റമളാൻ മാസത്തിലെ മൂന്നാമത്തെ വെള്ളിയാഴ്ച്ച

   ✍🏼ഹൃദയങ്ങളിൽ തന്റെ അറിവ് സ്ഥിരപ്പെടുത്തിയ സൃഷ്ടികളിൽ മുഴുവൻ തന്റെ അനുഗ്രഹം പൂർത്തിയാക്കി നൽകിയ അല്ലാഹുﷻവിനാണ് സർവ്വസ്തുതിയും.

   രാവും പകലും നിലനിൽക്കുന്ന കാലത്തോളം മുഹമ്മദ് നബിﷺയിലും അവിടത്തെ കുടുംബത്തിലും അല്ലാഹു ﷻ ഗുണം ചെയ്യട്ടെ

   *_ജനങ്ങളെ...,_*

   അല്ലാഹുﷻവിനെ ഭയപ്പെട്ടും സൂക്ഷിച്ചും ജീവിക്കുവാൻ എന്നോടും നിങ്ങളോടും ഞാൻ ഉപദേശിക്കുന്നു. 

   മരണശേഷമുള്ള യാത്രക്ക് നിങ്ങൾ തയ്യാറാവുക. അസ്വസ്ഥമാക്കൽ നിങ്ങളിൽ സംഭവിച്ചിട്ടുണ്ട്. ചികിത്സ സാദ്ധ്യമാകുന്ന സന്ദർഭമാണ്. നിങ്ങളുടെ രോഗങ്ങളെ ആത്മാവിനെ ദുഷിപ്പിക്കുന്ന ദോഷങ്ങളെ നിങ്ങൾ ചികിത്സിക്കുക. നിങ്ങളുടെ കർമ്മങ്ങളോടൊപ്പം നിങ്ങൾ രാത്രിയിൽ സഞ്ചരിക്കുക. രാത്രിയിൽ സഞ്ചാരികൾ രാത്രിയിൽ നന്മകൾ അധികരിപ്പിക്കുന്നവർ നിങ്ങളേക്കാൾ മുൻകടന്നിട്ടുണ്ട്.


   അല്ലാഹുﷻവിന്റെ അടിമകളെ ഇത് മാസങ്ങളുടെ നേതാവായ നിങ്ങളുടെ മാസമാണ്. ഹൃദയങ്ങളുടെ പൂട്ടുകൾ തുറക്കുന്നതാണ്. നാശങ്ങളിൽ നിന്നും രക്ഷപ്പെടുത്തുന്നതാണ്. എല്ലാ കാര്യങ്ങളും നിർണ്ണയിക്കപ്പെടുന്ന ഒരു രാത്രികൊണ്ട് പ്രത്യേകമാക്കപ്പെട്ടതാണ്. ആയിരം മാസങ്ങളെക്കാൾ അതിനെ അല്ലാഹു ﷻ ശ്രേഷ്ടമാക്കിയിരിക്കുന്നു. പ്രഭാതത്തിന്റെ പ്രകാശം പ്രത്യക്ഷപ്പെടുന്നത് വരെ അതിനെ സമാധാനമാക്കിയിരിക്കുന്നു. ഖേദം പ്രകടിപ്പിച്ച് ആ രാത്രിയിൽ പ്രാർത്ഥിക്കുന്നവന് വളരെ വേഗത്തിൽ ഉത്തരം ലഭിക്കുന്നതാണ്.

   പരിഗണനാർഹമായ വിധമുള്ള വീക്ഷണമെവിടെ? വ്യക്തമായ യാഥാർത്ഥ്യങ്ങളെ കുറിച്ചുള്ള ചിന്ത എവിടെ? രാപകലുകളുടെ മാറ്റത്തിലുള്ള ആലോചന എവിടെ? രഹസ്യങ്ങൾ അറിയുന്നവന്റെ വാക്ക് നിങ്ങൾ മറന്നുവോ? നിശ്ചയം ഈ ഭൗതിക ജീവിതം ഒരു നശിക്കുന്ന വിഭവമാണ്. നിശ്ചയം പരലോകം സ്ഥിരതാമസം ലഭിക്കുന്ന ഭവനവുമാണ്. 


