CLASS 10 FIQH 5

الحجّ

قال تعالی :- ۝ وأذّن في النّاس...........فجّ عميق ۝
ഹജ്ജ് കൊണ്ട് നിങ്ങൾ ജനങ്ങളിൽ വിളംബരം ചെയ്യുക. കാൽനടയായി അവർ താങ്ങളുടെ അരികിലേക്ക് വരും. എല്ലാ മെലിഞ്ഞ ഒട്ടകങ്ങളുടെ മുകളിൽ കയറിയും വിദൂരമായ വഴികളി ലൂടെയും അവർ വരും.

۝ ليشهدوا منٰفع.............البآئس الفقير۝
അവർക്ക് ഉപകാരമുള്ള രംഗങ്ങളിൽ സന്നിഹിതരാവാനും. അള്ളാഹു കനിഞ്ഞേകിയ മൃഗങ്ങളെ നിർണിതനാളുകളിൽ അവന്റെ പേരുച്ചരിച്ച് ബലിയറുക്കാനും. അതിനാൽ നിങ്ങൾ അതിൽ നിന്നും ഭക്ഷിക്കുക, ദരിദ്രരായ അശരണരെ നിങ്ങൾ ഭക്ഷിപ്പിക്കുക.

قال رسول اللّه : - من حجّ..........ولدت أمّه
ഈ കഹ്ബയിൽ വന്ന് ഒരാൾ ഹജ്ജ് ചെയ്തു. അവൻ സംയോഗം ചെയ്തിട്ടില്ല. അവൻ വേണ്ടാത്തതിലൊന്നും ഏർപെട്ടില്ല. അവനെ അവന്റെ ഉമ്മ പ്രസവിച്ചത് പോലെ അവന്റെ മനസ്സിനെ അള്ളാഹു മാറ്റിയെടുക്കും.

البيت الحرام """""""""""""""""
هو اوّل بيت...........................والإستقرار
ശാന്തിയുടെയും സ്ഥിരത യുടെയും നാട്ടിൽ ജനങ്ങളുടെ മഹാസംഗമ ഭൂമിയായും നിർഭയമായ സങ്കേതമായും അമ്പിയാക്കളുടെ ഖിബ് ല ആയും ഭൂലോകത്തെ ആദ്യ ഭവനമാണ് കഅ്ബ.

وتحيطه الآيات البيّنات
അതിനുചുറ്റും വ്യക്തമായ ദൃഷ്ടാന്തങ്ങളുണ്ട്.

الصّفا والمروة......................ومقام إبراهيم
സഫ-മർവ, സംസം, ഹജറുൽ അസ്വദ്, ഇബ്രാഹിം മഖാം,.

عدّد اللّه مزاياه في الكتاب
ഖുർആനിൽ അതിന്റെ പ്രയോജനങ്ങൾ ഒരുപാട് പറഞ്ഞിട്ടുണ്ട്.

وجعله مركز الهداية والنّور
പ്രകാശത്തിന്റേയും സന്മാർഗത്തിന്റേയും കേന്ദ്രമാക്കി.

وفرض الحجّ إليه
അതിലേക്ക് ഹജ്ജിന് പോവൽ നിർബന്ധമാക്കി.

يأتيه النّاس..........................في أيّام معلومات
അറിയപ്പെട്ട ദിനങ്ങളിൽ അല്ലാഹുവിന്റെ നാമം സ്മരിച്ച് തങ്ങൾക്ക് ഉപകാരപ്രദമായ സ്ഥലങ്ങളിൽ അവർ ഹാജരാകാനും ലോകത്തിലെ എല്ലാ ഭാഗങ്ങളിൽ നിന്നും ജനങ്ങൾ വരുന്നു.

الحجّ
قال رسول اللّه : العمرة.........إلّا الجنّة
നബി തങ്ങൾ പറഞ്ഞു :- ഒരു ഉംറ മുതൽ മറ്റൊരു ഉംറ വരേയും സംഭവിക്കുന്ന പാപങ്ങൾക്ക് ആ ഉംറ പ്രായശ്ചിത്തമാണ്. സ്വീകാര്യയോഗ്യമായ ഹജ്ജിന്റെ പ്രതിഫലം സ്വർഗ്ഗം മാത്രമാണ്.

والحجّ المبرور هو حجّ لا يخالطه إثم
പരിശുദ്ധ ഹജ്ജ് തെറ്റുകുറ്റങ്ങൾ കലരാത്തതാണ്.

