CLASS 10 TAZKIYA 10

العامل والعامد سيان في الأجر و الوزر
ചെയ്തവനും ചെയ്യാൻ തീരുമാനിച്ചവനും പ്രതിഫലത്തിലും കുറ്റത്തിലും തുല്യരാണ്.

أيها الأخ الكريم ........... مال من صدقة
ഓ മാന്യ സഹോദരാ... നീ ധനികനാണെങ്കിൽ നല്ല മാർഗ്ഗത്തിൽ ധനം ചെലവഴിക്കുക. നീ ദാരിദ്ര്യത്തെ ഭയപ്പെട്ടരുത്. കാരണം ദാനം ധനത്തെ കുറച്ചിട്ടില്ല.

و إن كنت معدما .............. إلا باب الففر
നീ ദരിദ്രനാണെങ്കിൽ യാചനയുടെ വാതിൽ നീ തുറക്കരുത്, കാരണം അത് ദാരിദ്ര്യത്തിന്റെ വാതിൽ മാത്രമേ തുറക്കുകയുളളൂ.

وليكن قصدك ........... السخي في الأجر
ഇല്ലായ്മയുടെ സമയത്ത് സമ്പത്ത് ലഭിച്ചാൽ ധർമ്മവും ഔദാര്യവും ചെയ്യും എന്നതായിരിക്കട്ടെ നിന്റെ ഉദ്ധേശം എന്നാൽ നീ പ്രതിഫലത്തിൽ ധർമ്മിഷ്ഠനായ സമ്പന്നനെ പോലെയാകും.

عَامِل ചെയ്തവൻ
عَامِد ചെയ്യാൻ തീരുമാനിച്ചവൻ
سِيّْ തുല്ല്യൻ
أَجْر പ്രതിഫലം
وِزْر കുറ്റം
فَقْر ദാരിദ്ര്യം
مُعْدِم ദരിദ്രൻ
أَنْفَقَ ചെലവഴിക്കുക
نَقَصَ കുറക്കുക
جُود ധർമ്മം
سَخَاء ഔദാര്യം
غَنِيّ സമ്പന്നൻ

وإياك وقصد ......... في الوزر
ദാരിദ്ര്യത്തിന് ശേഷം സമ്പത്തുണ്ടായാൽ ദുർവ്യയം ചെയ്യുമെന്ന ഉദ്ധേശം നീ ഒഴിവാക്കുക. അങ്ങിനെ നീ ഉദ്ദേശിച്ചാൽ കുറ്റത്തിൽ ദുർവ്യയം ചെയ്യുന്ന സമ്പന്നനെ പോലെ നീ ആകും .

وإن ظلمت ......... إلا عزا
നീ ഉപദ്രവിക്കപ്പെട്ടാൽ ആ ഉപദ്രവത്തിന്റെ മേൽ നീ ക്ഷമിക്കുക. കാരണം ക്ഷമ നിനക്ക് പ്രതാപത്തെയല്ലാതെ വർദ്ധിപ്പിക്കുകയില്ല.

فقد روى الترمذي ................ حديثا فاحفظوه
ഇമാം തുർമുദി (റ)യും ഇബ്നുമാജ (റ)യും അബൂ കബ്ശത്തുൽ അൻസാരി(റ)യിൽ നിന്നും ഉദ്ധരിക്കുന്നു. അദ്ധേഹം നബി (സ്വ) പറയുന്നതായി കേട്ടു. "മൂന്ന് കാര്യങ്ങൾ ഞാൻ സത്യം ചെയ്ത് പറയുന്നു. ചില കാര്യങ്ങൾ നിങ്ങളോട് ഞാൻ പറയുന്നു അവ നിങ്ങൾ സൂക്ഷിക്കുക "