   നീളമേറിയ ആഗ്രഹത്താൽ വഞ്ചിക്കപ്പെട്ടവനെ.. മരണം വരുന്നതിനെക്കുറിച്ച് അശ്രദ്ധനായവനെ, സൽകർമ്മത്തിൽ വീഴ്ചവരുത്തിയവനെ, നഷ്ടപ്പെടുത്തിക്കളയുന്നതിലും പാപങ്ങളിലും നിലനിൽക്കുന്നവനെ, ഇത് നിന്റെ പരിശ്രമത്തിന്റെയും സാഹസത്തിന്റെയും സമയമാണ്. നിന്റെ പരലോകത്തിനു വേണ്ടി ഭക്ഷണം -സൽക്കർമ്മം- ശേഖരിക്കാനുള്ള അവസരമാണ്.

   നീ റമളാനിന്റെ ചില ദിവസങ്ങളിലാണ്, മരണം നിന്നിലേക്ക് വേഗത്തിൽ വരുന്നതിനു മുമ്പ് അത് പോലുള്ളവ ഒരു പക്ഷേ തിരിച്ചു വന്നില്ലെന്ന് വരാം. നീ ഒരു മാസത്തിലാണ് അതു പോലുള്ളത് നീ ദ്രവിച്ച ശേഷമല്ലാതെ നിന്നിലേക്ക് തിരിച്ചെത്തിയില്ലെന്നും വരാം. 

   ഇച്ഛയുടെ മയക്കത്തിൽ നിന്നും ഹൃദയത്തെ ഉണർത്തുകയും മറ്റുള്ളവർ പുകഴ്ത്തുന്നതിനെ സൽപ്രവർത്തനത്തെ സ്വന്തം ശരീരത്തിന് വേണ്ടി അവൻ തിരഞ്ഞെടുക്കുകയും ചെയ്ത ഒരു മനുഷ്യന്ന് അല്ലാഹു ﷻ അനുഗ്രഹം ചെയ്യട്ടെ...


   മരണം അവനിൽ ഇറങ്ങുന്നതിന്നും വിധികൾ അവനെ ഭൂമിയിൽ നിന്നും പുറന്തള്ളുന്നതിനും, വീടുകൾ അവനിൽ നിന്ന് ഒഴിവാക്കപ്പെടുന്നതിനും, ഒഴിവ് കഴിവ് അവനിൽ നിന്നും കേൾക്കപ്പെടാതാവുന്നതിന്നും, അവന്റെ ഭാവി പ്രവർത്തനങ്ങൾ കഴിഞ്ഞവയാകുന്നതിനും, അവന്റെ അവധിയാകുന്ന ഉയർന്ന കെട്ടിടം ബലഹീനമാകുന്നതിനും, പുതിയതായ അവന്റെ ശരീരം ദ്രവിക്കുന്നതിന്നും, അവന്റെ പ്രശസ്തി മറക്കപ്പെടുന്നതിനും മുമ്പാണ് -അവൻ ഈ നല്ല നിലപാട് സ്വീകരിച്ചിരിക്കുന്നത്- എല്ലാം കഴിഞ്ഞു പോയവരിൽ നിന്നും അവൻ കണ്ട ചര്യയാണ്. പുതിയതായി ജനിച്ച ശേഷം മരിച്ചു പോയവന്റെ വഴിയാണ്. 

