമിനേഷൻ 2025

കേരള സർക്കാർ സാംസ്കാരിക വകുപ്പിനു കീഴിലുള്ള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന തളിര് സ്കോളർഷിപ്പ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാൻ വേണ്ടിയുള്ള സൈറ്റാണിത്. രജിസ്റ്റർ ചെയ്യുന്ന എല്ലാ കുട്ടികൾക്കും 12 ലക്കം (2026 ജനുവരി മുതൽ 2026 ഡിസംബർവരെ) തളിര് മാസിക സൗജന്യമായി തപാലിൽ ലഭിക്കും.

സംസ്ഥാനതലത്തിൽ ആദ്യ മൂന്നു റാങ്കുകാർക്ക് 10,000, 5,000, 3,000 രൂപയുടെ സ്കോളർഷിപ്പും സർട്ടിഫിക്കറ്റും ലഭിക്കും.
5, 6, 7 ക്ലാസുകളിൽ പഠിക്കുന്നവരെ ജൂനിയർ വിഭാഗമായും 8, 9, 10 ക്ലാസുകളിൽ പഠിക്കുന്നവരെ സീനിയർ വിഭാഗമായും പരിഗണിച്ചാണ് പരീക്ഷ നടത്തുക. ജില്ലാതലത്തിലാണ് ആദ്യഘട്ടം പരീക്ഷ നടക്കുക. ജില്ലാതലത്തിൽ ഓരോ വിഭാഗത്തിലും ഏറ്റവുമുയർന്ന മാർക്കു നേടുന്ന 50 കുട്ടികൾക്ക് 1000 രൂപയുടെ സ്കോളർഷിപ്പും സർട്ടിഫിക്കറ്റും ലഭിക്കും. ഇരു വിഭാഗങ്ങളിൽനിന്നായി ഒരു ജില്ലയിൽ 100 കുട്ടികൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുക.

നൂറിൽ കൂടുതൽ രജിസ്ട്രേഷൻ നടത്തുന്ന സ്കൂളുകളിലെ ലൈബ്രറിക്ക് ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകങ്ങൾ സമ്മാനം.

പൊതുവിജ്ഞാനം, ആനുകാലികം, ബാലസാഹിത്യം, തളിര് മാസിക, സ്കൂൾ സിലബസ്സുമായി ബന്ധപ്പെട്ട സാഹിത്യം, ചരിത്രം തുടങ്ങിയവയെ ആസ്പദമാക്കിയാണ് പരീക്ഷ.

രജിസ്ട്രേഷൻ വ്യവസ്ഥകൾ

  1. https://scholarship.ksicl.kerala.gov.in എന്ന വിലാസത്തിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഇൻസ്റ്റിറ്റ്യൂട്ടിൽ നേരിട്ട് ഓഫ്ലൈനായി രജിസ്റ്റർ ചെയ്യാനും അവസരം.
  2. വ്യക്തികൾ, സ്ഥാപനങ്ങൾ ,സംഘടനകൾ എന്നിവയ്ക്ക് രജിസ്ട്രേഷൻ സ്പോൺസർ ചെയ്യാം.
  3. രജിസ്ട്രേഷൻ ഫീസ് 250 രൂപ.
  4. രജിസ്റ്റർ ചെയ്യുന്ന എല്ലാ കുട്ടികൾക്കും ഒരു വർഷത്തേക്ക് തളിര് മാസിക സൗജന്യം.

അവസാന തീയതി - 15 ഓഗസ്റ്റ് 2025

ഫോം പൂരിപ്പിക്കേണ്ടത് ഇംഗ്ലീഷിൽ ആയിരിക്കണം.

സ്കൂൾ ഉൾപ്പെടുന്ന ജില്ലയിൽ ആയിരിക്കും ജില്ലാതലപരീക്ഷ എഴുതാൻ കഴിയുക. സ്കൂളിന്റെ ജില്ല കൃത്യമായി ചേർക്കാൻ ശ്രദ്ധിക്കുക.

തളിര് മാസിക അയയ്ക്കേണ്ട വിലാസമാണ് വീട്ടുവിലാസം ആയി കൊടുക്കേണ്ടത്. അവിടെ വീട്ടുവിലാസത്തിലെ ജില്ലയാണ് തിരഞ്ഞെടുക്കേണ്ടത്.

ഫീസ് അടച്ച് രജിസ്ട്രേഷൻ പൂർത്തിയാവുമ്പോൾ രജിസ്ട്രേഷൻ നമ്പർ ലഭിക്കും. ഇത് എഴുതി സൂക്ഷിക്കുക. തൊട്ടുതാഴെയുള്ള ലിങ്കിൽനിന്ന് റസീപ്റ്റ് ഡൗൺലോഡ് ചെയ്തു സൂക്ഷിക്കേണ്ടതാണ്.

പേയ്മെന്റ് ഓപ്ഷനിൽ Card, UPI എന്നിവയിലൊന്ന് തിരഞ്ഞെടുക്കുന്നതാണ് അഭികാമ്യം. ഇതിൽ സർവീസ് ചാർജ് ഇതിൽ ഉണ്ടാവില്ല. യു പി ഐ തിരഞ്ഞെടുത്താലാണ് ഗൂഗിൾ പേ, പേ. ടി. എം. പോലുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് പേയ്‌മെന്റ് നടത്താനാവുക. ഇതിനായി സ്വന്തം യു. പി. ഐ. ഐഡി ടൈപ്പു ചെയ്തു നൽകേണ്ടതാണ്.

കാർഡ് തിരഞ്ഞെടുക്കുന്നവർക്ക് വിവിധ ബാങ്കുകളുടെ ഡെബിറ്റ് (ATM Card) കാർഡുകളോ /ക്രഡിറ്റ് കാർഡുകളോ ഇതിൽ ഉപയോഗിക്കാനാകും.

നെറ്റ്ബാങ്കിങ് തിരഞ്ഞെടുത്താൽ മാത്രമേ സർവീസ് ചാർജ് അടയ്ക്കേണ്ടിവരികയുള്ളൂ.

രജിസ്ട്രേഷൻ സംബന്ധമായ സംശയങ്ങൾ scholarship@ksicl.org എന്ന ഇമെയിൽ വിലാസത്തിൽ അയയ്ക്കാവുന്നതാണ്. മൊബൈൽ നമ്പർ ഉൾപ്പടെയുള്ള എല്ലാ വിവരവും ഇതിൽ സൂചിപ്പിച്ചിരിക്കണം.

കൂടുതല്‍ വിവരത്തിന് 0471-2333790, 8547971483 എന്നീ നമ്പറുകളിൽ ഓഫീസ് സമയത്ത് ബന്ധപ്പെടാവുന്നതാണ്.

WEBSITE 

REGISTER NOW 

Post a Comment

Previous Post Next Post