CLASS 10 TAZKIYA 8

رجل في الداخل ورجل في الخارج
ഒരു കാൽ അകത്തും ഒരു കാൽ പുറത്തും

اتت الامام ....... على ضوءالسراج
ഇമാം അഹ്മദ്ബ്നു ഹമ്പൽ (റ) ന്റെ അടുത്ത് ഒരു സ്ത്രീ വന്നിട്ട് പറഞ്ഞു: ഞാൻ രാത്രിയിൽ വിളക്കിന്റെ വെളിച്ചത്തിൽ നൂലുണ്ടാകുന്ന ഒരു സ്ത്രീയാണ്

وربما طفئ ....... من غزل القمر ؟
ചിലപ്പോൾ വിളക്ക് കെടുമ്പോൾ നിലാ വെളിച്ചത്തിൽ ഞാൻ നൂൽ ഉണ്ടാക്കും. അത് കൊണ്ട് വിൽപന നടത്തുന്ന സമയത്ത് വിളക്കിന്റെ വെളിച്ചത്തിൽ ഉണ്ടാക്കിയ നൂലും നിലാ വെളിച്ചത്തിൽ ഉണ്ടാക്കിയ നൂലും വേർതിരിക്കണോ ?

فقال : " ان كان ........ ذلك "
അപ്പോൾ ഇമാം അവർകൾ പറഞ്ഞു: നിനക്ക് അങ്ങിനെ വ്യത്യാസം തോന്നുന്നുവെങ്കിൽ വേർതിരിക്കണം

ثم سألته ......... المريض
പിന്നീട് രോഗിയുടെ ഞെരക്കത്തെ കുറിച്ച് അവൾ ഇമാമിനോട് ചോദിച്ചു: "അത് സൃഷ്ടികളിലേക്ക് ആവലാതി പറയലാണോ "

فقال : اني .......... الى الله تعالى
അപ്പോൾ ഇമാം പറഞ്ഞു:അത് അങ്ങിനെയുള്ള ഒരു ആവലാതി എല്ലാ എന്നാണ് ഞാൻ കരുതുന്നത് . മറിച്ച് അത് അല്ലാഹുവിലേക്ക് ആവലാതി പറയലാണ് .

اَغْزِلُ നൂലുണ്ടാക്കുക
ضَوْء വെളിച്ചം
سِرَاج വിളക്ക്
طَفِئَ കെട്ടു
ضَوْءُالْقَمَر നിലാവെളിച്ചം
أُمَيِّزَ വേർതിരിക്കുക
فَرْق വ്യത്യാസം
اَنِين ഞെരക്കം
شَكْوَی ആവലാതി

تعجب الامام ........ هذه المرأة "
ആ സ്ത്രീയുടെ അങ്ങേയറ്റത്തെ സൂക്ഷമതയിൽ ഇമാം അൽഭുതപ്പെട്ടു: എന്നിട്ട് പറഞ്ഞു. "ഈ സ്ത്രീ ചോദിക്കുന്നത് പോലെ ഒരു മനുഷ്യനും ചോദിക്കുന്നത് ഞാൻ ഒരിക്കലും കേട്ടിട്ടില്ല"

وأمر ابنه ........ " مخة "
ഈ സ്ത്രീ ആരാണെന്നറിയാൻ വേണ്ടി ഈ സ്ത്രീയെ പിന്തുടരാൻ തന്റെ മകൻ അബ്ദുല്ലയോട് അദ്ധേഹം കൽപിച്ചു . അപ്പോൾ അത് ബി ശ്റുൽ ഹാഫിയുടെ സഹോദരി " ُمُخَّة " ആണ് .

فقال الامام : ............ الحافي
അപ്പോൾ ഇമാം പറഞ്ഞു: ഇത് ബിശ്റുൽ ഹാഫിയുടെ സഹോദരി അല്ലാതിരിക്കൽ അസംഭവ്യമാണ്.

