CLASS 10 FIQH 1

الصدقة

قال تعالى :- والذين يكنزون.............فبشرهم بعذاب أليم

അള്ളാഹു പറഞ്ഞു :-സ്വർണ്ണവും വെള്ളിയും നിക്ഷേപമാക്കി വെക്കുകയും അല്ലാഹുവിന്റെ മാർഗത്തിൽ ചെലവാകാത്തിരിക്കുക യും ചെയ്യുന്നവർക്ക് വേദനാജനകമായ ശിക്ഷയുണ്ടെന്ന് നബിയെ() താങ്കൾ അവരോട് സന്തോഷവാർത്ത അറിയിക്കുക.

يوم يحمى عليها في.................ماكنتم تكنزون

അല്ലാഹുതആല പറഞ്ഞു :- സ്വർണങ്ങളും വെള്ളികളും നരകത്തിലിട്ട് ചൂടുപിടിപ്പിച്ച് അതുകൊണ്ട് അവരുടെ നെറ്റിയിലും വശങ്ങളിലും മുതുകിലും ചൂട് വെക്കപ്പെടുന്നതാണ്. ഇത് നിങ്ങളുടെ ശരീരത്തിന് വേണ്ടി നിങ്ങൾ നിക്ഷേപമാക്കി വെച്ചതാണ്. നിക്ഷേപം നിങ്ങതന്നെ ആസ്വദിച്ചോളൂ.

قال رسول الله :- من آتاه الله مالا فلم..........أنا مالك أنا كنزك ثم تلا

നബി () പറഞ്ഞു:- അല്ലാഹു സമ്പത്ത് നൽകുകയും അതിന്റെ സക്കാത്ത് കൊടുത്തു വീട്ടാതിരിക്കുകയും ചെയ്യുന്നവന്റെ സമ്പത്ത് ഖിയാമത് നാളിൽ ഉഗ്രവിഷമുള്ള പാമ്പായി രൂപാന്തരപ്പെടും. അതിന്റെ കണ്ണുകൾക്ക് മുകളിൽ കറുത്ത രണ്ടു കുത്തുകൾ ഉണ്ട്. വിശപ്പിന്റെ കാഠിന്യത്താൽ രോമങ്ങൾ കൊഴിഞ്ഞിട്ടുമുണ്ട്.ഖിയാമത്ത് നാളിൽ അതിനെ അവന്റെ കഴുത്തിൽ  വളയമാക്കിയിടും. പിന്നെ അവന്റെ വായയുടെ രണ്ടറ്റത്തും പിടിക്കും. എന്നിട്ട് പറയും ഞാൻ നിന്റെ സക്കാത്തും ഞാൻ നിന്റെ നിധിയുമാണ്.

പിന്നെ നബി () ഓതി .

ولا يحسبن الذين يبخلون..............يوم القيمة

അള്ളാഹു നൽകിയ ഔദാര്യത്തിൽ നിന്ന് ചിലവാക്കാതെ പിശുക്ക് കാണിക്കുന്നവർ അത് അവർക്ക് കേടാണ്. അന്ത്യനാളിൽ അവർക്ക് പിശുക്ക് കാണിച്ചതിന് അവരുടെ കഴുത്തിൽ തന്നെ  ചാർത്തപ്പെട്ടു.

وجوب الزكاة ثابت .................والمجنون يخر جهما الولي

സകാത്ത് നിർബന്ധമാണെന്ന് ഖുർആൻ കൊണ്ടും സുന്നത്ത് കൊണ്ടും സ്ഥിരപ്പെട്ടതാണ്. അത് മതത്തിൽ അനിവാര്യമാണെന്ന് നിസ്സംശയം അറിയപ്പെട്ടത്.

സകാത്തിനെ  നിഷേധിക്കുന്നവൻ സത്യ നിഷേധിയും. സകാത്തിനെ തടഞ്ഞു വെക്കുന്നവനോട് യുദ്ധം ചെയ്യണം.

സക്കാത്ത് കൊടുക്കേണ്ട മുതലിൽ നിന്ന് കണക്ക് എത്തിച്ച സ്വതന്ത്രനും മുസ്ലിമുമായ എല്ലാ നിശ്ചിത വ്യക്തികൾക്കും സകാത്ത് നിർബന്ധമാണ്.

സക്കാത്ത് വരുന്ന മുതലുകൾ. സ്വർണ്ണംവെള്ളിധാന്യങ്ങൾകാരക്കമുന്തിരിഒട്ടകം,ആട്, മാട്എന്നിവയാണ്.

ഉടമ നിശ്ചിത വ്യക്തി അല്ലാത്തതിനാൽ പള്ളിയിലേക്ക് വഖ്ഫ് ചെയ്യപ്പെട്ടതിലും പൊതുസ്വത്തും സകാത്ത് നിർബന്ധമില്ല.

