CLASS 10 FIQH 12

فروض الكفاية
സാമൂഹ്യ ബാധ്യതകൾ

قال رسول الله : لا تدخلو الجنة .............. بينكم 
നബി (സ്വ) പറഞ്ഞു: വിശ്വാസികളാകാതെ നിങ്ങൾ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല. നിങ്ങൾ പരസ്പരം സ്നേഹിക്കാതെ വിശ്വാസികളാകുകയില്ല. ഞാൻ ഒരു കാര്യം പറഞ്ഞ് തരെട്ടയോ? അത് നിങ്ങൾ ചെയ്യുകയാണെങ്കിൽ നിങ്ങൾക്കിടയിൽ പരസ്പര സ്നേഹമുണ്ടാകും. "നിങ്ങൾക്കിടയിൽ സലാമിനെ വ്യാപിപ്പിക്കുക "

فروض الكفاية كثيرة منها, :
സാമൂഹ്യ ബാധ്യതകൾ ധാരാളമുണ്ട് അവയിൽ പെട്ടതാണ് ....

١ - القيام بالحجج ............. الاعتقادات
1 - വിശ്വാസങ്ങൾ വ്യക്തമാകാനും അവ്യക്തതകൾ നീങ്ങാനും വേണ്ടി മതപരമായ തെളിവുകൾ സ്ഥാപിക്കലും മതപരമായ സംശയങ്ങൾ ദൂരീകരിക്കലും .

٢ - القيام بتحصيل .............. والإفتاء
2-വിധി പറയലും ഫത് വ കൊടുക്കലും പൂർണ്ണമാകാൻ മതപരമായ വിജ്ഞാനങ്ങളെയും അവയോട് ബന്ധപ്പെട്ടതിനെയും കരസ്ഥമാക്കൽ

٣ ـ دفع ضرر ............... ومرض
3 - വിശപ്പ്, ദാഹം, നഗ്നത, രോഗം തുടങ്ങിയ ബുദ്ധിമുട്ടുകളിൽ നിന്ന് മുസ്ലിമും ദിമ്മിയ്യുമായ സംരക്ഷണം നൽകേണ്ടവരെ തടയൽ.

٤ - الأمر ......... عن المنكر
4 - നന്മ കൽപിക്കലും തിന്മ വിരോധിക്കലും

٥ - تحمل شهادة .............. المتحمل
5 - സാക്ഷിത്വം ഏറ്റെടുക്കലും പൂർത്തീകരിക്കലും . ഒരാൾ മാത്രമാണെങ്കിൽ അത് ഏറ്റെടുത്തവന്റെ മേൽ ഫർള് ഐനാകും.. ٦ ـ ِ 
تجهيز الميت

6- മയ്യിത്ത് സംസ്കരണം

٧ ـ تعلم علم .............. إلا بها
7- ജീവിതപൂർത്തീകരണത്തിനാവശ്യമായ വൈദ്യ ശാസ്ത്രവും അത് പോലെയുള്ളതും പഠിക്കൽ.

٨ - القيام بما يتم .............. وزراعة
8 - ജീവിത മാർഗ്ഗത്തെ പൂർത്തീകരിക്കുന്ന കൃഷി, കച്ചവടം പോലെയുള്ള ജോലികളും വ്യവസായങ്ങളും നിലനിർത്തൽ .

٩ ـ إحياء ............كل عام
9 - എല്ലാവർഷവും ഹജ്ജ് കൊണ്ടും ഉംറ: കൊണ്ടും കഹ്ബയെ സജീവമാക്കൽ.

١٠ ـ الجهاد في سبيل الله
10 - അല്ലാഹുവിന്റെ മാർഗ്ഗത്തിൽ യുദ്ധം ചെയ്യൽ.

١١ - ردا لسلام على جمع
11 - ഒരു സംഘം ആളുകളോട് പറഞ്ഞ സലാം മടക്കൽ أحكام الجهاد


യുദ്ധത്തിന്റെ വിധികൾ

هو أفضل .................. كثيرة
യുദ്ധം ചെയ്യൽ ആരാധനകളിൽ ഏറ്റവും ശ്രേഷ്ടമായതും ഇഷ്ടം വെക്കപ്പെടുന്നതുമാണ്. ഈ വിഷയത്തിൽ ധാരാളം ശ്രേഷ്ടതകൾ വന്നിട്ടുണ്ട് .

والمقصود ............ الأمن
യുദ്ധത്തിന്റെ മുഖ്യ ലക്ഷ്യം ജനങ്ങളെ സൻമാർഗ്ഗത്തിലേക്ക് ക്ഷണിക്കലും നിർഭയത്വം സ്ഥിരപ്പെടുത്തലുമാണ്.

والجهاد ............... مستطيع
യുദ്ധം ചെയ്യൽ കഴിവുള്ള സ്വതന്ത്രനായ പുരുഷനായ മുകല്ലഫായ എല്ലാ മുസ്ലിമിന്റെ മേലിലും ഫർള് കിഫായയാണ്.