وبشر الحافي ................ العالمين
ബിശ്റുൽ ഹാഫി ബിശ്റു ബ്നു ഹാരിസ് അൽ മർവസി എന്നവരാണ് അദ്ധേഹം സ്വാലിഹീങ്ങളായ ആബിദുകകളുടെ നേതാക്കളിൽ പെട്ടവരും ആലിമീങ്ങളായ പരിത്യാഗികളിൽ പ്രമുഖരുമാണ്

تَعَجَّبَ അൽഭുതപ്പെട്ടു / ആശ്ചര്യപ്പെട്ടു
غَايَةُالْوَرَعِ അങ്ങേയറ്റത്തെ സൂക്ഷമത
قَطُّ ഒരിക്കലും
يَتْبَعُ അനുഗമിക്കുക / പിന്തുടരുക
مُحَال അസംഭവ്യം
زَاهِد പരിത്യാഗി

كان شاطر ا ......... ....الا قدام
അദ്ധേഹം ആദ്യ കാലത്ത് ദുർനടപ്പുകാരനായിരുന്നു. അങ്ങിനെ ഒരു വഴിയിൽ കാൽപാദങ്ങൾ ചവിട്ടിയ നിലയിൽ അല്ലാഹുവിന്റെ നാമമുള്ള ഒരു കടലാസ് കഷ്ണം അദ്ധേഹത്തിന് ലഭിച്ചു.

فأخذها ............... يداس
അദ്ധേഹം അതിനെ എടുത്തു മേൽ പോട്ടേക്ക് തല ഉയർത്തിയിട്ട് പറഞ്ഞു: എന്റെ യജമാനേ......നിന്റെ നാമം ഇവിടെയിതാ ചവിട്ടപ്പെടുന്ന നിലയിൽ നിലത്ത് വീണ് കിടക്കുന്നു

واشترى ............. حائط
അദ്ദേഹം തന്റെ കൈവശമുള്ള ഒരു ദിർഹമിന് അമ്പറും കസ്തൂരിയും ചേർത്ത സുഗന്ധദ്രവ്യം വാങ്ങി. എന്നിട്ട് ആ സുഗന്ധം കടലാസിൽ പുരട്ടി . അതിനെ ഒരു മതിലിന്റെ പൊത്തിൽ വെച്ചു.

فقيل له في منامه ...... ......توبته
അങ്ങനെ അദ്ധേഹത്തോട് സ്വപ്നത്തിൽ പറയപ്പെട്ടു. അല്ലയോ ബിശ്ർ... ..നീ എന്റെ നാമത്തെ സുഗന്ധം പുരട്ടി നന്നാക്കി .അതിനാൽ നിന്റെ നാമത്തെ ഇഹലോകത്തും പരലോകത്തും ഞാൻ നന്നാക്കും.

ഇതായിരുന്നു അദ്ധേഹത്തിന്റെ പാശ്ചതാപ കാരണം فأحيى الله ............ بين عباد الرحمن
അങ്ങിനെ അല്ലാഹു അദ്ധേഹത്തിന്റെ ഹൃദയത്തിന് ജീവൻ നൽകുകയും സൻമാർഗ്ഗദർശനം നൽകുകയും ചെയ്തു. അങ്ങിനെ അദ്ദേഹം ആരാധന കൊണ്ടും ഐഹിക വിരക്തി കൊണ്ടും അല്ലാഹുവിന്റെ അടിമകൾക്കിടയിൽ പ്രസിദ്ധനായി.

شَاطِر ദുർനടപ്പുകാരൻ
وَرَقَة കടലാസ് /ഏട്
وَطِئَ ചവിട്ടുക
اَقْدَام പാദങ്ങൾ
يُدَاسُ ചവിട്ടപ്പെടുക
غَالِيَة സുഗന്ധം
شَقّ വിടവ് /പൊത്ത്
حَائِط മതിൽ
اِشْتَهَرَ പ്രസിദ്ധനായി
رُشْد വിവേകം
اَلْهَمَ ബോധോദയം നൽകി

جاء ليلة ......... خارج الدار
ഒരിക്കൽ ഒരു രാതി അദ്ധേഹം തന്റെ വീട്ടിലേക്ക് വന്നു. ഒരു കാല് കൊണ്ട് വീടിനകത്ത് കടന്നു. മറ്റേ കാൽ വീടിന് പുറത്തുമായി .

فبات ........ اصبح
അങ്ങിനെ തന്നെ പ്രഭാതമാകുന്നത് വരെ ആരാത്രി അദ്ധേഹം കഴിച്ച് കൂട്ടി.