   അല്ലാഹുﷻവാണ് സത്യം, ഓ വഞ്ചിതരെ.. ഈ നാശത്തിന്റെ വഴി തന്നെയാണ് നിങ്ങളുടെയും വഴി. അൽപം കഴിഞ്ഞാൽ നിങ്ങളും ഖബറുകൾക്കുള്ളിൽ പ്രവേശിപ്പിക്കപ്പെടുന്നവരാണ്. ഖബറുകളിൽ നിന്നും പിന്നീട് പുനർജന്മം നൽകപ്പെടുന്നവരാണ്. നിങ്ങളുടെ രക്ഷിതാവിന്റെ മുമ്പിൽ നിർത്തപ്പെടുന്നവരാണ്. നിങ്ങൾ ചെയ്തതിനെ കുറിച്ച് ചോദിക്കപ്പെടുന്നവരാണ്.

   ഇതൊരു കൺകെട്ടാണോ? അതോ നിങ്ങൾ കാണാത്തവരാണോ? ആകാശഭൂമിയുടെ രക്ഷിതാവ് തന്നെയാണ് സത്യം, നിശ്ചയം -മേൽപറയപ്പെട്ടവ- നിങ്ങൾ സംസാരിക്കുന്നവർ എന്ന പോലെ യാഥാർത്ഥ്യമാകുന്നു.


   ഉൽഭവസ്ഥാനം ബോദ്ധ്യപ്പെടാത്ത ഒരു വഴിയിലേക്ക് തിരക്കിക്കയറാത്തവരിൽ അല്ലാഹു ﷻ നമ്മെ ഉൾപ്പെടുത്തട്ടെ..,

   *മയം ചെയ്യുന്നവനും, ഗുണവാനുമായി നിലകൊള്ളുന്നവന്റെ വചനം:*

*بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ*

*إِنَّا أَنزَلْنَاهُ فِي لَيْلَةِ الْقَدْرِ ﴿١﴾ وَمَا أَدْرَاكَ مَا لَيْلَةُ الْقَدْرِ ﴿٢﴾ لَيْلَةُ الْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ ﴿٣﴾ تَنَزَّلُ الْمَلَائِكَةُ وَالرُّوحُ فِيهَا بِإِذْنِ رَبِّهِم مِّن كُلِّ أَمْرٍ ﴿٤﴾ سَلَامٌ هِيَ حَتَّىٰ مَطْلَعِ الْفَجْرِ ﴿٥﴾* 

*(നിശ്ചയം, ഈ ഖുര്‍ആന്‍ നാം അവതരിപ്പിച്ചത് മഹത്ത്വപൂര്‍ണമായ രാത്രിയിലത്രേ. മഹത്ത്വപൂര്‍ണമായ രാത്രി എന്താണെന്ന് താങ്കള്‍ക്കറിയാമോ? ആയിരം മാസങ്ങളെക്കാള്‍ ശ്രേഷ്ഠമാണത്. മലക്കുകളും വിശിഷ്യ ജിബ്‌രീലും തങ്ങളുടെ നാഥന്റെ അനുമതിയോടെ മുഴുകാര്യങ്ങളുമായി അന്ന് ഇറങ്ങിവരുന്നു. ഉണ്മപ്രഭാതോദയം വരെ അത് ശാന്തിയത്രേ)*

   *(അൽ-ഖദ്ർ)*

*بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ*

*يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾*

*സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്‍മങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു.*


*📍രണ്ടാമത്തെ ഖുതുബ*

     ഉദാരനും ആരാധ്യനുമായ അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും. 

   കരുണാനിധിയും സ്തുതിക്കപ്പെടുന്നവനുമായ അല്ലാഹു ﷻ മാത്രമേ ആരാധ്യനുള്ളൂ എന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. പ്രസവിക്കപ്പെട്ടവരിൽ ഏറ്റവും പവിത്രതയുള്ള മുഹമ്മദ് നബി ﷺ അല്ലാഹുﷻവിന്റെ ദൂതനും അടിമയുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. 

   സുജൂദിൽ കിടന്ന് മലക്ക് തസ്ബീഹ് ചൊല്ലുന്ന കാലത്തോളം അല്ലാഹു ﷻ മുഹമ്മദ് നബിﷺയിലും അവിടത്തെ കുടുംബത്തിലും ഗുണം ചെയ്യട്ടെ.


   *_ജനങ്ങളെ..,_*

   നിങ്ങൾ അല്ലാഹുﷻവിനെ സൂക്ഷിക്കേണ്ട വിധം സൂക്ഷിക്കുക. അവൻ നിർബന്ധമാക്കിയ കാര്യങ്ങൾ നിർവഹിക്കുന്നതിലേക്ക് ധൃതിപ്പെടുക. നിശ്ചയം അല്ലാഹു ﷻ തന്റെ സ്വന്തം സത്ത കൊണ്ട് ആരംഭിച്ച്, അവന്റെ പരിശുദ്ധിയെ വാഴ്ത്തി തസ്ബീഹ് ചൊല്ലുന്ന അവന്റെ മലക്കുകളെ രണ്ടാമതായി പറഞ്ഞ് തന്റെ സൃഷ്ടികളിൽ നിന്നും വിശ്വാസികളെ "ഓ" എന്ന് അഭിസംബോധന ചെയ്ത് വിളിച്ച് അവൻ ഒരു കാര്യം പ്രവർത്തിക്കാൻ നിങ്ങളോട് കൽപിച്ചിട്ടുണ്ട് എന്ന വസ്തുത നിങ്ങൾ അറിയുക. 

   അല്ലാഹു ﷻ പറഞ്ഞു : നിശ്ചയം അല്ലാഹുﷻവും അവന്റെ മലക്കുകളും അവന്റെ പ്രവാചകന്റെ (ﷺ) മേൽ സ്വലാത്ത് ചൊല്ലുന്നു അതിനാൽ "ഓ" സത്യവിശ്വാസികളെ, നിങ്ങൾ അദ്ദേഹത്തിന്റെ മേൽ സ്വലാത്തും സ്വലാമും ചൊല്ലുക.

   അല്ലാഹുﷻവേ, നീ നിന്റെ പ്രവാചകനും ഞങ്ങളുടെ നേതാവുമായ മുഹമ്മദ് നബിﷺയുടെ മേൽ ഗുണവും രക്ഷയും ചൊരിയേണമേ, ആ  പ്രവാചകന്റെ കയ്യിൽ വെച്ച് ചരൽക്കല്ല് തസ്ബീഹ് ചൊല്ലിയിരിക്കുന്നു. അവിടത്തെ വിരലുകൾക്കിടയിൽ നിന്നും ജലം ഉറവെടുത്തിരിക്കുന്നു. 

   സന്മാർഗ്ഗം സിദ്ധിച്ച് അവിടത്തെ പിൻഗാമികളിൽ ആദ്യത്തവരും മാർഗ്ഗദർശനം നൽകുന്ന നേതാക്കളിൽ ഉത്തമരും ആയവരേ തൊട്ട് നീ തൃപ്തിപ്പെടേണമേ. അദ്ദേഹം അനുകമ്പയുള്ള ഇമാമും

വിശ്വാസികളുടെ നായകനുമായ അബൂബക്കർ സിദ്ദീഖ് (റ) ആകുന്നു.


   അല്ലാഹുﷻവെ, സഹപാഠികളിൽ ബഹുമാനമർഹിക്കുന്ന ഇമാമിനെ തൊട്ടും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നായകനായ ഉമർബ്നുൽ ഖത്ത്വാബ്(റ)വിനെ.

പെൺമക്കളുടെ ഭർത്താവിനെയും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നേതാവായ ഉസ്മാനുബ്നു അഫ്ഫാൻ (റ)എന്നവരെ.