وإذا دخل ...... ........... والصغير
ഒരു നാട്ടിൽ ശത്രു പ്രവേശിച്ചാൽ ആ നാട്ടിലും അതിന്റെ അടുത്ത നാട്ടിലുമുള്ള ദരിദ്രൻ , സ്ത്രീ, കുട്ടി ഉൾപ്പെടെ എല്ലാവർക്കും യുദ്ധം ഫർള് ഐനായിത്തീരും.

وحرم الفرار .................... وهو من الموبقات
യുദ്ധത്തിന് വേണ്ടി ഒരുങ്ങുക, മറ്റൊരു സംഘത്തിലേക്ക് നീങ്ങൽ എന്നിവക്കല്ലാതെ യുദ്ധത്തിൽ നിന്ന് ഓടൽ ഹറാമാണ്. അത് വൻദോഷങ്ങളിൽ പെട്ടതാണ്.

أحكام السلام
സലാമിന്റെ വിധികൾ

السلام ..................... للجماعة
കണ്ട് മുട്ടുമ്പോഴും പിരിഞ്ഞ് പോകുമ്പോഴും ഒരു മുസ്ലിമിനോട് സലാം പറയൽ ഒരു വ്യക്തിക്ക് سنَة عين ഉം ഒരു സംഘത്തിന്سنَة كفاية യും ആണ്.

ورده .............. على الجماعة
സലാം മടക്കൽ ഒരാൾക്ക്فرض عين ഉം ഒരു സംഘത്തിന് ْفَرْض كِفَايَةയും ആണ്

والأفضل .............. ومغفرته "
സലാം പറയുമ്പോഴും മടക്കുമ്പോഴും ഏറ്റവും ശ്രേഷ്ടമായത് وَرَحْمَةُ اللهِ وَبَرَكَاتُهُ وَمَغْفِرَتُهُ എന്ന് കൂടുതലാക്കലാണ്.

ويجب ............. والإشارة
ചെവി കേൾക്കാത്തവനോട് സലാം മടക്കുമ്പോൾ വാക്യവും ആംഗവും ഒരുമിച്ച് കൊണ്ട് വരൽ നിർബന്ധമാണ്.

و لو سلم ............. الرد
പരസ്പരം കണ്ടുമുട്ടിയ രണ്ട് പേർ ഒന്നിച്ച് സലാം പറഞ്ഞാൽ രണ്ട് പേർക്കും മടക്കൽ നിർബന്ധമാണ്.

ويسن ....... ...... أو بكتاب
സന്നിഹിതനല്ലാത്തവന് എഴുത്ത് കൊണ്ടോ ദൂതനെ കൊണ്ടോ സലാം അയക്കൽ സുന്നത്താണ് .

فيلزمه .............. في الثاني
ഒന്നാമത്തതിൽ വാക്യം കൊണ്ടും രണ്ടാമത്തതിൽ വാക്യം കൊണ്ടോ എഴുത്ത് കൊണ്ടോ ഉടനെ സലാം മടക്കൽ അവന് നിർബന്ധമാണ്.

وبندب ............. السلام
സലാമിനെ എത്തിച്ച് തന്നവനോടും സലാം മടക്കൽ നിർബന്ധമാണ്. അപ്പോൾ അവൻ وعليك وعليه السلام എന്ന് പറയണം .

ويقول ................ الصالحين "
വിജനമായ സ്ഥലത്തേക്ക് പ്രവേശിച്ചവൻ السلام علينا وعلى عباد الله الصالحين എന്ന് പറയൽ സുന്നത്താണ്.

ويسن ........................ عليه مطلقا
പരസ്പരം കണ്ട് മുട്ടുമ്പോൾ ചെറിയവർ വലിയ വർക്കും നടക്കുന്നവൻ നിൽക്കുന്നവനും വാഹനം കയറിയ വൻ കയറാത്തവനും ചെറിയ സംഘം വലിയ സംഘത്തിനും സലാം പറയൽ സുന്നത്താണ്. വരുന്നവൻ ആരിലേക്കാണോ വരുന്നത് അവർക്ക് നിരുപാധികം സലാം പറയണം.

السلام المحرم
ഹറാമായ സലാം

ويحرم . ................ عليها
കണ്ടാൽ ആഗ്രഹിക്കപ്പെടുന്ന തനിച്ച ഒരു സ്ത്രീ അന്യപുരുഷനോട് സലാം പറയലും മടക്കലും ഹറാമാണ് അവൻ അവളോട് സലാം പറയലും മടക്കലും കറാഹത്താണ്.

ولا يندب ............... وذاكر
തെമ്മാടി , പുത്തൻ വാദി, മലമൂത്രവിസർജനം നടത്തുന്നവൻ , സംയോഗത്തിലേർപ്പെട്ടവൻ, ശൗച്യം ചെയ്യുന്നവൻ, ഖുതുബ ഓതുന്നവൻ, ഖുതുബ കേൾക്കുന്നവൻ, തൽബിയത്ത് ചൊല്ലുന്നവൻ, വായിൽ ഒരു ഉരുള ഉള്ള നിലയിൽ ഭക്ഷണം കഴിക്കുന്നവൻ, വായിൽ ഒരു ഇറക്ക് വെള്ളമുളള നിലയിൽ വെള്ളം കുടിക്കുന്നവൻ, കുളിപ്പുരയിൽ ഉള്ളവൻ, നിസ്കരിക്കുന്നവൻ, ബാങ്ക് കൊടുക്കുന്നവൻ ഇഖാമത്ത് കൊടുക്കുന്നവൻ, ഖുർആൻ ഓതുന്നവൻ, ദിക്ർ ചൊല്ലുന്നവൻ എന്നിവരോട് സലാം പറയൽ സുന്നത്തില്ല.

ويكره ................ من سفر
ദുനിയാവ് ആഗ്രഹിച്ച് ഒരു വ്യക്തിയെ ചുംബിക്കലും തലയും മുതുകും കുനിക്കലും കറാഹത്താണ്. ദീനി പരമായ ആവശ്യത്തിന് വേണ്ടിയും യാത്ര കഴിഞ്ഞ് വരുന്നതിന് വേണ്ടിയും ഒരാളെ ചുംബിക്കൽ സുന്നത്താണ്.

والقيام ....................... أو ظالما
നന്മ,അറിവ്, അധികാരം, മാതൃത്വം പിതൃത്വം എന്നിവ ഉള്ളവരെ കാണുമ്പോൾ എഴുന്നേറ്റ് നിൽക്കൽ സുന്നത്താണ് . അവർ തെമ്മാടിയോ അക്രമിയോ ആവാത്ത കാലത്തോളം .

الشهادات
സാക്ഷിത്വങ്ങൾ

شرط في الشاهد ................ في المسموع
സാക്ഷി മുസ്ലിമും സ്വതന്ത്രനും മുകല്ലഫും നീതിമാനും സംസാരശേഷിയുള്ളവനും തന്റേടമുള്ളവനും ഉണർവ്വുള്ളവനും മുറുവത്ത് പ്രത്യക്ഷമായവനും തെറ്റിദ്ധരിക്കപ്പെടാത്തവനും കാണപ്പെടുന്ന വിഷയത്തിൽ കാഴ്ചയുള്ളവനും കേൾക്കപ്പെടുന്ന വിഷയത്തിൽ കേൾവിശക്തിയുള്ളവനും ആകൽ ശർത്വാ ണ്.

والمروءة ................ في السوق
മുറുവത്ത് എന്നാൽ അങ്ങാടിയിൽ വെച്ച് തിന്നുക, കുടിക്കുക പോലെയുള്ള സാധാരണയിൽ മോശമായ കാര്യങ്ങളെ ഉപേക്ഷിക്കലാണ്.

والعدالة ............ على صغيرة
ഹദാലത്ത് എന്നാൽ വൻദോഷത്തെയും ചെറു ദോഷത്തിൽ നിത്യമാകലിനെയും ഉപേക്ഷിക്കലാണ്.

و يجب ............... ويمين
വ്യഭിചാരത്തിന് നാല് പുരുഷൻമാരും സമ്പത്തിനും കച്ചവടം ,പണയം പോലെയുള്ള സമ്പത്ത് ഉദ്ദേശിക്കപ്പെടുന്ന കാര്യങ്ങൾക്കും രണ്ട് പുരുഷൻമാർ അല്ലെങ്കിൽ ഒരു പുരുഷനും രണ്ട് സ്ത്രീകളും അല്ലെങ്കിൽ ഒരു പുരുഷനും സത്യവും നിർബന്ധമാണ്.

ولعقوبة ............... رجلان
വധശിക്ഷ, വ്യഭിചാര ശിക്ഷ പോലെയുള്ള ശിക്ഷകൾക്കും നികാഹ്, ത്വലാഖ് പോലെയുള്ള സാധാരണയിൽ പുരുഷൻമാർക്ക് വെളിവാകുന്ന കാര്യങ്ങൾക്കും രണ്ട് പുരുഷൻമാർ നിർബന്ധമാണ്.

ولما يظهر .............. وامرأتان
പ്രസവം, ഹൈള് പോലെയുള്ള സാധാരണയിൽ സ്ത്രീകൾക്ക് വെളിവാകുന്ന കാര്യങ്ങൾക്ക് നാല് സ്ത്രീകൾ അല്ലെങ്കിൽ രണ്ട് പുരുഷൻമാർ അല്ലെങ്കിൽ ഒരു പുരുഷനും രണ്ട് സ്ത്രീകളും നിർബന്ധമാണ്.

وأما في ثبوت ........... رجل
റമളാൻ മാസം സ്ഥിരപ്പെടാൻ ഒരു പുരുഷൻ മതിയാകുന്നതാണ്.

1 Comments

Post a Comment