മണ്ണിലെ അമ്ലത നിയന്ത്രിച്ച് കൃഷി വിജയമാക്കാം


അമ്ലത കൂടുതലുള്ള മണ്ണാണ് കേരളത്തിലെ മിക്ക സ്ഥലങ്ങളിലുമുള്ളത്. രോഗങ്ങളുടെയും കീടങ്ങളുടെയും ആക്രമണം അമ്ലത കൂടുതലുള്ള മണ്ണില്‍ അധികമായിരിക്കും. മണ്ണില്‍ അമ്ലത അഥവാ പുളിപ്പ് രസം കൂടുതലുള്ളത് കൃഷി നശിക്കാനും കാരണമാകും. കുമ്മായം ചേര്‍ക്കുന്നത് മണ്ണിലെ അമ്ലത കുറയാന്‍ സഹായിക്കും. പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, നാണ്യ വിളകള്‍ എന്നിവയെല്ലാം നടാന്‍ തടങ്ങള്‍ ഒരുക്കുമ്പോള്‍ തന്നെ ഇതു ചെയ്യണം. മണ്ണിലെ അമ്ലത കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍ പരിശോധിക്കാം.അമ്ലത എന്തുകൊണ്ട്?


കേരളത്തിൽ കാണുന്ന ലാറ്ററൈറ്റ് (വെട്ടുകല്ല്) മണ്ണിൽ ജൈവാംശം വളരെ കുറവാണ്. കനത്തമഴയിൽ വെള്ളത്തോടൊപ്പം ക്ഷാരഗുണമുള്ള മൂലകങ്ങളായ കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം, സോഡിയം തുടങ്ങിയവ ഒലിച്ചു പോകുകയും അമ്ലത നൽകുന്ന ഹൈഡ്രജൻ, അലുമിനിയം, ഇരുമ്പ് തുടങ്ങിയവ മണ്ണിൽ കേന്ദ്രീകരിക്കുകയും ചെയ്യുമ്പോഴാണ് പുളിരസം ഉണ്ടാകുന്നത്. രാസവളങ്ങളായ യൂറിയ, അമോണിയം സൾഫേറ്റ് തുടങ്ങിയവയുടെ അമിതോപയോഗംമൂലവും അമ്ലതയുണ്ടാകാം.അമ്ലതയറിയാം


അമ്ല-ക്ഷാര സൂചിക (പി.എച്ച്.) ഏഴിൽ താഴെ ആയിരിക്കുമ്പോൾ അത് അമ്ലഗുണമുള്ളതും ഇത് ഏഴിൽ കൂടുമ്പോൾ ക്ഷാരഗുണമുള്ളതും ആകും. മണ്ണിന്റെ അമ്ലത അളക്കാനുള്ള സൂചികയാണ് പി.എച്ച്. പി.എച്ച്. 7 എങ്കിൽ സന്തുലിതം എന്നു പറയാം. പി.എച്ച്. മീറ്റർ ഉപയോഗിച്ചു പരിശോധിച്ചാൽ മണ്ണിലെ അമ്ലത അറിയാം. കൃഷിവകുപ്പിന്റെ കീഴിൽ ഓരോ ജില്ലയിലും മണ്ണു പരിശോധനശാലയുണ്ട്. പി.എച്ച്. 6.5 മുതൽ 7 എന്ന പരിധിയിൽ വരുന്നതാണ് വിളകൾക്ക് നല്ലത്Ph മീറ്റർ  എവിടെ  കിട്ടും? 
ലബോറട്ടറി  ആൻഡ് എക്യുപ്മെന്റ്  സ്റ്റോറുകളിൽ  ലഭിക്കും. ഓൺലൈൻ  ആയും  ലഭിക്കും.. 500--700 രൂപ  നിരക്കിൽ  ലഭ്യമാണ്. 