فمن اراد الحجّ.......................الی وقت رجوعه
ഹജ്ജ് ചെയ്യാൻ ആരെങ്കിലും ഉദ്ദേശിച്ചാൽ തൗബ ചെയ്തും, ബാധ്യതകൾ തിരിച്ചേൽപ്പിച്ചും, കടങ്ങൾ വീട്ടിയും, പോയി വരുന്നതുവരെ ചെലവ് കൊടുക്കൽ നിർബന്ധമായവരുടെ ചെലവ് ഒരുക്കിയും തുടങ്ങണം.

ويستصحب.........................ورجوعه
പോകാനും വരാനും മതിയാവുന്ന ഹലാലായ സമ്പത്തും കരുതണം.

ويتصدّق بشيء قبل خروجه
പോകുന്നതിനുമുമ്പ് വല്ലതും ദാനം ചെയ്യണം

ويودّع رفقاءه وإخوانه وأقاربه
കുടുംബക്കാരോടും സഹോദരങ്ങളോടും കൂട്ടുകാരോടും യാത്ര പറയണം.

ويرافق رفيقا.....................معينا عليه
നന്മയെ ഇഷ്ടപ്പെടുന്ന അതിനു സഹായിക്കുന്ന നല്ല കൂട്ടുകാരനെ കൂടെ കൂട്ടണം.

ويراعي............................الأخلاق
സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ഭക്ഷണം നൽകുകയും നല്ല രൂപത്തിൽ സംസാരിക്കുകയും വേണം.

ويستعمل...........................المناسك
യാത്രയിലും മറ്റു ആരാധനാ വേളകളിലും വാരിദായ ദുആകളും ദിക്റുകളും ഉപയോഗപ്പെടുത്തണം

زيصبر علی........................وأذی النّاس
ജനങ്ങളിൽ നിന്നുള്ള ബുദ്ധിമുട്ടും യാത്രാക്ലേശവും ക്ഷമിക്കണം.

ولايؤذي أحدابقول ولافعل
പ്രവർത്തികൊണ്ടോ വാക്കുകൊണ്ടോ ആരെയും ബുദ്ധിമുട്ടിക്കരുത്.

ويتجنّب المخا صمة والمجادلة
വാക്കേറ്റവും തർക്കവും ഒഴിവാക്കണം.

أسرار الحجّ
ഹജ്ജിന്റെ രഹസ്യങ്ങൾ

++++++++++++++++++
الحجّ عبادة عظيمة
ഹജ്ജ് മഹത്തായ ആരാധനയാണ്.

والحجّاج...............................وضيوفه
ഹാജിമാർ അല്ലാഹുവിന്റെ യാത്രാ സംഘവും അതിഥികളുമാണ്.

يأتون.................................عميق
എല്ലാ വിദൂര സ്ഥലങ്ങളിൽ നിന്നും പരിശുദ്ധ ഭവനത്തിലേക്ക് അവർ വരുന്നു.

فيهم الملك...............................والعجم
അവരിൽ രാജാവും, അടിമയും, നേതാവും, അനുയായിയും, ദരിദ്രനും, ധനികനും, കറുത്തവനും, വെളുത്തവനും, പുരുഷനും, സ്ത്രീയും, കുട്ടിയും, പ്രായമായവരും, ശക്തനും, ബലഹീനനും, അറബിയും, അനറബിയുമുണ്ട്.

زيّهم واحد.....................وإلٰههم واحد
അവരുടെ വേഷവും പ്രാർത്ഥനയും ആരാധ്യനും ഒന്നാണ് .

هم إخوان.......................اتّقوی
തഖ്വയുടെ അടിസ്ഥാനത്തിലല്ലാതെ മറ്റൊരാളെക്കാൾ ശ്രേഷ്ഠത ഇല്ലാത്ത സഹോദരന്മാരാണവർ.

ماأعظم هٰذاالوفد !.........الاجتماع!!
ഈ യാത്രാസംഘം എത്ര മഹത്വരം ! എന്ത് ഭംഗിയുള്ള കൂടിച്ചേരൽ !!

لاتماثله عبادة في دين
മറ്റൊരു മതത്തിലെ ആരാധനയും ഇതിനോട് തുല്യമാവുകയില്ല.

ولاتدانيهم وفد في ملّة
മറ്റൊരു മാർഗത്തിലെ യാത്രാ സംഘവും ഇതിനോട് കിടപിടിക്കില്ല.

اجتماع................................العظمی
ഒരുമിച്ച് വലിയ ശബ്ദത്തിൽ മഹത്തായ മനുഷ്യ ഐക്യത്തെ വിളിച്ചുപറയുന്ന കൂടിച്ചേരൽ.

أركان الحجّ ستّة
ഹജ്ജിന്റെ റുക്നുകൾ ആറെണ്ണമാണ്

الإحرام ،والوقوف بعرفة ،وطواف الإفاضة ،والسّعي بين الصّفا والمروة ،وإزالة الشّعر ،والتّرتيب بين معظم الأركان
1.. ഇഹ്റാം 2.. അറഫയിൽ നിൽക്കൽ 3.. ഇഫാളത്തിന്റെ ത്വവാഫ് 4.. സ്വഫാ മർവ ക്കിടയിൽ سَعْيْ ചെയ്യുക 5.. മുടി നീക്കം ചെയ്യുക 6.. പ്രധാന ഫർളുകൾക്കിടയിൽ തർത്തീബ് ഉണ്ടായിരിക്കുക.

وهي الإحرام ثمّ الوقوف ثمّ لطّواف
പ്രധാന ഫർളുകൾ. ഇഹ്റാം പിന്നെ അറഫയിൽ നിൽക്കൽ പിന്നെ ത്വവാഫ് എന്നിവയാണ്.

وواجبات الحجّ خمسة
ഹജ്ജിന്റെ വാജിബാതുകൾ അഞ്ച് ആകുന്നു

كون الإحرام من الميقات ، والمبيت بمزدلفة ، والمبيت بمنی معظم ليالي أيّام التّشريق ، والرّمي إلی الجمرات الثّلاث ،وطواف الوداع
1.. മീഖാത്തിൽനിന്നും ഇഹ്റാം ചെയ്യുക. ഹജ്ജിനു വേണ്ടി നിയ്യത്ത് വെക്കുന്ന സ്ഥലത്തിന് മീഖാത്ത് എന്ന് പറയുന്നു.

ميقات الحجّ والعمرة خمسة *١..ذُوالْحُلَيْفَة* *٢..آلْجُحْفَة* *٣..قَرْنُ الْمَنَازِلْ* *٤..يَلَمْلَمْ* *٥..ذَاتُ عِرْقْ* وميقات أهل الهند محاذات يلملم
ഇന്ത്യയിൽ നിന്നും പോകുന്ന ആളുകൾ ഇഹ്റാം കെട്ടുന്നത് *يَلَمْلَمِ* ൽ വെച്ചാണ്. 2.. മുസ്ദലിഫയിൽ രാപാർക്കുക. 3.. അയ്യാമുത്തശ്രീഖിന്റെ രാവുകളിൽ അധികവും മിനയിൽ രാപ്പാർക്കുക. 4.. മൂന്ന് ജംറകളെ എറിയുക. 5.. വിടവാങ്ങൽ ത്വവാഫ് നിർവഹിക്കുക.

الأركان لا يجبر شيء منها بدم
റുക്നുകൾ അറവ് നടത്തിയാൽ പരിഹരിക്കപ്പെടുകയില്ല.

ولا يتمّ الحجّ حتّی يأتي بجميعها
റുക്നുകൾ മുഴുവൻ കൊണ്ടുവന്നാലല്ലാതെ ഹജ്ജ് പൂർണ്ണമാവുകയുമില്ല.

وأمّا الواجبات فتجبر بدم ويصحّ الحجّ بدونها
ഹജ്ജിന്റെ വാജിബാത്തുകൾ അറവ് നടത്തിയാൽ പരിഹരിക്കപ്പെടും. വാജിബാത്തുകൾ ഇല്ലാതെയും ഹജ്ജ് സ്വഹീഹാകും

لٰكن يأثم بترك شيء منها عمدا
മനപ്പൂർവ്വം വാജിബാത്തുകൾ ഒഴിവാക്കിയാൽ കുറ്റക്കാരനാകും.

وسنن الحجّ ما سوی الأركان والواجبات
ഹജ്ജിന്റെ വാജിബാത്തുകളും റുക്നുകളും അല്ലാത്ത എല്ലാം സുന്നത്തുകളാണ്

لا شيء في تركها لاإثم ولا دم لٰكن يفوت الكمال
സുന്നത്തുകൾ ഒഴിവാക്കുന്നതിൽ കുറ്റവും ഇല്ല അറവുമില്ല. എങ്കിലും പരിപൂർണ്ണത നഷ്ടപ്പെടും.

1 Comments

Post a Comment