വിശുദ്ധ ഖുർആന്റെ അമാനുഷികത

⦾ വിശുദ്ധ ഖുർആൻ  നബി(സ)യുടെ ഏറ്റവും വലിയ മുഅ്ജിസതാണ്.

⦾ അത് ഇന്നും നില നിൽക്കുന്നു.

⦾ വിശുദ്ധ ഖുർആൻറെ വരവോടെ മറ്റു ഗ്രന്ഥങ്ങളല്ലാം ദുർബലമായി.

⦾ അന്ത്യനാൾ വരെ വിശുദ്ധ ഖുആൻ ഒരു മാറ്റവും കൂടാതെ നിലനിൽക്കും. 

⦾ മുഹമ്മദ്‌ നബി(സ)യുടെ പ്രവാചകത്വത്തിന്റെ ഏറ്റവും വലിയ തെളിവ്‌ ആണ് വിശുദ്ധ ഖുര്‍ആൻ.

⦾ അന്ത്യനാള്‍ വരെയും ഖുര്‍ആനുമായി ബന്ധപ്പെടുന്നവര്‍ക്ക്‌ അതിന്റെ അമാനുഷികത ബോധ്യപ്പെടും.

⦾ അമ്പിയാക്കളില്‍ അവസാനത്തെ കണ്ണിയായ നബി (സ)യുലൂടെ അല്ലാഹു അവതരിപ്പിച്ച അവസാനത്തെ വേദഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. 

⦾ ഗ്രന്ഥരൂപത്തില്‍ നിലനില്‍ക്കുന്ന തൗഹീദിന്റെ ഗ്രന്ഥം ഇത് മാത്രമാണ്. 

⦾ ലോകത്ത് ഇന്നുവരെ സംഭവിച്ചതും സംഭവിക്കാനിരിക്കുന്നതുമായ സര്‍വ വിഷയങ്ങളും ഖുര്‍ആനില്‍ സംക്ഷിപ്തമാണ്. 

⦾ ഖുര്‍ആനിലുള്ള ഓരോ അക്ഷരങ്ങളുടെയും പദങ്ങളുടെയും സമുദ്ര സമാനമായ ആശയങ്ങളെ സൂചിപ്പിക്കുന്നതോടൊപ്പം ഖുര്‍ആനിനെ ഇതര ഗ്രന്ഥങ്ങളില്‍ നിന്നും വ്യതിരിക്തമാക്കുകയും ചെയ്യുന്നു.

⦾ വിശുദ്ധ ഖുർആനിലേത് പോലെ ഒരു സൂറത്തെങ്കിലും കൊണ്ടുവരാൻ ഖുര്‍ആന്‍ വെല്ലുവിളി നടത്തിയെങ്കിലും അറബി സാഹിത്യത്തില്‍ ഔന്നിത്യം പ്രാപിച്ച സാഹിത്യകാരന്മാർ ആ വെല്ലുവിളിക്കു മുന്നില്‍ പകച്ചുനില്‍ക്കുകയും ഖുര്‍ആനിന്റെ അമാനുഷികത മുട്ടുമടക്കി സമ്മതിക്കുകയുമാണുണ്ടായത് 

വിശുദ്ധ ഖുര്‍ആനിന്റെ അമാനുഷികതയുടെ വിവിധ ഭാവങ്ങള്‍ താഴെ കൊടുക്കുന്നു.

⦾ സാഹിത്യ സമ്പുഷ്ടിയും സാഹിത്യാധിഷ്ഠിത വിവരണവും

⦾ ഗദ്യമോ പദ്യമോ അല്ലാത്ത അമാനുഷിക ശൈലി 

⦾ മനുഷ്യ കഴിവിന്നതീതമായ അര്‍ഥ ശകലങ്ങള്‍

⦾ മനുഷ്യന് കഴിയാത്ത് വിധം സമഗ്ര വിജ്ഞാനങ്ങളുടെ ശേഖരം

⦾ മുന്‍കാലക്കാരുടെ ചരിത്രങ്ങളും വിവരണങ്ങളും 

⦾ അദൃശ്യകരങ്ങളുടെ മുന്‍കൂട്ടിയുള്ള പ്രവചനം. പിന്നീട് അതുപോലെ സംഭവിച്ചു 

⦾ മറ്റുള്ള ഗ്രന്ഥങ്ങള്‍ക്കില്ലാത്ത പാരായണ പ്രത്യേകത 

⦾ ഒരേ ആയത്തില്‍ തന്നെ വ്യത്യസ്ത ആശയങ്ങളുടെ സമാഹാരം 

⦾ എല്ലാവര്‍ക്കും സരളം 

⦾ വചനങ്ങളില്‍ വെച്ച് ഏറ്റവും നല്ലത് 

⦾ മാറ്റം വരുത്തല്‍ ആക്ഷേപാര്‍ഹം 

⦾ ഖുര്‍ആനിന്റെ വെല്ലുവിളിയില്‍ സമൂഹം അശക്തരായി 



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad