SEM 3 THAFSEER 10

ലോകത്തെ പ്രകാശിപ്പിച്ച അല്ലാഹുവിന്റെ പ്രകാശം

 

 ആയത്തുകളെ കുറിച്ച് :-

          സമൂഹത്തെയും അഭിമാനത്തെയും ശരീരങ്ങളെയും വൃത്തികേടിൽ നിന്ന് സംരക്ഷിക്കാൻ ഉന്നതമായ മാർഗങ്ങൾ പറഞ്ഞുതരികയും, പ്രകൃതിയാൽ വരുന്ന പ്രശ്നങ്ങളെ ചികിത്സിക്കാനുള്ള മാർഗ്ഗങ്ങളായ : വീട്ടിൽ കയറുമ്പോൾ സമ്മതം ചോദിക്കൽ , തിന്മകൾ കാണുമ്പോൾ കണ്ണുകൾ അടക്കൽ , ഭംഗി മറച്ചുവെക്കൽ തുടങ്ങിയ മാർഗ്ഗങ്ങൾ പറഞ്ഞുതരികയും , ഫിത്നകളെ ഇളക്കിവിടുന്ന കാര്യങ്ങളെ നിഷേധിക്കുകയും വികാരത്തെ നിരുത്സാഹപ്പെടുത്തുകയും വിവാഹം എന്ന കർമം കൊണ്ട് വികാരങ്ങൾക്ക് സുരക്ഷിതത്ത്വ മാർഗ്ഗം പറഞ്ഞു തരുകയും വ്യപിചാരം തടഞ്ഞു വെക്കുകയും ചെയ്തതിനു ശേഷം,അല്ലാഹു പ്രകാശമാണ്, തന്ത്രപരമായതും സുരക്ഷിതവും പ്രകാശമാനവുമായ വിധികളിലൂടെ അല്ലാഹു   ഈ ലോകത്തെ പ്രകാശിപ്പിക്കുകയും ചെയ്യുന്നു എന്ന് ഈ ആയത്ത് പറയുന്നു. അല്ലാഹുവിന്റെ വിധികളും കല്പനകളും മനുഷ്യന്റെ അവകാശങ്ങളെ അടിച്ചമർത്തുകയല്ലാ എന്നും മറിച്ച്, സാമൂഹിക തിന്മകളെ തടഞ്ഞ് കൊണ്ടും മനുഷ്യനുണ്ടാകുന്ന വികാരങ്ങളെ ഒതുക്കി നിർത്തിക്കൊണ്ടും മാനവിക ജീവിതത്തെ പ്രകാശപൂരിതമാക്കുകയും മനുഷ്യനെ സംരക്ഷിക്കുകയുമാണ് ഈ നിയമങ്ങൾ എന്ന് ഈ ആയത്തിൽ സൂചിപ്പിക്കുന്നു.

 

المفردات:-

الله نور السماوات و الارض - ആകാശഭൂമികളെ പ്രകാശിപ്പിക്കുന്ന വൻ

کمشكوة - ചുമരിലൂടെ തുളക്കാത്ത ദ്വാരം

مصباح - തുളച്ചുകയറുന്ന പ്രകാശം

الزجاجة - ക്ലിയറായ വിളക്ക്

كوكب دري - നല്ല മുത്തുകൾ

شجرة مباركة زيتونة - മരത്തിന്റെ ബറക്കത്താക്കപ്പെട്ട  എണ്ണ

 

വിശദീകരണം

    ആകാശഭൂമികളെ പ്രകാശിപ്പിക്കുന്നവനാണ് അല്ലാഹു. വിശ്വാസിയുടെ ഹൃദയത്തിലുണ്ടാകുന്ന വിശ്വാസവും ഖുർആനു മാണ് അല്ലാഹുവിന്റെ പ്രകാശം.