ദോഷങ്ങൾ


മണ്ണിൽ പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം എന്നിവയുടെ ലഭ്യത കുറയ്ക്കുന്നു. നൈട്രജൻ, ഫോസ്ഫറസ്, സൾഫർ തുടങ്ങിയവ ലഭ്യമാക്കുന്ന സൂക്ഷ്മജീവികളുടെ പ്രവർത്തനക്ഷമത കുറയ്ക്കുന്നു. ദോഷകാരികളായ സൂക്ഷ്മജീവികളുടെ പ്രവർത്തനക്ഷമത കൂട്ടുന്നു. മണ്ണിൽ ചേർക്കുന്ന രാസവളങ്ങൾ വിളകൾക്ക് ലഭ്യമാകുന്നത് കുറയ്ക്കുന്നു.പരിഹാരം


കുമ്മായം ചേർക്കലാണ് പ്രധാന മാർഗം. നീറ്റുകക്ക, ഡോളമൈറ്റ്, കുമ്മായം, ചുണ്ണാമ്പു കല്ല് എന്നിവയാണ് വിപണിയിൽ കിട്ടുന്ന കുമ്മായ വസ്തുക്കൾ.

കുമ്മായമിട്ടു തടമൊരുക്കുന്ന രീതി


തൈകള്‍ നടുന്നതിന് നാലോ അഞ്ചോ ദിവസം മുമ്പു തന്നെ മണ്ണ് നന്നായി കൊത്തി ഇളക്കി കുമ്മായം തടത്തില്‍ ചേര്‍ക്കണം. കുമ്മായം മണ്ണുമായിപ്പെട്ടെന്നു ചേരാന്‍ നനച്ചു കൊടുക്കുന്നത് നല്ലതാണ്. അമ്ലത കൂടുതോറും മണ്ണില്‍ ചേര്‍ക്കേണ്ട കുമ്മായ വസ്തുകളുടെ അളവും കൂട്ടണം. മണ്ണ് പരിശോധനയിലൂടെ മണ്ണിന്റെ അമ്ലതയുടെ തോത് മനസിലാക്കാന്‍ സഹായിക്കും. Ph 6 മുതല്‍ 7. 3 വരെയാണ് നല്ലമണ്ണ്. മണ്ണ് പരിശോധനയില്‍ PH 6 മുകളിലാണെങ്കില്‍ രണ്ടര ഏക്കറിലേയ്ക്ക് 100 kg കുമ്മായം ചേര്‍ത്താല്‍ മതി. PH 5 ആണെങ്കില്‍ 600 kg കുമ്മായം രണ്ടര ഏക്കറില്‍ ചേര്‍ക്കണം. അതേസമയം PH 3.5 ആണെങ്കില്‍ മേല്‍ പറഞ്ഞ സ്ഥലത്തേയ്ക്ക് 1000 kg കുമ്മായം ചേര്‍ക്കേണ്ടി വരും.

ഗ്രോബാഗിലും അമ്ലത കുറയ്ക്കാം


അടുക്കളത്തോട്ടത്തിലും ടെറസ് കൃഷിയിലും ഗ്രോബാഗ്, ചാക്ക്, ചട്ടികള്‍ എന്നിവ ഒരുക്കുമ്പോഴും അമ്ലത കുറയ്ക്കാന്‍ കുമ്മായം ചേര്‍ക്കാം. നടീല്‍ മിശ്രിതം തയ്യാറാക്കുമ്പോള്‍ നേരത്തെ തന്നെ അല്‍പ്പം കുമ്മായം ചേര്‍ക്കുന്നതു നല്ലതാണ്. മണ്ണ് പരിശോധിച്ച ശേഷമാണ് കുമ്മായം ചേര്‍ക്കേണ്ടത്. 45% ധാധു ലവണങ്ങള്‍ 50% വായുവും വെള്ളവും 2 മുതല്‍ 5 % വരെ ജൈവാംശമുള്ള ഇരുണ്ട മണ്ണാണ് ഏറ്റവും നല്ലമണ്ണ്.

