Inspire awards manak scheme 2023| ഇൻസ്‌പയർ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

inspire scholarship 2023,ഇൻസ്‌പയർ സ്കോളർഷിപ്പ്,

6 മുതൽ 10വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾൾക്കുള്ള ഇൻസ്‌പയർ സ്കോളർഷിപ്പ് ( ഇൻസ്പയർ അവാർഡ്സ് മനക് സ്കീം) ന് ഇപ്പോൾ അപേക്ഷിക്കാം. 2023-24 വർഷത്തെ ഇൻസ്പയർ അവാർഡ്സ് മനക് സ്കീമിന് ഓഗസ്സ് 31വരെയാണ് സമയം. സ്‌കൂൾ വിദ്യാർത്ഥികളിൽ സർഗ്ഗാത്മക/നൂതന ചിന്തകൾ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ശാസ്ത്ര സാങ്കേതിക വകുപ്പ് (ഡിഎസ്ടി), ശാസ്ത്ര സാങ്കേതിക മന്ത്രാലയം (ഇന്ത്യ ഗവൺമെന്റ്) നടപ്പിലാക്കുന്ന സ്കോളർഷിപ്പാണിത്. 10മുതൽ 15വയസ് വരെ പ്രായമുള്ളവരും 6 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം.

10,000 രൂപയാണ് സ്കോളർഷിപ്പ്തുക (ഒറ്റത്തവണ).
അപേക്ഷിക്കാനുള്ള അവസാന തീയതി 31-08-2023. ഓൺലൈൻ അപേക്ഷകൾ മാത്രമാണ് സ്വീകരിക്കുക. കൂടുതൽ വിവരങ്ങൾക്കും രജിസ്റ്റർ ചെയ്യാനും Inspire Scholarship 2023 സന്ദർശിക്കുക. സഹായത്തിന് inspire@nifindia.org എന്ന ഇമെയിൽ വഴി ഹെൽപ്പ് ഡെസ്‌കുമായി ബന്ധപ്പെടാം.

Post a Comment

Previous Post Next Post