فأما الذي أقسم ................ باب فقر
ഞാൻ സത്യം ചെയ്ത് പറയുന്ന കാര്യങ്ങൾ: 1- ധർമ്മം ചെയ്തത് കൊണ്ട് ഒരു അടിമയുടെ സമ്പത്തും കുറഞ്ഞിട്ടില്ല. 2- ഒരു അടിമക്ക് ഒരു ഉപദ്രവം ഏൽക്കുകയും അതിന്റെ മേൽ അവൻ ക്ഷമിക്കുകയും ചെയ്താൽ അത് കാരണം അല്ലാഹു അവന് പ്രതാപത്തെ വർദ്ധിപ്പിക്കുന്നതാണ്. 3 - ഒരു അടിമ യാചനയുടെ കവാടം തുറന്നാൽ അത് കാരണം അല്ലാഹു അവന് ദാരിദ്ര്യത്തിന്റെ കവാടം തുറന്ന് കൊടുക്കുന്നതാണ്.

تَبْذِير ദുർവ്യയം / ധൂർത്ത്
مَظْلِمَة ഉപദ്രവം
عِزّ പ്രതാപം / അഭിമാനം
أُقْسِمُ സത്യം ചെയ്ത് പറയുക
واما الذي أحدثكم .............................. نفر
നിങ്ങളോട് ഞാൻ പറയുന്ന കാര്യത്തെ നിങ്ങൾ സൂക്ഷിക്കുക.എന്നിട്ട് നബി (സ്വ) പറഞ്ഞു: "ഭൗതിക ലോകം നാല് വിഭാഗത്തിനുള്ളതാണ്

عبد رزقه الله مالا وعلما ......... بأفضل المنازل
1- അല്ലാഹു സമ്പത്തും അറിവും നൽകിയ ഒരു അടിമ. ആ സമ്പത്തിൽ അവൻ അല്ലാഹുവിനെ സൂക്ഷിക്കുന്നു. കുടുംബ ബന്ധം ചേർക്കുന്നു. അറിവിൽ അല്ലാഹുവിനോടുള്ള കടമകൾ നിർവഹിക്കുന്നു. ഇതാണ് ഏറ്റവും ശ്രേഷ്ടമായ പദവി.

وعبد رزقه الله علما ............ فأجرها سواء
2- അല്ലാഹു അറിവ് നൽകുകയും സമ്പത്ത് നൽകാതിരിക്കുകയും ചെയ്ത ഒരു അടിമ. അവൻ സദുദ്ധേശമുള്ളവനാണ്. അവൻ പറയുന്നു: എനിക്ക് സമ്പത്തുണ്ടായിരുന്നെങ്കിൽ ആ നല്ല വ്യക്തി ചെയ്യുന്നത് പോലെ ഞാനും ചെയ്യുമായിരുന്നു. അപ്പോൾ ഇവർ രണ്ട് പേരുടെയും പ്രതിഫലം തുല്യമാണ്.

وعبد رزقه الله مالا ....... بأخبث المنازل
3 - അല്ലാഹു സമ്പത്ത് നൽകുകയും അറിവ് നൽകാതിരിക്കുകയും ചെയ്ത ഒരു അടിമ. അതിൽ അറിവില്ലാതെ തോന്നിയത് പോലെ കൈകാര്യം ചെയ്യുന്നു. അല്ലാഹുവിനെ അവൻ സൂക്ഷിക്കുന്നില്ല. കുടുംബ ബന്ധം ചേർക്കുന്നില്ല. അല്ലാഹുവിനോടുള്ള കടമകൾ നിർവഹിക്കുന്നില്ല. ഇതാണ് ഏറ്റവും നീചമായ പദവി.

نَفَر വിഭാഗം
يَتَّقِي സൂക്ഷിക്കുക
أَفْضَلُ الْمَنَازِل ഏറ്റവും ശ്രേഷ്ടമായ പദവി
يَتَخَبَّطُ തോന്നിയത് പോലെ കൈകാര്യം ചെയ്യുക
صَادِقُ النِّيَّة സദുദ്ധേശമുള്ളവൻ
أَخْبَثُ الْمَنَازِل ഏറ്റവും നീചമായ പദവി

2 Comments

Post a Comment