CLASS 10 TAZKIYA 1

سورة الفيل

قصة هذه السورة -------------
كان أبرهة عامل اليمن............يتقدم فيل عظيم
ഹബ്ഷാരാജാവായിരുന്ന നജ്ജാശി യുടെ യമനിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു അബ്രഹത്ത്. ഹജ്ജിന് പോകുന്ന അറബികളെ വഴി തിരിച്ച് ഇങ്ങോട്ട് വരാൻ വേണ്ടി യമനിലെ പ്രസിദ്ധ പട്ടണമായ സ്വൻആഇൽ അബ്രഹത്ത് സുന്ദരമായ വലിയ ദേവാലയം (ചർച്ച്) പണിതു. എന്നാൽ അത് അറബികൾക്ക് ഇഷ്ടപ്പെട്ടില്ല. അത് ഖുറൈശികളെ പ്രകോപിതരാകുകയും ചെയ്തു. ആ ദേഷ്യത്തിൽ കിനാന ഗോത്രത്തിലെ ഒരാൾ ചർച്ചിൽ വിസർജിച്ചു. ഖുറൈശികളിലെ ചില യുവാക്കൾ ചർച്ചിനുഉള്ളിൽ തീയിട്ടു അങ്ങനെ ചർച് കത്തിനശിച്ചു. അപ്പോൾ ഞാൻ കഅ്ബ പൊളിക്കുക തന്നെ ചെയ്യുമെന്ന് അബ്രഹത്ത് സത്യം ചെയ്തു. മുന്നിൽ ഒരു ഗജവീരൻ ആന നയിക്കുന്ന വലിയ ആന പടയുമായി അബ്രഹത്ത് പുറപ്പെട്ടു.

فلما قرب من مكة أمر..............فيلقيه على الأرض جثة هامدة
മക്കയോട് അടുത്തപ്പോൾ മക്കയിലെ മൃഗങ്ങളെയെല്ലാം കൊള്ളയടിക്കാൻ അബ്റഹത് സൈന്യത്തോട് ആഹ്വാനം ചെയ്തു. അങ്ങനെ കഅ്ബ പൊളിക്കാൻ വേണ്ടി മുന്നോട്ടു നടന്നു. അബ്രഹത്തിന്റെ ആനപ്പടയെയും സൈന്യത്തെയും പേടിച്ച് അബൂ ത്വാലിബ് ഖുറൈശികളോടെല്ലാം വല്ല മലയിലും മരക്കൊമ്പുകൾ കിടയിലും അഭയം തേടാൻ കൽപ്പിച്ചു. അപ്പോൾ അല്ലാഹു അക്രമികൾക്ക് നേരെ കറുത്ത ചില പക്ഷികളെ അയച്ചു. ഓരോ പക്ഷിയുടെയും അടുത്ത് ചുട്ടുപഴുപ്പിച്ച കളിമണ്ണ് കൊണ്ടുള്ള മൂന്നു കല്ലുകളുണ്ട്. ഒന്ന് കൊക്കിലും രണ്ടെണ്ണം കാലുകളിലും. പക്ഷികൾ കല്ലുകളെ അവർക്ക് നേരെ എറിഞ്ഞു. ആളുകളുടെ തലയിൽ വീണ കല്ല് പിൻധ്വാരത്തിലൂടെ പുറത്ത് വന്നു. അങ്ങനെ കല്ല് വീണ ഓരോരുത്തരും ചലനമറ്റ ജഡങ്ങളായിമാറി.

ولم يبق منهم إلاّ نفر................فخر ميتا بين يديه
ചെറിയ ഒരു സംഘമല്ലാത്ത എല്ലാവരും നശിച്ചു. അവർ അബ്രഹത്തിനൊ ഒപ്പം യമനിലേക്ക് യിലേക്ക് പിന്തിരിഞ്ഞോടി. സ്വൻആഇൽ എത്തുംവരെ അവയവങ്ങൾ വീണുപോകുന്ന വിധം പേടിച്ചരണ്ട് ഒരു പക്ഷിക്കുഞ്ഞിനെ പോലെയായിരുന്നു. നെഞ്ചു പൊട്ടിപ്പിളർന്ന് അവൻ മരിച്ചു. അവന്റെ മന്ത്രി പേടിച്ചോടി ഒരു പക്ഷി അവന്റെ മുകളിൽ വട്ടമിട്ടു. അയാൾ ഹബ്ഷയിലെ നജ്ജാശി യുടെ അടുത്തെത്തി കഥകൾ പറഞ്ഞു കൊടുത്തു. ഉടനെ മന്ത്രിയുടെ മേൽ കല്ല് വീണ് നജ്ജാശിയുടെ മുമ്പിൽ വച്ച് മരണമടഞ്ഞു.


