CLASS 12 THASAWUF 10

حبّ الرّسول ﷺ

*۞قل إن كان.....................الفٰسقين۞*
അല്ലാഹു പറഞ്ഞു: നബിയെ തങ്ങൾ പറയുക! നിങ്ങളുടെ പിതാക്കളും, മക്കളും, സഹോദരരും, ഇണകളും, കുടുബക്കാരും, നിങ്ങൾ ഒരുമിച്ച് കൂട്ടിവെക്കുന്ന സമ്പത്തും, നഷ്ടത്തിലായേകുമെന്ന് നിങ്ങൾ ഭയപ്പെടുന്ന നിങ്ങളുടെ കച്ചവടവും, നിങ്ങളിഷ്ടപ്പെടുന്ന പാർപ്പിടങ്ങളും നിങ്ങൾക്ക് അല്ലാഹുവിനേക്കാളും റസൂലിനേക്കാളും അല്ലാഹുവിന്റെ മാർഗത്തിൽ പോരാടുന്നതിനേക്കളും പ്രിയപ്പെട്ട കാര്യങ്ങളാണെങ്കിൽ അല്ലാഹു അവന്റെ ശിക്ഷയിറക്കുന്നതുവരെ നിങ്ങൾ കാത്തിരുന്നു കൊള്ളുക. തെമ്മാടികളായ ജനതയെ അല്ലാഹു സന്മാർഗത്തിലാക്കുകയില്ല.

قال رسول اللّه..........................في النّار
റസൂലുല്ലാഹി(സ) പറഞ്ഞു; മൂന്ന് കാര്യങ്ങൾ - ഒരാളിലുണ്ടായാൽ അയാൾ ഈമാനിന്റെ മാധുര്യത്തെ എത്തിച്ചിരിക്കുന്നു. 1-ഒരുവന് അല്ലാഹുവും അവന്റെ റസൂലും അവരല്ലാത്തി മറ്റെല്ലാത്തിനേക്കാളും അവനിലേക്ക് പ്രിയപ്പെട്ടവരാവുക. 2-ഒരാൾ അല്ലാഹുവിന്റെ തൃപ്തിക്കായി മാത്രം മറ്റൊരാളെ ഇഷ്ടപ്പെടുക. 3-ഒരാൾ അല്ലാഹു അവനെ അവിശ്വാസത്തിൽ നിന്നും രക്ഷപ്പെടുത്തിയ ശേഷം വീണ്ടും അതിലേക്ക് മടങ്ങലിനെ തീയിലേക്ക് വലിച്ചെറിയപ്പെടലിനെ വെറുക്കും പോലെ വെറുക്കുക.

فاللّه تعالی..........................علی الإطلاق
അല്ലാഹു സത്യവിശാസികളുടെ നിരുപാധിക സ്നേഹിതനാകുന്നു.

ثمّ الأحبّ............................ﷺ
പിന്നെ സത്യവിശ്വാസിക്ക് ഏറ്റവും പ്രയപ്പെട്ടത് റസൂലുല്ലാഹി(സ) തങ്ങളാകുന്നു.

قال تعالی :- *۞والّذين........للّه۞*
അല്ലാഹു പറഞ്ഞു: സത്യവിശ്വാസികൾ അല്ലാഹുവിനെ അങ്ങേയറ്റം സ്നേഹിക്കുന്നവരാകുന്നു.

وقال رسول اللّه ................أجمعين
റസൂലുല്ലാഹി(സ) പറഞ്ഞു; നിങ്ങളിൽ ഒരാളും അവന്റെ മാതാപിതാക്കളേക്കളും മക്കളേക്കാളും മറ്റെല്ലാ മനുഷ്യരേക്കാളും ഞാനവനിലേക്ക് ഏറ്റവും പ്രിയപ്പെട്ടവനാകുന്നതുവരെ യഥാർത്ഥ വിശ്വാസിയാവുകയില്ല.

والمحبّة...............................وإحسانه عليه
മറ്റൊരു വ്യക്തിയിൽ കാണുന്ന ഭംഗി, അഴക് പോലോത്ത പ്രത്യക്ഷമായ പൂർണതയുടെ പേരിലോ നല്ല നടപ്പുരീതികൾ, സൽസ്വഭാവം, പോലോത്ത ആന്തരികമായ പൂർണത കളുടെ പേരിലോ അവനിൽ നിന്നും എന്തെങ്കിലും ഗുണങ്ങളോ ഉപകാരങ്ങളോ ഇവന് ലഭിച്ചതിന്റെ പേരിലോ അയാളിലേക്കുണ്ടാവുന്ന മാനസിക ചായ് വിനെയാണ് നേഹം എന്നു പറയുന്നത്.

فهذه...................................للمحبّة
സ്നേഹിത്തിനെ നിർബന്ധമാക്കിത്തീർക്കുന്ന ഘടകങ്ങൾ ഈ മൂന്നെണ്ണമാണ്.

فهو أحقّ الخلق بالمحبّة
നബി ഈ കാര്യങ്ങളെല്ലാം പരിപൂർണതയുടെ ഉന്നതതലത്തിൽ തന്നെ ഒരുമിച്ചുകൂട്ടിയിരിക്കുന്നു. നബി സ്നേഹിക്കാൻ ഏറ്റവും ബന്ധപ്പെട്ട ആളാണ്.

من كان صادقا.....................ذلك
ഒരാൾ നബി ﷺ തങ്ങളെ ആത്മാർത്ഥമായി സ്നേഹിക്കുന്നയാളാണെങ്കിൽ അയാളിൽ അതിന്റെ അടയാളങ്ങൾ വെളിവാകുന്നതാണ്.

ومن أهمّ هذه العلامات ما يأتي
അവയിൽ പ്രധാനപ്പെട്ടി അയടാളങ്ങൾ താഴെ പറയുന്നവയാണ്.

١..الإقتداء به واتّباع سنّته
1 - നബി ﷺ തങ്ങളെ പിൻപറ്റലും തങ്ങളുടെ ചര്യയേ അനുധാവനം ചെയ്യലും

قال تعالی :- *۞قل إن كنتم..........رّحيم۞*
അല്ലാഹു പറഞ്ഞു :- നബിയേ നിങ്ങൾ പറയുക ! നിങ്ങൾ അല്ലാഹുവിനെ സ്നേഹിക്കുന്നുവെങ്കിൽ എന്നെ പിന്തുടരുക എന്നാൽ അല്ലാഹു നിങ്ങളെ നേഹിക്കുകയും നിങ്ങളുടെ ദോഷങ്ങൾ പൊറുക്കുകയും ചെയ്യും. അല്ലാഹു പൊറുക്കുന്നവനും കാരുണ്യവാനുമാകുന്നു.

٢..إيثار شرعه علی هوی نفسه
2 - അവന്റെ ശാരീരകേച്ഛയേക്കാൾ നബി ﷺ തങ്ങൾ കൊണ്ടു വന്ന നിയമവ്യവസ്ഥതിക്ക് മുൻഗണന നൽകുക.

٣..كثرة ذكره...........................ذكره
3 - നബി ﷺ തങ്ങളെ അധികമായി സ്മരിക്കുക. ഒരാൾ വല്ലതിനേയും നേഹിച്ചാൽ അതിനെ പറ്റിയുള്ള സ്മരണയെ വർധിപ്പിക്കുന്നതാണ്.

٤..كثرة شوقه..........................لقاءحبيبه
4 - നബി ﷺ യെ കാണാൻ അധിയായി കൊതിക്കുക. എല്ലാ നേഹിതരും തന്റെ സ്നേഹിതനെ കണ്ടുമുട്ടാൻ ആശിക്കുന്നതാണ്.

٥..تعظيمه......................سماع اسمه
5 - നബി ﷺ യെ പറയപ്പെടുമ്പോൾ ആദരവും ബഹുമാനവും പ്രകടിപ്പിക്കുക. അവിടുത്തെ കേൾക്കലോട് കൂടെ അങ്ങേയറ്റത്തെ വിനയവും താഴ്മയും പ്രകടിപ്പിക്കുക.

٦..محبّة أحبّائه وأهل بيته وصحابته
6 - നബി ﷺ യുടെ സ്നേഹിതരെയും കുടുംബത്തെയും സ്വഹാബത്തിനേയും സ്നേഹിക്കുക.

