പോട്ടിംഗ് മിക്സ്


 അനുപാതം


ചെടി ചട്ടിയിൽ/ ഗ്രോബാഗിൽ നിറയ്ക്കുന്ന പോട്ടിംഗ് മിശ്രിതം ഒരുക്കുന്ന രീതി


1:1:1 എന്ന അനുപാതത്തിൽ മേൽ മണ്ണ്, ചകിരിച്ചോർ, ചാണകപ്പൊടി അല്ലെങ്കിൽ പൊടിച്ച ആട്ടിൻ കാഷ്ഠം എന്നിവ എടുക്കുക, അതായത് ഒരു ചട്ടിയിൽ 3 കപ്പ് മണ്ണ് കൊള്ളും എങ്കിൽ ഇതെല്ലാം ഓരോ കപ്പ്  എന്ന അനുപാതത്തിൽ മിക്സ് ചെയ്ത് എടുക്കുക.


അത്ലേക്ക് 150g എല്ല് പൊടി, 150g വേപ്പിൻ പിണ്ണാക്  ഒരു  സ്പൂൺ സൂഡോമോണസ് ലായനി കൂടി കൂട്ടിചേർത്താൽ പോട്ടിംഗ് മിശ്രിതം റെഡി.


പോട്ടിംഗ് മിശ്രിതത്തിലെ മണ്ണ്


പോട്ടിംഗ് മിശ്രിതത്തിലെ മണ്ണ് എങ്ങനെ റെഡിയാക്കാം എന്ന് നോക്കാം


മണ്ണ് തയ്യാറാക്കുന്നത് 


ഗുണമില്ലാത്ത മണ്ണാണ് ചെടിച്ചട്ടിയിൽ നിറയ്ക്കുന്നതെങ്കിൽ അത് കീടരോഗബാധയ്ക്ക് കാരണമാകും. വെയിലും നനയും ലഭിച്ചിട്ടും കൃഷി പരാജയപ്പെടാനുള്ള കാരണങ്ങളിൽ പ്രധാനം മണ്ണുതന്നെ.


മണ്ണിനു സൂര്യതാപം കൊടുത്ത് സസ്യരോഗങ്ങളെ നിയന്ത്രിക്കുന്നതാണ് മണ്ണ് നന്നാക്കാനുള്ള എളുപ്പവഴി. ഇതിനായി കിളച്ചെടുത്ത മണ്ണ് നേര്‍ത്ത നനവില്‍ നല്ല വെയിലുള്ള സ്ഥലത്ത് നിരത്തിയിടുക.

മണ്ണിനുമുകളില്‍ പോളിത്തീന്‍ ഷീറ്റ് വിരിക്കുക. കടകളിൽ ലഭ്യമായ 100-150 ഗേജ് കട്ടിയുള്ള പോളിത്തീന്‍ ഷീറ്റാണ് നല്ലത്. ഷീറ്റ് മണ്ണില്‍ നല്ലവണ്ണം ചേര്‍ന്നിരിക്കുന്നതിന് ചുറ്റിലും അല്പം മണ്ണ് ഇട്ടുകൊടുക്കണം. ഈ അവസ്ഥയില്‍ 50°C വരെയാകുകയും മണ്ണിന്റെ ചൂട്. രോഗകാരികളായ കുമിളുകള്‍ ഇതു കാരണം നശിക്കുകയും ചെയ്യും.45 ദിവസം വരെ ഇങ്ങലെ ചെയ്ത മണ്ണാണ് ചെടിച്ചട്ടിയിലും ഗ്രോബാഗിലും നിറയ്ക്കാൻ അത്യുത്തമം ചുരുങ്ങിചത് ഒരു 2 ആഴ്ചയെങ്കിലും മണ്ണിനെ ഇങ്ങനെ താപീകരിക്കണം.


ഇങ്ങനെ റെഡിയാക്കിയ മണ്ണിൽ ഒരു ഗ്രോബാഗിന് 50g എന്ന കണക്കിൽ കുമ്മായം ചേർത്ത് പുട്ടുപൊടി പരുവത്തിൽ നനക്കുക. ശേഷം തണലത്ത് ഒരു 4 ദിവസം സൂക്ഷിച്ച് വെക്ക്കുക. ഇടയ്ക്ക് ഇളക്കി കൊടുക്കണം. ഇപ്പോൾ ഗ്രോബാഗിൽ നിറയ്ക്കാനുള്ള മേൽ മണ്ണ് റെഡി.ചകിരിച്ചോർ .

വെള്ളത്തിൽ കുതിർത്ത് ഉണക്കിയെടുത്ത ചകിരിച്ചോർ കടയിൽ വാങ്ങാൻ കിട്ടും. അല്ലെങ്കിൽ ചകിരിച്ചോർ കിട്ടാൻ കടയിൽ നിന്ന് ചകിരിച്ചോർ  (ബഡ് വാങ്ങി വെള്ളത്തിൽ കുതിർത്ത് മൂന്നോ നാലോ പ്രാവശ്യം ശുദ്ധ ജലത്തിൽ കഴുകി തണലത്ത് വെച്ച് ഉണക്കിയെടുക്കണം, ഈ രണ്ടി രൂപത്തിലും ചകിരിച്ചോർ റെഡി. നമ്മൾ വീട്ടിലെ തേങ്ങയുടെ ചകിരിച്ചോർ ഉപയോഗിക്കുന്നത് ചെടി നശിക്കാൻ കാരണ മാവും,


ചാണകപ്പൊടി 

ചാണകപ്പൊടി/ ആട്ടിൻ കാഷ്ഠം പൊടിച്ചത്. മണ്ണിര കമ്പോസ്റ്റും ഉപയോഗിക്കാം


Post a Comment

Previous Post Next Post