تفسير هذه السورة
ألم تر
ഓ നബിയെ അങ്ങേയ്ക്ക് അറിയുമോ. (തുടരെ തുടരെയുള്ള വാർത്തകൾ കണ്ടതു പോലെയുള്ള അറിവിന് സമാനമായ അറിവ് അങ്ങേയ്ക്ക് ലഭിച്ചിട്ടില്ലേ)

كيف فعل ربك
എങ്ങനെയാണ് അങ്ങയുടെ രക്ഷിതാവ് ചെയ്തതെന്ന്

بأصحاب الفيل
ആനക്കാരെ, അബ്രാഹത്തിനെയും അവന്റെ സൈന്യത്തെയും

ألم يجعل كيدهم
അവരുടെ തന്ത്രത്തെഅവനാക്കിയില്ലേ

في تضليل
നിഷ്ഫലമാക്കിയില്ലേ

وأرسل عليهم طيرا
അവരുടെ മേൽ പക്ഷികളെ അയച്ചു

أبابيل
തുടരെ തുടരെ വന്നു കൊണ്ടിരിക്കുന്ന ഒരു കൂട്ടം

ترميهم بحجارة
കല്ലുകൊണ്ട് അവരെ എറിയും

من سجيل
തീയിലിട്ടു ചുട്ടു പഴുപ്പിച്ച

فجعلهم
ആന ക്കാരുടെ സംഘത്തെ അവനാക്കി

كعصف مأكول
മൃഗം തിന്നൊടുക്കപ്പെട്ട വൈക്കോൽ പോലെ

عبرةهذه القصة ------------
1.അല്ലാഹുവിന്റെ ഭവനമായ കഅബ പൊളിക്കാൻ വേണ്ടി അബ്രഹത്തും സൈന്യവും കുതന്ത്രങ്ങൾ മെനഞ്ഞു. അവരുടെ തന്ത്രത്തെ അല്ലാഹു വിഫലമാക്കി.
2.ചുട്ടെടുത്ത കല്ലുകൾ എറിഞ്ഞുകൊണ്ട് തിനൊടുക്കിയ വൈക്കോൽ തുരുമ്പ്പോലെ നാമാവശേഷമാക്കി. ഈ സംഭവം അല്ലാഹുവിന്റെ മഹത്തായ കഴിവിനെ അറിയിക്കുന്നു.
3.തുളഞ്ഞുകയറുന്ന വെടിയുണ്ടകളെ പോലെ മാരകമായ കല്ലുകളുമായി തുടരെത്തുടരെ കൂട്ടംകൂട്ടമായി ആ പക്ഷികളുടെ വരവ് അത്ഭുതകരമായ അസാധാരണമായ കാര്യങ്ങളിൽ പെട്ടതാണ്.
4.നബിസല്ലല്ലാഹു അലൈഹി വസല്ലമയുടെ നുബുവ്വത്തിന്റെ മേലിൽ അറിയിക്കുന്നതുമാണ്.കാരണം നബി( സ ) ജനിച്ചവർഷമായിരുന്നു ആ സംഭവം നടന്നത്.
5.വിഗ്രഹാരാധകരായ ശിർക്ക് ചെയ്യുന്നവരായ ഖുറൈശികളെ സഹായിച്ചതല്ല ഈ സംഭവം. ഏക ദൈവ വിശ്വാസം പ്രചരിപ്പിക്കാൻ വരുന്ന ദൂതനായ നബിയുടെ വരവ് അടുത്തിട്ടുണ്ടെന്നറിയിക്കുന്ന അസാധാരണ സംഭവമാണിത്. 

2 Comments

  1. Nahv koodi paranja valya upakarm avumayirunnu✨

    ReplyDelete

Post a Comment