മണ്ണിന്റെ പുളി (അമ്ലത) കുറയ്ക്കാനുള്ള പൊടിക്കൈകള്‍


കേരളത്തിൽ കൃഷിഭൂമിയുടെ മുക്കാൽഭാഗവും അമ്ലത (പുളിരസം) ഏറിയതാണ്. എല്ലാ പഞ്ചായത്തുകളിൽ നിന്നുമായി രണ്ടുലക്ഷം മണ്ണു സാമ്പിളുകൾ ശേഖരിച്ചു നടത്തിയ പരിശോധനയിൽ 91 ശതമാനം സാമ്പിളുകളും അമ്ലതയേറിയതാണെന്നു കണ്ടെത്തി. അതിനാൽ കുമ്മായവസ്തുക്കളുടെ ഉപയോഗം മണ്ണിൽ അത്യാവശ്യമാണ്. മണ്ണിലെ അണുജീവികളുടെ പ്രവർത്തനം, ജൈവവസ്തുക്കളുടെ ജീർണനം എന്നിവയും രാസസ്വഭാവത്തെ ആശ്രയിച്ചാണ് നടക്കുന്നത്.കുമ്മായം ചേർക്കുമ്പോൾ


മണ്ണിൽ അധിക തോതിൽ കാണുന്ന ഇരുമ്പ്, അലുമിനിയം തുടങ്ങിയ മാത്രകളുടെ ദൂഷ്യഫലങ്ങൾ ഒഴിവാക്കും. കുമ്മായവസ്തുക്കളിൽ അടങ്ങിയ കാൽസ്യം സസ്യ വളർച്ചയ്ക്ക് അത്യാവശ്യമാണ്.


ഡോളമൈറ്റ് കുമ്മായവസ്തുവായി ഉപയോഗിക്കുമ്പോൾ കാൽസ്യത്തിനു പുറമേ മഗ്നീഷ്യം എന്ന മൂലകം കൂടി ചെടികൾക്ക് ലഭിക്കും.


ഫോസ്ഫറസിന്റെ ലഭ്യതയും വർധിപ്പിക്കും. മണ്ണിന്റെ പി.എച്ച്. 6 മുതൽ 6.8-ൽ നിൽക്കുമ്പോൾ ആണ് ചെടികൾ ഫോസ്ഫറസിന്റെ കാര്യക്ഷമമായ ആഗിരണം നടത്തുന്നത്. ശുപാർശ ചെയ്ത അളവിലുള്ള കുമ്മായ പ്രയോഗം മണ്ണിന്റെ ഘടന മെച്ചപ്പെടുത്തും. അമ്ല മണ്ണിൽ ചില രോഗകാരികളായ സൂക്ഷ്മജീവികളുടെ വളർച്ചയെ കുമ്മായം ഒരു പരിധി വരെ നിയന്ത്രിക്കും.


മണ്ണു പരിശോധനയുടെ അടിസ്ഥാനത്തിൽ വേണം കുമ്മായപ്രയോഗം നടത്താൻ. കുമ്മായത്തിൽ ബോറോൺ, ഇരുമ്പ്, മാംഗനീസ് കോപ്പർ, സിങ്ക് ഇവയുടെ കുറവുണ്ടാകാം.


കുമ്മായവസ്തുക്കൾ വിളകളുടെ ഇലകളിൽ വീഴാതെ ശ്രദ്ധിക്കണം. കുമ്മായം ചേർത്തുകഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞേ വള പ്രയോഗം  പാടുള്ളൂ... 


ചുരുക്കത്തിൽ


കൃഷിക്ക് മുന്നേ  മണ്ണിനെ  അറിയണം 


പി.എച്ച്. മീറ്റർ ഉപയോഗിച്ചു പരിശോധിച്ചാൽ മണ്ണിലെ അമ്ലത അറിയാം


കൃഷിവകുപ്പിന്റെ കീഴിൽ ഓരോ ജില്ലയിലും മണ്ണു പരിശോധനശാലയുണ്ട്
   


Post a Comment

Previous Post Next Post