   അല്ലാഹുﷻവെ, അൽഭുതങ്ങൾ വെളിവാക്കിയവരെ നീ തൃപ്തിപ്പെടേണമേ. അതായത് വിശ്വാസികളുടെ നേതാവായ അലിയ്യുബ്നു അബീത്വാലിബ്(റ)വിനെ. നബിﷺയുടെ രണ്ട് പിതൃസഹോദരന്മാരായ ഹംസ(റ), അബ്ബാസ്(റ) എന്നിവരെ നീ തൃപ്തിപ്പെടേണമേ, നിന്റെ പ്രവാചകന്റെ അവശേഷിക്കുന്ന സ്വഹാബാക്കളെ തൊട്ടും നീ തൃപ്തിപ്പെടേണമേ. 

   അല്ലാഹുﷻവെ, വിശ്വാസികൾക്കും വിശ്വാസിനികൾക്കും മുസ്ലിംകൾക്കും മുസ്ലിമത്തുകൾക്കും നീ പൊറുത്ത് കൊടുക്കേണമേ. അവരിൽ നിന്നും ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും, നിശ്ചയം നീ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്നവനാണ്. ആവശ്യങ്ങൾ വീട്ടുന്നവനെ അവരുടെ മണ്ണിനെ നീ നന്നാക്കേണമേ, അവരുടെ അഭയ കേന്ദ്രം സ്വർഗ്ഗവും ആക്കേണമേ..


   അല്ലാഹുﷻവെ, ഞങ്ങൾക്ക് ദുനിയാവിൽ നല്ലതിനെയും ആഖിറത്തിൽ നല്ലതിനേയും നീ നൽകേണമേ, നരകശിക്ഷയിൽ നിന്നും ഞങ്ങളെ കാക്കേണമേ. അല്ലാഹുﷻവെ, നരകത്തിൽ നിന്നും ഞങ്ങളെ നീ രക്ഷിക്കേണമേ. (ഇത് മൂന്നു പ്രാവശ്യം പറയണം)  അല്ലാഹുﷻവെ, തീ കൊണ്ട് ഞങ്ങളെ നീ ചൂടാക്കരുതേ, നരകത്തിന്റെ വിറകിൽ നീ ഞങ്ങളെ ഉൾപ്പെടുത്തരുതേ. നിശ്ചയം നരകം മോശമായ ഭവനമാണ്. സ്ഥിരതാമസം മോശമായതും. വാസസ്ഥലം ചീത്തയായതുമാണ്.

   ഞങ്ങളുടെ രക്ഷിതാവേ, നീ ഞങ്ങൾക്കും, വിശ്വാസത്തിൽ ഞങ്ങളുടെ മുൻകഴിഞ്ഞ് പോയ ഞങ്ങളുടെ സഹോദരങ്ങൾക്കും പൊറുത്ത് തരേണമേ.. വിശ്വസിച്ചവരോട് ഞങ്ങളുടെ ഹൃദയങ്ങളിൽ നീ പകയെ കുടിയിരുത്തരുതെ. ഞങ്ങളുടെ രക്ഷിതാവേ, നീ കൂടുതൽ കരുണ ചെയ്യുന്നവനും, അനുകമ്പ കാണിക്കുന്നവനുമാണ്.

   നിശ്ചയം അല്ലാഹു ﷻ നീതി കൊണ്ടും നന്മ കൊണ്ടും, അടുത്തവർക്ക് ദാനം നൽകൽ കൊണ്ടും കൽപിക്കുന്നു. ചീത്തയേയും, വെറുക്കപ്പെട്ടതിനെയും, അക്രമത്തേയും അവൻ തടയുന്നു. നിങ്ങൾ ചിന്തിക്കുന്നവരാകാൻ വേണ്ടി അവൻ നിങ്ങളെ ഉപദേശിക്കുന്നു.

   അല്ലാഹുﷻവിനെ സ്മരിക്കലാണ് ഏറ്റവും വലിയതായിട്ടുള്ളത്. നിങ്ങൾ പ്രവർത്തിക്കുന്നതിനെ അവൻ അറിയുന്നു.

1 Comments

  1. ഖുത്ബയുടെ pdf Copy ഇതിനോടൊപ്പം add ചെയ്യുമോ

    ReplyDelete

Post a Comment