CLASS 10 TAZKIYA 11

سورة قريش

لإيلاف قريش
ഖുറൈശികൾക്ക് ഇണക്കമുണ്ടാക്കിയതിന് വേണ്ടി

إيلافهم .......... والصيف
അതായത് ശൈത്യകാലത്തെയും ഉഷ്ണകാലത്തെയും യാത്രയുമായി അവർക്ക് ഇണക്കമുണ്ടാക്കിയതിന് വേണ്ടി

فليعبدوا ........... البيت
ഈ ഭവവനത്തിന്റെ രക്ഷിതാവിന് അവർ ആരാധിച്ചു കൊള്ളട്ടെ!

اللذي أطعمهم ........... من خوف
വിശപ്പിന് പകരം ഭക്ഷണവും ഭയത്തിന് പകരം നിർഭയത്വവും നൽകിയവനായ

مكانة هذه السورة
ഈ സൂറത്തിന്റെ സ്ഥാനം

هذه السورة ............ والتقوى
ഈ സൂറത്ത് ഖുറൈശികൾക്ക് അല്ലാഹു നൽകിയ വലിയ അനുഗ്രഹത്തെ ഓർമ്മിപ്പിക്കലാണ്. തഖ്വ കൊണ്ടും ഏക ദൈവ വിശ്വാസം കൊണ്ടും ആ അനുഗ്രഹത്തിന്റെ മേൽ അല്ലാഹുവിന് അവർ നന്ദി ചെയ്യാൻ വേണ്ടി

وذالك أن قريشا ........... الى الشام
അത്: ഖുറൈശികളുടെ ജീവിത മാർഗ്ഗം കച്ചവടമായിരുന്നു. അവർക്ക് രണ്ട് യാത്രകളുണ്ടായിരുന്നു. ശൈത്യകാലത്ത് യമനിലേക്കുള്ള യാത്രയും ഉഷ്ണകാലത്ത് ശാമിലേക്കുള്ള യാത്രയും .

وكان العصر ........... الكريم
അക്കാലഘട്ടം കവർച്ചയുടെയും പിടിച്ച് പറിയുടെയും കാലമായിരുന്നു. പക്ഷെ ഖുറൈശികൾ അവരുടെ യാത്രകളിൽ സുരക്ഷിതരും നിർഭയരുമായിരുന്നു. കാരണം അവർ അല്ലാഹുവിന്റെ ഹറമിന്റെ ആളുകളും അവന്റെ വിശുദ്ധ ഭവനത്തിന്റെ ഭരണകർത്താക്കളുമായിരുന്നു.

وزادت .................. الفيل
ആനക്കലഹ സംഭവത്തോട് കൂടി ആളുകളുടെ അടുത്ത് അവരുടെമഹത്വം കൂടുതലാകുകയും രാജാക്കൻമാരുടെ അടുത്ത് അവരുടെ ഗാംഭീര്യം വലുതാകുകയും ചെയ്തു.

فأمرهم ........... والاحترام
അപ്പോൾ അവർക്ക് ഭക്ഷണവും നിർഭയത്വവും പ്രതാപവും ആദരവും ലഭിക്കാൻ കാരണമായ ഈ വിശുദ്ധ ഭവനത്തിന്റെ രക്ഷിതാവിന് ആരാധിക്കൽ കൊണ്ട് ഈ മഹത്തായ അനുഗ്രഹത്തിന് നന്ദി ചെയ്യാൻ അല്ലാഹു അവരോട് കൽപിച്ചു.

تَذْكِير ഓർമ്മിപ്പിക്കൽ
مَعِيشَة ജീവിത മാർഗ്ഗം
تِجَارَة കച്ചവടം
شِتَاء ശൈത്യം
صَيْف ഉഷ്ണം
رِحْلَة യാത്ര
نَهَب കവർച്ച
غَصْب പിടിച്ച് പറി
عَصْر കാലം
اَمْن നിർഭയത്വം
حِفْظ സുരക്ഷിതത്വം
وُلَاة ഭരണകർത്താക്കൾ
عَظَمَة മഹത്വം
هَيْبَة ഗാംഭീര്യം

تفسير هذه السورة
ഈ സൂറത്തിന്റെ വിശദീകരണം

﴿لإيلاف قريش﴾ : لإيلا فنا ........ ..... يألفون
ഖുറൈശികളെ കൂട്ടിയിണക്കിയതിന് വേണ്ടി അഥവാ അവരെ ഇണക്കമുള്ളവരാക്കിയതിന് വേണ്ടി

﴿إے لفهم ﴾: لجعلنا ........... وبالياء نطقا .
അവരെ ഇണക്കമുള്ളവരാക്കിയതിന് വേണ്ടി (ഇത് ഒന്നാമത്തേതിന് ْتَأْكِيد ആണ് .അല്ലെങ്കിൽ ഒന്നാമത്തതിൽ നിന്ന് ْبَدَل ആണ്. എഴുത്തിൽْيَاء ഇല്ല ഉച്ചാരത്തിൽْيَاء ഉണ്ട് )

﴿رحلة الشتاء والصيف﴾ : ارتحالهم ........ لأنها باردة
ശൈത്യകാലത്തെയും ഉഷ്ണ കാലത്തെയും അവരുടെ യാത്രയുമായി .ശൈത്യകാലത്ത് യമനിലേക്കും കാരണം അത് ഉഷ്ണ പ്രദേശമാണ്. ഉഷ്ണ കാലത്ത് ശാമിലേക്കും കാരണം അത് ശൈത്യ പ്രദേശമാണ്.

﴿فليعبدوا رب هذ البيت﴾ : فليعبو ا - .......... البيت
ഏക ദൈവ വിശ്വാസികളായി ഈ ഭവനത്തിന്റെ ഉടമസ്ഥനെ അവർ ആരാധിക്കട്ടെ

﴿اللذي أطعمهم من جوع﴾ : اللذي أعطاهم ......... الشديد
ശക്തമായ വിശപ്പിന് പകരം അവർക്ക് ഭക്ഷണം നൽകിയവനായ

﴿ وءامنهم من خوف﴾ : وأعطاهم ......... الشديد
ശക്തമായ ഭയത്തിന് പകരം അവർക്ക് നിർഭയത്വം നൽകിയവനുമായ

۞لإيلافنا قريشا ..................... بدل الخوف الشديد
ശൈത്യകാലത്തെ യമനിലേക്കുള്ള യാത്രയുമായും ഉഷ്ണകാലത്തെ ശാമിലേക്കുള്ള യാത്രയുമായും ഖുറൈശികളെ നാം ഇണക്കമുള്ളവരാക്കിയതിന് വേണ്ടി ശക്തമായ വിശപ്പിന് പകരം ഭക്ഷണവും ശക്തമായ ഭയത്തിന് പകരം നിർഭയത്വവും നൽകിയവനായ ഈ ഭവനത്തിന്റെ ഉടമസ്ഥനെ ഏക ദൈവ വിശ്വാസികളായ നിലയിൽ അവർ ആരാധിച്ചു കൊള്ളട്ടെ.

1 Comments

Post a Comment