കോളേജ് വിദ്യാർത്ഥികൾക്കുള്ള വിവിധ മത്സരങ്ങൾ competitions for college students

 


സംസ്ഥാനത്തെ കോളേജ് വിദ്യാർഥികൾക്കായി ആസാദി കാ അമൃത് മഹോത്സവുമായി ബന്ധപ്പെട്ട് ‘കേരളത്തിലെ സ്വാതന്ത്ര്യ പോരാളികൾ’ എന്ന വിഷയത്തിൽ കാരിക്കേച്ചർ, പെയിന്റിങ് മത്സരവും ‘കേരള നവോത്ഥാനം – സ്വാതന്ത്ര്യ സമര പശ്ചാത്തലത്തിൽ’ എന്ന വിഷയത്തിൽ പ്രബന്ധ മത്സരവും സംഘടിപ്പിക്കുന്നു.


മത്സരങ്ങളിലേക്കുള്ള എൻട്രികൾ (കാരിക്കേച്ചർ, പെയിന്റിങ്, പ്രബന്ധം) ഓഗസ്റ്റ് 31ന് വൈകുന്നേരം 5 മണിക്കു മുമ്പായി മത്സരങ്ങളുടെ സംഘാടകരായ പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ തിരുവനന്തപുരത്തുള്ള വകുപ്പ് ഡയറകടറുടെ കാര്യാലയത്തിൽ ലഭ്യമാകണം. കൂടുതൽ വിവരങ്ങൾക്ക്: www.bcdd.kerala.gov.in എന്നെ വെബ്സൈറ്റ് മുഖേനയോ വകുപ്പ് ഡയറക്ടറേറ്റ് – 0471 2727378, 2727379, കൊല്ലം മേഖലാ ഓഫീസ്- 0474 2914417, എറണാകുളം മേഖലാ ഓഫീസ് – 0484 2429130, പാലക്കാട് മേഖലാ ഓഫീസ് -0491 2505663, കോഴിക്കോട് മേഖലാ ഓഫീസ് -0495 2377786 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.

Post a Comment

Previous Post Next Post