ഒരു നിശ്ചിത വ്യക്തിക്ക് വഖ്ഫ് ചെയ്യപ്പെട്ടതാണെങ്കിലോ. നിശ്ചിത സംഘത്തിന്റെ മേൽ വഖ്ഫ് ചെയ്യപ്പെട്ടതാണെങ്കിലോ സകാത്ത് നിർബന്ധമാണ്.

കുട്ടിയുടെയും ഭ്രാന്തൻന്റെയും സക്കാത്ത് അവരുടെ രക്ഷിതാവ് പുറപ്പെടുവിക്കേകണ്ടതാണ്

يشترط لوجوب الزكاة...............مالم ينو ادخاره

സ്വർണ്ണത്തിന്റെ യും വെള്ളിയുടെയും സക്കാത്ത് നിർബന്ധമാകുന്നതിന് രണ്ട് ശർത്തുകളുണ്ട്.

1. ഒരു വർഷം പൂർത്തിയാകണം

2. കണക്ക് പൂർത്തിയാകണം

സ്വർണ്ണത്തിൽ സക്കാത്ത് നിർബന്ധമാകുന്നതിനുള്ള കണക്ക്. 20 മിസ്കാൽ ആണ്. ഏകദേശം 85 ഗ്രാം സ്വർണ്ണം

വെള്ളിയിൽ സക്കാത്ത് നിർബന്ധമാകുന്നതിനുള്ള കണക്ക്. 200 ദിർഹമാണ്. ഏകദേശം 595 ഗ്രാം

സക്കാത്തിന്റെ  കണക്കെത്തിച്ച വെള്ളിയിലും സ്വർണത്തിലും പത്തിലൊന്നിന്റെ  നാലിലൊന്ന് സക്കാത്ത് കൊടുക്കൽ നിർബന്ധമാണ്. അതായത് നൂറിൽ (2.5%) രണ്ടര ശതമാനം.

സൂക്ഷിക്കലുദ്ദേശിക്കാത്ത അനുവദനീയമായ ആഭരണത്തിൽ സക്കാത്തില്ല.

وتجب زكاة الدين............ولا يشترط فيهما الحول

കടംകൊടുത്ത മുതലിന്റെ സക്കാത്ത്  കടം കൊടുത്തവന്റെ മേൽ നിർബന്ധമാണ്.

കറൻസിയുടെ സകാത്ത് സ്വർണം വെള്ളിയുടെ സകാതിനു സമാനമാണ്.

595 ഗ്രാം വെള്ളിയുടെ  പണം ഒരാളുടെ കൈവശം ഒരുവർഷം ഉണ്ടായാൽ അവൻ സക്കാത്ത് കൊടുക്കണം

ഒരാൾ സ്വർണത്തിന്റെയും  വെള്ളിയുടെയും കണക്ക് കുഴിച്ചെടുത്തു (ഖനനം ചെയ്തു) എങ്കിൽ. പത്തിലൊന്നിന്റെ  നാലിലൊന്ന് സകാത്ത് നൽകൽ നിർബന്ധമാണ്

പൗരാണിക നിധികളിൽ നിന്നാണ് കുഴിച്ചെടുത്തതെങ്കിൽ  അഞ്ചിലൊന്ന് നൽകൽ നിർബന്ധമാണ്. സക്കാത്തിൻ്റെ എട്ടിലൊരു അവകാശിക്കാണ്   ഇവയുടെയും സകാത്ത് നൽകേണ്ടത്

കുഴിച്ചെടുത്ത രണ്ട് നിധിയിലും വർഷം പൂർത്തിയാകൽ ശർതില്ല

زكاة النبات

إنما تجب الزكاة في القوت................ المستأجرة على الزارع

ധാന്യങ്ങളിൽ നിന്ന് ഭക്ഷണ സാധനത്തിലും പഴവർഗങ്ങളിൽ നിന്ന് മുന്തിരിയും ഈന്തപ്പഴത്തിലു മാണ് സക്കാത്ത് നിർബന്ധമാകുന്നത്.

തൊലിയും വൈക്കോലും കളഞ്ഞ് സംസ്കരിച്ചതാണെങ്കിൽ 300 സ്വാആണ് സകാത്തിന്റെ കണക്ക്.

ഒരു സ്വാഅ് എന്ന് പറഞ്ഞാൽ നാല്  മുദ്ദുകളാകുന്നു. ഒരു മുദ്ദ് എന്ന് പറഞ്ഞാൽ 800 മില്ലീലിറ്ററാകുന്നു.

ധാന്യം നെല്ല് പോലെ തൊലിയോടു കൂടെയാണെങ്കിൽ( സാധാരണ തൊലിയോടു കൂടെ തിന്നാറില്ല) 600 സ്വാആണ്  സകാത്തിന്റെ  കണക്ക്.

കണക്കെത്തിച്ച ധാന്യത്തിൽ കൊടുക്കൽ നിർബന്ധമായത്. ചിലവൊന്നും കൂടാതെ സ്വയം നനഞ്ഞുണ്ടായതാണെങ്കിൽ പത്തിൽ ഒന്ന്(10%) കൊടുക്കണം.

ചിലവോട്കൂടെ നനച്ചു ണ്ടാക്കിയതാണെങ്കിൽ പത്തിലൊന്നിന്റെ പകുതി കൊടുക്കണം( 5%).

ഒരു വർഷത്തിൽ രണ്ട് കൃഷികയുടെ  വിളവെടുപ്പ് നടന്നാൽ സകാത്തിന്റെ കണക്ക് പൂർത്തിയാക്കാൻ വേണ്ടി രണ്ട് കൃഷികളയും കൂട്ടിച്ചേർക്കപ്പെടണം.

വിളവെടുപ്പ് പോലോത്തതിന്റെ ചെലവ് ഉടമസ്ഥന്റെ മേലിലാണ്. സക്കാത്തിന്റെ സ്വത്തിൽ നിന്നല്ല.

വാടകക്കെടുത്ത ഭൂമിയിൽ മുളച്ചുണ്ടായതിന്റെ  സക്കാത്ത് കർഷകനാണ് വീട്ടേണ്ടത്.

زكاة الحيوان

"""""""""""""

إنما تجب الزكاة من الحيوان................نصاب فوقه مقداره

ജീവികളിൽ നിന്ന് സക്കാത്ത് നിർബന്ധമാകുന്നത് കാലികളിൽ മാത്രമാണ്. അവ ആട്മാട്ഒട്ടകംഎന്നിവയാണ്.

മൃഗങ്ങളിൽ സക്കാത്ത് നിർബന്ധമാകുന്നതിന് മൂന്ന്  ഷർത്തുകളുണ്ട്

1. കൊല്ലം പൂർത്തിയാകുക

2. കൊല്ലം മുഴുവൻ മേഞ്ഞുതിന്നുന്നതാവുക

3. ജോലിയെടുക്കുന്നതല്ലാതിരിക്കുക

ആടിൽ സക്കാത്ത് കൊടുക്കുന്നതിന്റെ  ആദ്യത്തെ കണക്ക് നാൽപതാകുന്നു. 40 ആടുണ്ടെങ്കിൽ അതിൽ ഒരാടിനെ സക്കാത്ത് കൊടുക്കണം

മാടിൽ സക്കാത്ത് കൊടുക്കുന്നതിന്റെ  ആദ്യത്തെ കണക്ക് മുപ്പതാകുന്നു. 30 മാടുണ്ടെങ്കിൽ ഒരു വയസ്സായ تبيعനെ (ابن سنة) സകാത്ത് കൊടുക്കൽ നിർബന്ധമാകുക

ഒട്ടകത്തിൽ സക്കാത്ത് കൊടുക്കുന്നതിന്റെ  ആദ്യത്തെ കണക്ക് അഞ്ചാകുന്നു. അഞ്ച് ഒട്ടകമുണ്ടെങ്കിൽ ഒരാടിനെ സക്കാത്ത് കൊടുക്കൽ നിർബന്ധമാണ്.

പിന്നെ അതിനു മുകളിൽ അതിന്റെ കണക്ക് അനുസരിച്ചുമാണ്

زكاة التجارة

****

വർഷാവസാനം സക്കാത്തിന്റെ  കണക്കെത്തിയാൽ കച്ചവട മുതലിൽ  സകാത്ത് നിർബന്ധമാണ്.

കച്ചവടം തുടങ്ങുമ്പോൾ  സകാത്ത് നിർബന്ധമാകുന്ന കണക്കിൽ കുറവാണെങ്കിലും ചരക്കിന്റെ വിലയുടെ പത്തിലൊന്നിന്റെ  നാലിലൊന്ന് (2.5%) സക്കാത്ത് നൽകണം

വർഷത്തിനിടയിൽ ലഭിച്ച ലാഭം മൂലധനത്തിലേക്ക് ചേർക്കപ്പെടും

സ്വന്തം ആവശ്യത്തിനുവേണ്ടി സൂക്ഷിച്ച് വെക്കലിനേ കരുതിയാൽ കൊല്ലം മുറിയും

ഉദാ:- വീട്ടുപകരണങ്ങൾ വിൽക്കുന്ന ആൾ അതിന് ഉദാഹരണമാണ്.

അയാൾ തന്റെ കച്ചവടച്ചരക്ക് വീട്ടിലെ ആവശ്യത്തിന് എടുത്തു എന്ന് കരുതൽ പോലെ

الزكاة الفطر

,,,,,,,,,,,,,,,,

 

تجب زكاة البدن علی...............علی كسب لكن تجب عليه

സ്വന്തം ശരീരത്തെ തൊട്ടും താൻ ചെലവ് കൊടുക്കൽ നിർബന്ധമായവരെ തൊട്ടും ചെറിയ പെരുന്നാളിന്റെ സൂര്യാസ്തമയത്തോടെ( റമളാനിലെ അവസാനത്തെ സൂര്യാസ്തമയം) എല്ലാ സ്വതന്ത്രനായ മുസ്ലിമിനും ശരീരത്തിന്റെ സകാത്ത് നിർബന്ധമാകും.

പെരുന്നാളിന്റെ രാത്രിയും പകലും തന്റെയും താൻ ചെലവ് കൊടുക്കൽ നിർബന്ധമായവരുടെയും ഭക്ഷണം, വസ്ത്രം, താമസ സ്ഥലം, അവനിലേക്ക് ആവശ്യമുള്ള സേവകൻ, അവന്റെ കടവും ഒഴിച്ച് ബാക്കിയു ണ്ടെങ്കിൽ മാത്രമാണ് ശരീരത്തിന്റെ സകാത്ത് കൊടുക്കേണ്ടത്.

നാട്ടിലെ സാധാരണ ഭക്ഷണത്തിൽ നിന്നും ഓരോരുത്തരെ തൊട്ടും ഒരു സ്വാആണ് ْ(ْصَاع) നൽകേണ്ടത്.

സൂര്യാസ്തമായത്തിന് ശേഷം പ്രസവം പോലോത്തത് കൊണ്ട് പുതിയ കുട്ടി ജനിച്ചാൽ കുട്ടിയെ തൊട്ട് ശരീരത്തിന്റെ സകാത്ത് നിർബന്ധമില്ല.

സൂര്യാസ്തമായത്തിന് ശേഷം ഒരാൾ മരണപ്പെട്ടാൽ അവനെ തൊട്ട് ശരീരത്തിന്റെ സകാത്ത് ഒഴിവാവുകയില്ല.

പിണങ്ങിപ്പോയ ഭാര്യയെ തൊട്ട് ഭർത്താവ് അവളുടെ സകാത്ത് കൊടുക്കൽ നിർബന്ധമില്ല. എന്നല്ല അവളുടെ സകാത്ത് അവള് കൊടുക്കൽ  നിർബന്ധമാണ്.

സമ്പന്നയായ ഭാര്യയുടെ സക്കാത്ത് കഴിവില്ലാത്ത ഭർത്താവ് നൽകൽ നിർബന്ധമില്ല എങ്കിലും അവളുടെ സകാത്ത് അവൾ നൽകൽ  സുന്നത്താണ്.

സമ്പന്നനായ കുട്ടിയുടെ സകാത്ത് വലിയ്യ്   നൽകേണ്ടതില്ല. അവന്റെ മുതലിൽ നിന്ന് നൽകൽ നിർബന്ധമാണ്.

 

ജോലിയുടെ മേൽ കഴിവുള്ള വലിയവനെ തൊട്ടും വലിയ്യ്  സകാത്ത് കൊടുക്കേണ്ടതില്ല. എങ്കിലും അവന്റെ മേൽ നിർബന്ധമാണ്.

 

ووقت أدائها.............المؤدّی عنه لاالمؤدّي

സകാത്ത് നൽകേണ്ട സമയം, നൽകൽ നിർബന്ധമായത് മുതൽ( റമളാനിലെ അവസാനത്തെ സൂര്യാസ്തമനം മുതൽ) പെരുന്നാളിന്റെ അസ്തമയം വരെയാണ്.

റമളാനിലെ ആദ്യം മുതൽക്കുതന്നെ ശരീരത്തിന്റെ സകാത്തിനെ ഉളരിപ്പിക്കൽ അനുവദനീയമാണ്.

പെരുന്നാൾ നിസ്കാരത്തെ തൊട്ട് ഫിത്ർ സകാത്തിനെ  പിന്തിക്കൽ കറാഹത്താണ്.

കാരണം കൂടാതെ പെരുന്നാസ്ൾ ദിവസത്തെ തൊട്ട് ഫിത്ർ സകാത്തിനെ പിന്തിക്കൽ ഹറാമാണ്. അങ്ങനെ പിന്തിച്ചാൽ പെട്ടെന്ന് ഖളാഅ് വീട്ടൽ നിർബന്ധമാണ്.

ആരെത്തൊട്ടാണോ സകാത്ത് നല്കുന്നത് അയാളുടെ നാട്ടുകാർക്ക് സകാത്ത് നൽകൽ നിർബന്ധമാണ്.നൽകുന്ന ആളുടെ നാട്ടുകാർക്കല്ല.

2 Comments

Post a Comment