അറബി മാസം പാട്ട്‌ | Song on hijri months | Arabic months song lyrics in malayalam

അറബി മാസം പാട്ട്‌ |  Song on hijri months | Arabic months song  lyrics in malayalam


അറബി മാസം പാട്ട് ഓഡിയോ കേള്‍ക്കാം. പാടിയത്- സ്വാലിഹ സുബൈര്‍

ഒന്നാം മാസം മുഹറം മാസം

ഒമ്പതും പത്തും നോമ്പുള്ള മാസം

രണ്ടാം മാസം സ്വഫര്‍ മാസം

ഉണ്ടല്ലോ നന്മകള്‍ ഈ മാസം

മൂന്നാം മാസം റബീഉല്‍ അവ്വല്‍

മുത്ത് റസൂല് പിറന്ന മാസം

നാലാം മാസം റബീഉല്‍ ആഖിര്‍

എല്ലാര്‍ക്കും നന്മ നിറയും മാസം

അഞ്ചാം മാസം ജമാദുല്‍ അവ്വല്‍

ഐശ്വര്യമേറെ നിറഞ്ഞ മാസം

ആറാം മാസം ജമാദുല്‍ ആഖിര്‍

ആദരവിന്‍ പൊലിവേറും മാസം

ഏഴാം മാസം റജബ് മാസം

ഏഴാകാശം നബി പോയ മാസം

എട്ടാം മാസം ശഅ്ബാന്‍ മാസം

എമ്പാടും നന്മകള്‍ പെയ്യും മാസം

ഒമ്പതാം മാസം റമളാന്‍ മാസം

നന്മകള്‍ പൂത്തിടും പുണ്യമാസം

പത്താം മാസം ശവ്വാല്‍ മാസം

മുത്തം കൊടുക്കും പെരുന്നാള്‍ മാസം

പതിനൊന്നാം മാസം ദുല്‍ഖഅ്ദ് മാസം

പരിശുദ്ധമായിടും പുണ്യമാസം

പന്ത്രണ്ടാം മാസം ദുല്‍ഹിജ്ജ മാസം

പിരിശേറും ഹജ്ജിന്റെ നല്ല മാസം

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad