Kerala PSC Recruitment 2022 | Care Taker ഒഴിവ് | Kerala govt job

Kerala  PSC Recruitment 2022 | Care Taker ഒഴിവ്

 കേരള സർക്കാർ സർവീസിൽ  വുമൺ ആൻഡ് ചൈൽഡ് ടെവേലോപ്മെന്റ്റ് വിഭാഗത്തിൽ  കെയർ ടേക്കർ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യരായവരിൽ നിന്നും  PSC ഒറ്റത്തവണ രജിസ്‌ട്രേഷൻ വഴി രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ജനറൽ വിഭാഗത്തിനാണ് അപേക്ഷിക്കാൻ സാധിക്കുന്നത്. ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾക്കു അവരുടെ പ്രൊഫൈൽ മുഖേന  ഓൺലൈൻ ആയി അപേക്ഷിക്കാവുന്നതാണ്.

SSC റിക്രൂട്ട്മെന്റ് 2022 | പോലീസ് വകുപ്പിൽ 4000+ ഒഴിവുകൾ

സ്ത്രീകളുടെയും കുട്ടികളുടെയും സമഗ്രവും ശാരീരികവും മാനസികവും വൈജ്ഞാനികവും വൈകാരികവുമായ വികാസങ്ങളും സ്ത്രീകളുടെയും കുട്ടികളുടെയും വികസനത്തിനും സംരക്ഷണത്തിനുമായി ലിംഗഭേദം പുലർത്തുന്ന കുടുംബം, സമൂഹം, പരിപാടി, നയം എന്നിവ ഉറപ്പുവരുത്തുന്നതിനാണ് കേരളത്തിലെ വനിതാ ശിശു വികസന വകുപ്പ് പ്രവർത്തിക്കുന്നത്.

ഈ ഒഴിവുകൾ ഇപ്പോൾ നിലവിലുണ്ട്.  കുറഞ്ഞത് ഒരു വർഷത്തേക്ക് ഈ ഒഴിവ്  പ്രാബല്യത്തിൽ തുടരും. പ്രസ്തുത ലിസ്റ്റ് കാലഹരണപ്പെട്ടതിന് ശേഷം ഒരു പുതിയ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് വരെ പ്രാബല്യത്തിൽ തുടരും.

  • ബോർഡിന്റെ പേര്  :  കേരള PSC
  • തസ്തികയുടെ പേര്  :   Care Taker
  • ഒഴിവുകളുടെ എണ്ണം :    02
  • അവസാന തിയതി :    31/08/2022
  • സ്റ്റാറ്റസ്    : അപേക്ഷ സ്വീകരിക്കുന്നു
  • വിദ്യാഭ്യാസ യോഗ്യത : PDC / Plus Two
  • ശമ്പളം  : 27900 മുതൽ 63700 വരെ
  • പ്രായം പരിധി : 18 മുതൽ 36  വരെ

പ്രവർത്തി പരിചയം

  • കുറഞ്ഞത് 1 വർഷം  കെയർ ടേക്കർ ആയി പ്രവർത്തിച്ചിരിക്കണം.
  • അംഗീകൃത ചൈൽഡ് കെയർ സ്ഥാപനങ്ങളിൽ കെയർ  ടേക്കർ ആയി പ്രവർത്തിച്ചിരിക്കണം.

അപേക്ഷിക്കേണ്ട രീതി

ഉദ്യോഗാർത്ഥികൾ കേരള PSC  യുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.kerlapsc.gov.in വഴി  “വൺ  ടൈം രജിസ്ട്രേഷൻ” പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ  അവരുടെ User ID യും Password വും ഉപയോഗിച്ച്  login ചെയ്ത്  ശേഷം സ്വന്തം  profile-ലൂടെ അപേക്ഷിക്കേണ്ടത്. പ്രസ്തുത തസ്തികയോടൊപ്പം Category No : (258/2022) കാണുന്ന നോട്ടിഫിക്കേഷൻ ലിങ്ക് ലെ “Apply now”ൽ മാത്രം click ചെയ്യേണ്ടതാണ്.

സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്

  • നേരിട്ട് നിയമനം നടത്തുന്നതിനാൽ 3 മാസം പരിശീലനം ഉണ്ടായിരിക്കും.
  • എല്ലാ സൗകര്യങ്ങളോടും കൂടിയാണ് ട്രെയിനിങ് നൽകുന്നത്.
  • നിയമിക്കുന്നവർക്കു 2 വർഷം പ്രൊബേഷൻ പീരീഡ് ഉണ്ടായിരിക്കുന്നതാണ്.
  • നോട്ടിഫിക്കേഷനിൽ പറഞ്ഞിരിക്കുന്ന രീതിയിൽ അപേക്ഷകർ സാക്ഷ്യപത്രം സമർപ്പിക്കേണ്ടതാണ്.
  • റൂൾ 10 a KS&SSR-ന്റെ രണ്ടാം ഭാഗം ബാധകമാണ്.
  • നോട്ടിഫിക്കേഷനിൽ അടങ്ങിയിരിക്കുന്ന രീതിയിൽ അപേക്ഷകർ സാക്ഷ്യ പത്രം തയാറാക്കി ഹാജർ ആകേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ ലിങ്ക് പരിശോധിക്കുക

Notification Click here
Apply Now Click here
Official Website Click here

Post a Comment

Previous Post Next Post