٧..معاداة من.......................سنّته
7 - തങ്ങളോട് ശത്രത വെച്ചവരോട് ശത്രത വെക്കുകയും അവിടുത്ത തിരുചര്യയ്ക്ക് എതിര് പ്രവർത്തിച്ചവരുമായി ബന്ധവിശ്വേദം നടത്തുകയും ചെയ്യുക.

قال تعالی :- *۞لاتجد قوما..............المفلحون۞*
അല്ലാഹു പറഞ്ഞു :- അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ച ആളുകളെ അല്ലാഹുവിനോടും റസൂലിനോടും ശത്രത വെച്ചവരെ സ്നേഹിക്കുന്നവരായി തങ്ങൾ എത്തിക്കുകയില്ല. അവർ (ശത്രുത വെച്ചവർ) അവരുടെ ( വിശ്വാസികളുടെ ) പിതാക്കളോ മക്കളോ സഹോദരന്മാരോ കുടുംബക്കാരോ ആയാലും ശരി. അവരുടെ ഹൃദയത്തിൽ അല്ലാഹു ഈമാൻ നിക്ഷേപിക്കുകയും അല്ലാഹുവിൽ നിന്നുള്ള പ്രത്യേക സഹായത്തിലൂടെ അല്ലാഹു അവരെ ശക്തിപ്പെടുത്തുകയും ചെയ്തിരിക്കുന്നു. താഴ്ഭാഗത്തുകൂടെ അരുവികളൊഴുകുന്ന സ്വർഗത്തിൽ അല്ലാഹു അവരെ പ്രവേശിപ്പിക്കും. അവർ ആ സ്വർഗ്ഗത്തിൽ നിത്യവാസികളായിരിക്കും. അല്ലാഹു അവരെ തൊട്ടും അവർ അല്ലാഹുവിനെ തൊട്ടും തൃപ്തിപ്പെട്ടിരിക്കുന്നു. അവർ അല്ലാഹുവിന്റെ പാർട്ടിക്കാരാകുന്നു. അല്ലാഹുവിന്റെ പാർട്ടിക്കാർ തന്നെയാണ് വിജയികൾ.

٨..أن يحبّ.............................وتفهّمه
8 - റസൂലുള്ളാഹി ( സ ) കൊണ്ടുവരുകയും സ്വഭാവമായി സ്വീകരിക്കുകയും ചെയ്ത ഖുർആനിനെ സ്നേഹിക്കുക. ഖുർആൻ പാരായണം ചെയ്യലും അതനുസരിച്ച് പ്രവർത്തിക്കലും ഖുർആൻ മനസ്സിലാക്കലുമാണ് ഖുർആനിനോടുള്ള സ്നേഹം.

٩..الشّفقة.............................في مصالحهم
9 - റസൂലുല്ലാഹി ( സ ) യുടെ സമുദായത്തോട് സ്നേഹം കാണിക്കുകയും അവർക്ക് ഗുണം കാംക്ഷിക്കുകയും അവരുടെ നന്മക്കായി പ്രവർത്തിക്കുകയും ചെയ്യുക.

١٠..الزّهد في.............................تجفاف
10 - ദുന്യാവിൽ ഐഹിക വിരക്തി കാണിക്കുകയും ദാരിദ്രത്തെ തിരഞ്ഞെടുക്കുകയും ചെയ്യുക. ഒരു മനുഷ്യൻ നബി ( സ ) യോട് പറഞ്ഞു : അല്ലാഹുവിന്റെ റസൂലേ .. ഞാൻ അങ്ങയെ സ്നേഹിക്കുന്നു . അപ്പോൾ നബി ( സ ) അദ്ദേഹത്തോട് പറഞ്ഞു ; നീ എന്താണ് പറയുന്നതെന്ന് ചിന്തിച്ച് നോക്കൂ. അയാൾ പറഞ്ഞു : അല്ലാഹുവിനെ തന്നെ സത്യം ! ഞാൻ അങ്ങയെ സ്നേഹിക്കുന്നു . അയാൾ മൂന്ന് തവണ പറഞ്ഞു . നബി ( സ ) പറഞ്ഞു : നീ എന്നെ സ്നേഹിക്കുന്നുവെങ്കിൽ ദാരിദ്രത്തെ തടുക്കാനുള്ള പ്രതിരോധ കവചം നീ തയ്യാറാക്കി വെച്ചോളൂ.

فمن اتّصف.............................ولرسوله
ഒരാൾ ഈ വിശേഷണങ്ങൾ സമ്മേളിച്ചയാളായാൾ അവൻ അല്ലാഹുവിനോടും റസൂലിനോടും പൂർണ സ്നേഹമുള്ളവനാണ്.

ومن خالفها.............................اسم المحبّة
ഇവയിൽ ചിലതിൽ അവൻ എതിര് പ്രവർത്തിച്ചാൽ അവൻ നേഹം കുറഞ്ഞവനാണ്. എന്നാലും അവൻ സ്നേഹത്തിനെ തൊട്ട് പുറത്തല്ല.

ودليله قوله.............................ورسوله
മദ്യപിച്ചതിന്റെ പേരിൽ ശിക്ഷിക്കപ്പെട്ട വ്യക്തിയെ ശപിച്ചവരോട് ' അയാളെ ശപിക്കരുത് , അയൾ അല്ലാഹുവിനേയും റസൂലിനേയും പ്രിയം വെക്കുന്നു ' എന്ന നബി ( സ ) യുടെ വാക്ക് തന്നെയാണ് ഇതിന്റെ തെളിവ്.

عن أنس بن.............................من أحببت
അനസ്ബ്നു മാലിക് ( റ ) വിനെ തൊട്ട് ഉദ്ധരിക്കപ്പെടുന്നു . ഒരു മനുഷ്യൻ നബി ( സ ) തങ്ങളോട് ചോദിച്ചു : അല്ലാഹുവിന്റെ റസൂലേ ! അന്ത്യനാൾ എന്നാകുന്നു... ? നബി ( സ ) ചോദിച്ചു ; നീ അതിനായി എന്താണ് തയ്യാറാക്കിയിട്ടുള്ളത്...? അയാൾ പറഞ്ഞു : അതിനായി ധാരാളം നിസ്കാരമോ നോമ്പോ സ്വദഖയോ ഒന്നും ഞാൻ തയ്യാറാക്കിയിട്ടില്ല . പക്ഷ ഞാൻ അല്ലാഹുവിനേയും റസൂലിനേയും സ്നേഹിക്കുന്നു . നബി ( സ ) പറഞ്ഞു : നീ ആരെയാണ് സ്നേഹിച്ചത് അവരോടൊപ്പമാണ്.

وروي عن.............................لنّبيّ ﷺ
സ്വഹാബാക്കളെ തൊട്ടും സച്ചരിതരായ മുൻഗാമികളെ തൊട്ടും നബി ( സ ) യോടുള്ള അവരുടെ ആഴമേറിയ സ്നേഹത്തിന്റെ പല ചരിത്ര സംഭവങ്ങളും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.

فهذا أبو بكر.............................فدخل فكسحه
അബൂബക്കർ സ്വീദ്ദീഖ് ( റ ) ഒരു രാത്രി നബി ( സ ) തങ്ങളുടെ കൂടെ ഗാർ സൗറിലേക്ക് യാത്രയായി. അവർ രണ്ടാളും ഗുഹയിലേക്കെത്തിയപ്പോൾ സ്വിദ്ധീഖ് ( റ ) പറഞ്ഞു : അല്ലാഹുവിനെ തന്നെ സത്യം , ഞാൻ തങ്ങൾക്ക് മുമ്പ് പ്രവേശിക്കുന്നത് വര തങ്ങൾ പ്രവേശിക്കരുത്. അതിൽ എന്തെങ്കിലും അപകടകരമായ വല്ല സാധനവുമുണ്ടെങ്കിൽ അത് എനിക്ക് ഏറ്റു കൊള്ളട്ടെ. അങ്ങനെ സ്വിദ്ധീഖ് ( റ ) ഗുഹയിൽ പ്രവേശിക്കുകയും തൂത്തുവാരി വൃത്തിയാക്കുകയും ചെയ്തു.

ووجد في جانبه.............................رجليه
അതിന്റ പാർശ്വ ഭാഗങ്ങളിലുണ്ടായിരുന്ന ദ്വാരങ്ങൾ തന്റെ മുണ്ട് കീറി അടച്ചു. രണ്ട് ദ്വാരങ്ങൾ ബാക്കിയായപ്പോൾ രണ്ട് കാലുകൾ കൊണ്ട് അവ അടച്ചു പിടിച്ചു.

