മുഹമ്മദ് നബി ﷺ :അബൂദർറ് അൽ ഗിഫാരി(റ-3 | Prophet muhammed ﷺ history in malayalam | Farooq Naeemi


 ഞാൻ നബിസന്നിധിയിൽ നിന്നു പുറപ്പെട്ടു. കഅബയുടെ അടുത്തെത്തി. ഖുറൈശീ പ്രമുഖരെല്ലാം അവിടെയുണ്ട്. ഞാൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. അശ്ഹദു അൻലാഇലാഹ ഇല്ലല്ലാഹ്... ഞാൻ സാക്ഷ്യം വഹിക്കുന്നു, അല്ലാഹു അല്ലാതെ ആരാധനക്കർഹനില്ല. മുഹമ്മദ് നബി ﷺ അല്ലാഹുവിന്റെ ദൂതനാകുന്നു.. ഉടനെ അവർ വിളിച്ചു പറഞ്ഞു. ഈ 'സാബിഇ' യെ പിടിക്കൂ.. അവർ ഒന്നാകെ എനിക്കെതിരെ തിരിഞ്ഞു. എന്നെ കൊല്ലാൻമാത്രം അവർ തല്ലി. അവർ എന്നെ മറിച്ചിട്ടു. ഉടനെ അബ്ബാസ്(റ) ഓടി വന്നു. എന്നെ വലയം ചെയ്തു. എന്നിട്ടു വിളിച്ചു പറഞ്ഞു. നിങ്ങൾക്കും നാശം! ഇത് ഗിഫാർ ഗോത്രക്കാരനല്ലെ? ഇവരുടെ നാട്ടിലൂടെയല്ലേ നമ്മുടെ കച്ചവട സംഘങ്ങൾ കടന്നു പോകേണ്ടത്? അപ്പോൾ അവർ എന്നെ വിട്ടയച്ചു.

അടുത്ത ദിവസവും ഞാൻ കഅബയുടെ അടുത്തെത്തി സത്യവാചകം ഉറക്കെ വിളിച്ചു പറഞ്ഞു. തലേ ദിവസത്തെ പോലെ അവർ എന്നെ അക്രമിച്ചു. കഴിഞ്ഞ ദിവസത്തെ പോലെ അബ്ബാസ്(റ) വന്നു രക്ഷപ്പെടുത്തി. അവർ എന്നെ വിട്ടയച്ചു.
അന്നു രാത്രിയിൽ എന്നെ സൽകരിക്കാൻ അബൂബക്കർ(റ) നബി ﷺ യോട് സമ്മതം ചോദിച്ചു. അവിടുന്ന് സമ്മതം നൽകി. അങ്ങനെ ഞാൻ മുത്ത്നബി ﷺ ക്കൊപ്പം അബൂബക്കറി(റ)ന്റെ വീട്ടിൽ എത്തി. ത്വാഇഫിലെ ഉണക്കമുന്തിരി നൽകി എന്നെ സ്വീകരിച്ചു. മക്കയിൽ നിന്നു കഴിച്ച ആദ്യത്തെ ഭക്ഷണമായിരുന്നു അത്. ശേഷം ഞാൻ നബി ﷺ യുടെ ചാരത്തിരുന്നു. അവിടുന്ന് പറഞ്ഞു. ഈത്തപ്പനകൾ നിറഞ്ഞ ഒരു നാട്ടിലേക്ക് എനിക്ക് ദിശ കാണിക്കപ്പെട്ടിട്ടുണ്ട്.
യസ്'രിബാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. നിങ്ങൾ നിങ്ങളുടെ ജനങ്ങൾക്ക് ഈ സന്ദേശം എത്തിച്ചു കൊടുക്കാമോ? അവർക്കത് പ്രയോജനം ചെയ്യും. നിങ്ങൾക്കത് വഴി പ്രതിഫലവും ലഭിക്കും.
ഞാൻ നാട്ടിലേക്ക് മടങ്ങി. സഹോദരൻ ഉനൈസിന്റെ അടുത്തെത്തി. അദ്ദേഹം ചോദിച്ചു, എന്തായി? ഞാൻ പറഞ്ഞു, ഞാൻ ഇസ്‌ലാം സ്വീകരിച്ചു. പ്രവാചകൻ ﷺ സത്യദൂതനാണെന്ന് ഞാനംഗീകരിക്കുന്നു. ശരി, നിങ്ങൾ ഉൾക്കൊണ്ട മതത്തിനപ്പുറം എനിക്കൊരു മതം ഇല്ല. ഞാനും ഇസ്‌ലാം സ്വീകരിക്കുകയാണ്. അപ്പോൾ ഞങ്ങളുടെ ഉമ്മ അടുത്തേക്ക് വന്നു. കാര്യങ്ങൾ അന്വേഷിച്ചു. നിങ്ങൾ രണ്ടു പേരും സ്വീകരിച്ച മതം ഞാനും അംഗീകരിക്കുന്നു. ഉമ്മയും ഇസ്‌ലാമിലേക്ക് വന്നു.
ഗിഫാർ ഗോത്രത്തെ ഞാൻ ഇസ്‌ലാമിലേക്ക് ക്ഷണിച്ചു. അവരിൽ പകുതി ആളുകൾ ഇസ്‌ലാം ആശ്ലേഷിച്ചു. പകുതി ആളുകൾ പറഞ്ഞു, പ്രവാചകൻ യസ്'രിബിലേക്ക് വരട്ടെ ഞങ്ങൾ അംഗീകരിക്കാം. നബി ﷺ പലായനം ചെയ്ത് യസ്'രിബിലെത്തിയപ്പോൾ അവർ മുഴുവൻ വിശ്വാസം പ്രഖ്യാപിച്ചു. ഇതറിഞ്ഞ തൊട്ടടുത്തുള്ള 'അസ്‌ലം' ഗോത്രം നബി ﷺ യെ സമീപിച്ചു. അവർ പറഞ്ഞു, ഞങ്ങളുടെ സഹോദര ഗോത്രക്കാർ വിശ്വസിച്ച ആദർശം ഞങ്ങളും സ്വീകരിക്കുന്നു. നബി ﷺക്ക് ഏറെ സന്തോഷമായി. അവിടുന്നിപ്രകാരം പറഞ്ഞു. ഗിഫാർ ഗോത്രക്കാർക്ക് അല്ലാഹു ഗുഫ്റാൻ (പാപമോചനം) നൽകട്ടെ! അസ്‌ലം ഗോത്രക്കാർക്ക് അല്ലാഹു സലാമത്ത് (സുരക്ഷ) നൽകട്ടെ!(ഗോത്രങ്ങളുടെ പേരിനോട് ചേർന്ന പദങ്ങൾ പ്രയോഗിച്ച് പ്രാർത്ഥിച്ചു.)
ഇമാം ബുഖാരി(റ)യുടെ നിവേദനത്തിൽ ഇപ്രകാരം ഒരു വിവരണം കൂടി വായിക്കാം. അബ്ദുല്ലാഹിബിന് സ്വാമിതിനോട് അബൂദർറ് അൽ ഗിഫാരി(റ) പറഞ്ഞു. അല്ലയോ സഹോദരപുത്രാ.. നബി ﷺ യെ കണ്ടുമുട്ടുന്നതിന് മുമ്പ് മൂന്ന് വർഷം ഞാൻ നിസ്കാരം നിർവഹിച്ചു. അദ്ദേഹം ചോദിച്ചു, ആർക്ക് വേണ്ടിയാണ് നിസ്കരിച്ചത്? അല്ലാഹുവിന് വേണ്ടി. ഏത് ദിശയിലേക്ക് തിരിഞ്ഞാണ് നിസ്കാരം നിർവ്വഹിച്ചത്? അല്ലാഹു എന്നെ എങ്ങോട്ട് തിരിച്ചോ അവിടേക്ക് തിരിയുമായിരുന്നു. രാത്രി ഏറെ വൈകിയും നിസ്കരിക്കും. ശേഷം സൂര്യൻ ഉദിക്കുന്നത് വരെ വിശ്രമിക്കും.
അഞ്ചാമതായി ഇസ്‌ലാം സ്വീകരിച്ച ആൾ എന്ന പ്രയോഗവും മഹാനവർകളെ കുറിച്ച് ഗ്രന്ഥങ്ങളിൽ വന്നിട്ടുണ്ട്.
മുത്ത് നബി ﷺ യുടെ ചരിത്രവായനക്കിടയിൽ പ്രധാന മുഹൂർത്തങ്ങളിൽ അബൂദർറ് (റ) പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കും.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
(തുടരും)
ഡോ. മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി

#EnglishTranslation

I left the presence of the Prophetﷺ and reached near the holy Ka'aba. All the eminent Quraish members were there. I proclaimed loudly. 'Ashhadu An lailaha Illallah......I bear witness that there is no god but Allah...Prophet Muhammad ﷺ is the Messenger of Allah....Immediately they called out and said catch this 'Sabiee' ...They all turned against me only to kill me. They hit me hard . They overturned me. Immediately Abbas came running and guarded me. Then he shouted. Damn to you . Isn't this man from the tribe of Ghifar? Shouldn't our trade groups pass through their country? Then they let me go.
The next day I approached the holy Ka'aba and announced the oath. Like the day before, they attacked me. Just like the day before, Abbas came and saved me. They let me go.
That night, Abu Bakar asked the Prophet ﷺ for permission to entertain me . Got permission. I reached the house of Abu Bakar (R) along with the Prophet ﷺ .Received us giving raisin. It was the first meal in Mecca. Then I sat near him. He said ' I have been shown the direction to a land full of palm trees. I understand that it is 'Yasrib' .Can you convey this message to your people? They will benefit and you will be rewarded ?.'
I returned home. My brother, Unais came to me and asked. What happened? I said 'I have accepted Islam. I believe that the Prophet ﷺ is a true messenger. Well. 'I do not have a religion other than the religion you have adopted. I am also accepting Islam' . Said Unais. Then our mother came near and inquired about things. 'I also accept the religion accepted by both of you'. Mother also came to Islam.
I invited the tribe of Ghifar to Islam. Half of them embraced Islam. Half of them said, "Let the Prophet ﷺ come to Yatrib, we will accept." When the Prophet ﷺ migrated and reached Yatrib , they all declared their faith voluntarily. The neighboring 'Aslam' tribe came to know about this and approached the Prophet ﷺ and said. 'We wish to follow the same belief which our brother tribe followed'. The Prophet ﷺ became very happy and blessed the tribes ."May Allah grant forgiveness (Gufran) to the tribe of Ghifar. May Allah grant safety (Salamat) to the tribe of Aslam". (Prayed using the words attached to the names of the tribes).
In the report of Imam Bukhari, we can read a description like this. Abu Darr al-Ghifari said to Abdullahi bin Swamith . O brother... I performed prayer three years before meeting the Prophet ﷺ. He asked. 'For whom did you pray? For Allah's sake. In which direction was the prayer performed? 'Allah would have turned me to a direction he pleased. If the night was too late, I would pray. Then I would take rest till the sun rise.
The term 'Fifthly' "the one who accepted Islam" has also been mentioned in the books about Abu Darr( R) also.
Abu Darr (R) will appear at important moments during the reading of the history of the Prophet ﷺ.

Post a Comment