فقيل له : ....... ليلتك ؟
പിന്നീട് അദ്ധേഹത്തോട് ചോദിക്കപ്പെട്ടു: അങ്ങ് എന്താണ് രാത്രിയിൽ ആലോചിച്ചത് ?

فقال : تفكرت ........ وفي نفسي
അന്നേരം അദ്ധേഹം പറഞ്ഞു: ക്രൈസ്തവനായ ബിശ്റിനെ കുറിച്ചും ജൂതനായ ബിശ്റിനെ കുറിച്ചും തീ ആരാധകനായ ബിശ്റിനെ കുറിച്ചും മുസ്ലിമായ എന്നെ കുറിച്ചും ഞാൻ ആലോചിച്ചു.

فتفكرت في فضل ............... لباس احبابه
അങ്ങിനെ അല്ലാഹു എനിക്ക് ചെയ്ത തന്ന അനുഗ്രഹത്തെ കുറിച്ചും ഞാൻ ആലോചിച്ചു. പരിശുദ്ധ ഇസ്ലാമിലേക്ക് എനിക്ക് അവൻ മാർഗ്ഗദർശനം നൽകിയതിന്റെ പേരിലും അവന്റെ ഇഷ്ടദാസൻമാരുടെ വസ്ത്രം എനിക്ക് അണിയിപ്പിച്ച് തന്നതിന്റെ പേരിലും ഞാൻ അല്ലാഹുവിനെ സ്തുതിക്കുകയും ചെയ്തു.

كان اصله .......... ومائة
അദ്ധേഹത്തിന്റെ ജന്മനാട് മർവയാണ്. ഹിജ്റ 150ൽ ആയിരുന്നു അദ്ധേഹത്തിന്റെ ജനനം.

ونزل ........... ومائتين
അദ്ധേഹം ബഗ്ദാദിൽ വന്നു താമസമാക്കി. ഹിജ്റ 226 ൽ അവിടെ വെച്ച് വഫാത്തായി.


فاجتمع .......... مشهودا
ബഗ്ദാദിലെ ജനങ്ങൾ മുഴുവനും അദ്ധേഹത്തിന്റെ മയ്യിത്ത് സംസ്കരണത്തിന് ഒരുമിച്ച് കൂടി. അതൊരു ജനങ്ങൾ സമ്മേളിച്ച അവിസ്മരണീയ ദിനമായിരുന്നു.

فأخرج ............ المشيعين
സുബ്ഹി നിസ്കാരത്തിന് ശേഷം വീട്ടിൽ നിന്ന് മയ്യിത്ത് പുറത്തിറക്കി പക്ഷെ രാത്രി ഇരുട്ടായതിന് ശേഷമല്ലാതെ ഖബറിൽ വെക്കാൻ സാധിച്ചില്ല . ജനാസ നിസ്കരിക്കുന്നവരുടെ ആധിക്യവും മയ്യിത്തിനെ അനുഗമിക്കുന്നവരുടെ തിരക്കുമായിരുന്നു അതിന് കാരണം.

قال العلماء : " هذا .......... الآخرة "
പണ്ഡിതൻമാർ പറഞ്ഞു: അല്ലാഹുവാണെ സത്യം !ഇത് പരലോകത്തിലെ മഹത്ത്വത്തിന് മുമ്പുള്ള ഇഹലോകത്തെ മഹത്ത്വമാണ്.

رحمه الله ........ سابغة
അല്ലാഹു അദ്ധേഹത്തിന് വിശാലമായ കരുണ ചെയ്യട്ടെ. അവരുടെ ബറകത്ത് കൊണ്ട് നമുക്ക് അല്ലാഹു സമ്പൂർണ്ണമായ കരുണ വർഷിക്കട്ടെ - ആമീൻ

يَوْمٌ مَشْهُودٌ അവിസ്മരണീയ ദിനം
زَحْمَة തിരക്ക്
عَتَمَة ഇരുട്ട്
كَثْرَةُالْمُصَلِّين നിസ്കരിക്കുന്നവരുടെ ആധിക്യം
مُشَيِّعِين മയ്യിത്തിനെ അനുഗമിക്കുന്നവർ
شَرَف മഹത്ത്വം
وَاسِعَة വിശാലമായ
سَابِغَة സമ്പൂർണ്ണമായ

Post a Comment