ക്രിസ്തുമസ് പരീക്ഷ ഡിസംബർ 12 മുതൽ – സ്കൂളുകൾ ഡിസംബർ 23 നു അടയ്ക്കും

  


സംസ്ഥാനത്തെ സ്‌കൂളുകളിലെ രണ്ടാം പാദ പരീക്ഷകൾ ഡിസംബർ 12 മുതൽ 22 വരെ നടക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം (ക്യുഐപി) മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. 1 മുതൽ 10 വരെയുള്ള ക്ലാസുകളിലെ പരീക്ഷകൾ ഡിസംബർ 14 മുതൽ 22 വരെയും ഹയർ സെക്കൻഡറി ക്ലാസുകളുടേത് ഡിസംബർ 12 മുതൽ 22 വരെയും നടത്തപ്പെടും. ക്രിസ്മസ് അവധിക്കായി ഡിസംബർ 23 ന് സ്കൂളുകൾ അടച്ച് ജനുവരി 3 ന് വീണ്ടും തുറക്കും.

എല്ലാം പരീക്ഷകളും നടത്തിയതിനു ശേഷം ആണ് ക്രിസ്തുമസ് അവധിയ്ക്കായി സ്കൂളുകൾ അടക്കുന്നത്. ഡിസംബർ 23 നു അടക്കുന്ന സ്കൂളുകൾ 10 ദിവസങ്ങൾക്കു ശേഷം ആണ് തുറക്കുന്നത്. പരീക്ഷക്ക്‌ ശേഷം സ്കൂളുകളിൽ ക്രിസ്മസ് ആഘോഷ പരിപാടികളും നടത്തപ്പെടും.

ഡിസംബർ 12 മുതൽ ആണ് പരീക്ഷകൾ ആരംഭിക്കുന്നത്. ഹയർ സെക്കണ്ടറി വിഭാഗത്തിനും ഇതേ ദിവസം തന്നെ ആണ് പരീക്ഷകൾ ആരംഭിക്കുന്നത്.  യു പി ക്ലാസ്സുകളിലും ഹൈ സ്കൂൾ ക്ലാസ്സുകളിലും പരീക്ഷകൾ ഡിസംബർ 14, 16 എന്നീ ദിവസങ്ങളിൽ യഥാ ക്രമം ആരംഭിക്കുന്നതാണ്.

സംസ്ഥാനത്തെ സ്‌കൂളുകൾക്ക് പത്ത് ദിവസത്തെ ക്രിസ്മസ് അവധിയാണ് വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചത്. കേരളത്തിലുടനീളമുള്ള സ്കൂളുകൾക്കുള്ള ക്രിസ്മസ് അവധി ഡിസംബർ 23 ന് ആരംഭിച്ച് 2022 ജനുവരി 4ന് വീണ്ടും തുറക്കും. ഗവർണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ക്രിസ്മസ് അവധി പ്രഖ്യാപിക്കുന്നത്.

പരമ്പരാഗത ക്രിസ്മസ് വൈൻ ഉണ്ടാക്കി, ക്രിസ്മസ് പ്ലം കേക്കിനായി പാകപ്പെടുത്തിയ ഡ്രൈ ഫ്രൂട്ട്‌സും നട്‌സും ഉപയോഗിച്ച് കുടുംബങ്ങൾ ആഴ്ചകൾക്ക് മുമ്പേ കേരളത്തിൽ ക്രിസ്‌മസിന് തയ്യാറെടുക്കുന്നു. മതം നോക്കാതെ, വീടുകൾ ക്രിസ്മസ് നക്ഷത്രം കൊണ്ട് അലങ്കരിക്കുകയും മിക്ക ക്രിസ്ത്യൻ കുടുംബങ്ങൾക്കും ക്രിസ്മസ് ട്രീയും അലങ്കാര വിളക്കുകളും ഉണ്ടായിരിക്കും. ഈ ആഘോഷങ്ങളുടെ ഭാഗം ആയിട്ടാണ് ഇപ്പോൾ കേരളത്തിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുന്നത്.

Time table

Old question papers

Model question papers 2022 

Post a Comment

Previous Post Next Post