           പ്രപഞ്ചത്തിലും മനുഷ്യ മനസ്സിലും ഉള്ള തെളിവുകൾ നിരത്തി യും , പ്രവാചകന്മാർക്ക് അവതരിപ്പിച്ചു കൊടുത്ത വിശദീകരണങ്ങളിലൂടെയും ആകാശ ഭൂമിയിലുള്ളവർക്ക് സന്മാർഗം നൽകുന്നവനാണ് അള്ളാഹു. അല്ലാഹുവിന്റെ പ്രകാശം മുഖേന വിശ്വാസികൾ സന്മാർഗത്തിൽ എത്തുന്നു. സന്മാർഗം മുഖേന സംശയത്തിന്റെയും പിഴവിന്റെയും മാർഗ്ഗത്തിൽ നിന്ന് അവർ രക്ഷപ്പെടുന്നു.   (പ്രപഞ്ചത്തിൽ അല്ലാഹു വിതറുകയും,സൃഷ്ടികളിൽ നിന്ന് ഉദ്ദേശിച്ചവരെ സന്മാർഗത്തിലേക്ക് കൊണ്ടുവരാൻ വേണ്ടി പ്രവാചകന്മാർക്ക് അല്ലാഹു അവതരിപ്പിച്ചു കൊടുക്കുകയും ചെയ്ത അല്ലാഹുവിന്റെ തെളിവുകളുടെ ഉപമ) പളുങ്കു പാത്രത്തിൽ തുളച്ചുകയറുന്ന പ്രകാശം പോലെയാണ്.ആ പളുങ്ക് പാത്രത്തിൽ തടിയുള്ള വിളക്കുമാടം ഉണ്ട്.( വിളക്കിന്റെ പ്രകാശത്തെ വിളക്കുമാടങ്ങൾ ചിത റാത്ത വിധം ഒരുമിച്ചു കൂട്ടുന്നു ).പളുങ്ക് പാത്രത്തിലാണ് ആ വിളക്കുമാടം നിലനിൽക്കുന്നത്.( വെട്ടിത്തിളങ്ങുന്ന പാത്രത്തിൽ ).പൂർണ്ണമായും ക്ലിയർ ഉള്ളതുകൊണ്ട് ആ പളുങ്കുപാത്രം കത്തി ജ്വലിക്കുന്ന നക്ഷത്രം പോലെയാണ്.ബറക്കത്താക്കപ്പെട്ട മരത്തിൽ നിന്നും വരുന്ന ശുദ്ധമായ എണ്ണയിൽ കത്തിക്കപെട്ട മുത്തു പോലെയാണത്.ആ പാത്രം ഭൂമിയിലെ മധ്യഭാഗത്താണ് നിലനിൽക്കുന്നത്.പടിഞ്ഞാറ് ഭാഗത്തേക്കോ കിഴക്ക് ഭാഗത്തേക്കോ ചെരിഞ്ഞു നിൽക്കുന്നില്ല. ( അതുകൊണ്ട് പകലുടനീളം സൂര്യൻ അതിന്റെ എല്ലാ ഭാഗത്തുനിന്നും ആ പാത്രത്തിലേക്ക് എത്തും ).

      തീ സ്പർശിച്ചിട്ടില്ലെങ്കിലും അത് കത്തിജ്വലിക്കും.

    തീ നാളങ്ങൾ ക്കുള്ളിലെ പ്രകാശത്തിനു മേൽ എണ്ണ വെച്ച് പ്രകാശിപ്പിച്ചത് പോലെയുള്ള പ്രകാശമാണത്.വിശ്വാസിയുടെ ഹൃദയത്തിലുള്ള സന്മാർഗത്തിന്റെ ഉദാഹരണം ഇതാണ്.അല്ലാഹു ഉദ്ദേശിച്ചവരെ സത്യവിശ്വാസത്തിലേക്കും വിശുദ്ധ ഖുർആനിലേക്കും അവൻ വഴി നടത്തും.

  ജനങ്ങൾ ചിന്തിക്കുവാനും അവന്റെ ഉദാഹരണങ്ങളെയും തന്ത്രങ്ങളെയും മനസ്സിലാക്കുവാനും വേണ്ടി അല്ലാഹു ജനങ്ങൾക്ക് ഉദാഹരണങ്ങൾ പറഞ്ഞു തരുന്നു.അല്ലാഹു എല്ലാം അറിയുന്നവനാണ്.അവൻ അറിയാതെ മറഞ്ഞുനിൽക്കുന്ന ഒന്നുമില്ല.

       വിശ്വാസിയുടെ ഹൃദയത്തിന്റെ ഉപമയാണ് ഈ ആയത്തിൽ അല്ലാഹു പറയുന്നത്.വിശ്വാസിയുടെ പ്രകൃതം ശുദ്ധമായ സൈത്ത് എണ്ണയുടെ സ്ഥാനത്താണ്.അതുകൊണ്ട് അവന്റെ പ്രകൃതം ശുദ്ധമായതാണ്.ദൈവികാധ്യാപനങ്ങളെ സ്വീകരിക്കാൻ അവനെപ്പോഴും തയ്യാറാണ്.അറിവും ഈമാനും ആ ഹൃദയത്തിലേക്ക് എത്തിയാൽ അതിന്റെ പ്രകാശം അവന്റെ ഹൃദയത്തിൽ ഉണ്ടാകും, തീ നാളത്തിൽ തീ പിടിച്ച് കത്തിജ്വലിക്കും പോലെ.കാരണം തെറ്റായ ചിന്തകളിൽനിന്നും വിശ്വാസിയുടെ ഹൃദയം ശുദ്ധമായതാണ് .ആ ഹൃദയത്തിലേക്ക് വിശ്വാസം വീണ്ടും എത്തിയാൽ അത് നല്ല വിധത്തിൽ തിളങ്ങി നിൽക്കും. കാരണം വൃത്തികേടുകൾ ഏൽക്കാതെ അത് ശുദ്ധമായിട്ടുണ്ട്.അപ്പോൾ ആ ഹൃദയം പളുങ്കിന്റെ സ്ഥാനത്താണ്. അപ്പോൾ വിശ്വാസിയുടെ ഹൃദയത്തിൽ വിശ്വാസത്തിന്റെയും അറിവിന്റെയും ദൈവീക ജ്ഞാനത്തിന്റെയും പ്രകൃതിയാലുള്ള ശുദ്ധി യുടെയുമെല്ലാം പ്രകാശം സമ്മേളിക്കും.അറിവ് വരുന്നതിന്റെ മുമ്പ് തന്നെ സന്മാർഗം കൊണ്ട് വിശ്വാസിയുടെ ഹൃദയം പ്രകാശിക്കും. ഇനി ആ ഹൃദയത്തിലേക്ക് അറിവും കൂടെയെത്തിയാൽ അത് പ്രകാശത്തിനു മേൽ പ്രകാശമാകും. സന്മാർഗത്തിനു മേൽ സന്മാർഗ്ഗം ലഭിക്കുന്നതാകും .

ഗുണപാഠങ്ങൾ

◼️എല്ലാ പ്രകാശവും സന്മാർഗവും അല്ലാഹുവിൽ നിന്നുള്ളതാണ്.

◼️അല്ലാഹുവിന്റെ വിധികളും  കൽപനകളും വിജയത്തിലേക്കും പ്രകാശത്തിലേക്കുമാണ് എത്തിക്കുന്നത്.

◼️ഹൃദയത്തിലേക്ക് ആശയങ്ങൾ എത്തിക്കുന്നതിന് ഉദാഹരണങ്ങൾ കൊണ്ടുവരൽ നല്ലതാണ്.

◼️ഇസ്ലാമിക ചര്യ ഏറ്റവും നല്ല ചര്യയാണ്.


1 Comments

  1. Higher secondary 4th semester notes ഇല്ലേ....?

    ReplyDelete

Post a Comment