ثمّ قال.............................حجره ونام
ശേഷം റസൂലുല്ലാഹി ( സ ) യോട് പറഞ്ഞു ; തങ്ങൾ പ്രവേശിച്ചു കൊള്ളുക . നബി ( സ ) പ്രവേശിച്ചു . അവിടുത്തെ ശിരസ്സ് സിദ്ദീഖ് ( റ ) വിന്റെ മടിയിൽ വെച്ച് ഉറങ്ങാൻ തുടങ്ങി.

فلدغ أبو.............................علی وجه رسول اللّه ﷺ
അപ്പോൾ സിദ്ദീഖ് ( റ ) വിന്റെ കാലിന് മാളത്തിൽ നിന്നും പാമ്പ് കടിയേറ്റു. റസൂലുല്ലാഹി ( സ ) ഉണരുമോന്ന് പേടിച്ച് സിദ്ദീഖ് ( റ ) അനങ്ങിയതേയില്ല. അപ്പോൾ സിദ്ധീഖ് ( റ ) വിന്റെ കണ്ണുനീർ നബി ( സ ) യുടെ മുഖത്ത് വീണു.

فقال :- مالك.............................سبب موته
അപ്പോൾ നബി ( സ ) ചോദിച്ചു : എന്ത് പറ്റി അബൂബക്കറേ....? അവിടുന്ന് പറഞ്ഞു : പാമ്പ് കടിയേറ്റിരിക്കുന്നു . അപ്പോൾ നബി ( സ ) തങ്ങൾ തത്സാനത്ത് തുപ്പുകയും സ്വിദ്ധീഖ് ( റ ) വിന്റെ വേദന മാറുകയും ചെയ്തു. പിന്നീട് ആ വിഷത്തിന്റെ തിക്തഫലം സ്വിദ്ധീഖ് ( റ ) വിന് ഏൽക്കുകയും അത് അവിടുത്തെ മരണകാരണമാവുകയും ചെയ്തു.

وروي عن.............................إلی رسول اللّه ﷺ
ഉമറുബ്നുൽ ഖത്താബ് ( റ ) വിനെ തൊട്ട് ഉദ്ധരിക്കപ്പെടുന്നു . ഉമർ ( റ ) അമ്പാസ് എന്നവരോട് പറഞ്ഞു : നിങ്ങൾ മുസ്ലിമാവൽ എന്റെ പിതാവായ ഖത്താബ് മുസ്ലമാവുന്നതിനേക്കാൾ എനിക്കിഷ്ടപ്പെട്ട കാര്യമാണ്. കാരണം നിങ്ങൾ മുസ്ലിമാവുന്നത് റസൂലുല്ലാഹി ( സ ) ക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യമാവുന്നു.

وروی ابن.............................مع رسول اللّه ﷺ
ഇബ്നു ഇസ്ഹാഖ് (റ) ഉദ്ധരിക്കുന്നു . ഒരു അൻസാരി സ്ത്രീയുടെ പിതാവും സഹോദരനും ഭർത്താവും നബി ( സ ) യോടൊപ്പമുള്ള ഉഹ്ദ് യുദ്ധത്തിൽ വെച്ച് കൊല്ലപ്പെട്ടു.

فقالت :- مافعل.............................بعدك جلل
അപ്പോൾ അവർ ചോദിച്ചു : നബി ( സ ) തങ്ങളുടെ അവസ്ഥ എങ്ങനെയാണ്....? ജനങ്ങൾ പറഞ്ഞു : നീ ഇഷ്ടപ്പെടും പോലെ തന്നെ നല്ല അവസ്ഥയിലാണ്. ആ സ്ത്രീ പറഞ്ഞു : തങ്ങളെ എനിക്കൊന്ന് കാണിച്ചു തരൂ. ഞാനൊന്ന് നോക്കട്ടെ . നബി ( സ ) യെ കണ്ടപ്പോൾ അവർ പറഞ്ഞു ; തങ്ങൾക്ക് ശേഷമുള്ള ഏതൊരു ആപത്തും നിസ്സാരമാണ്.

ولمّا أخرج.............................وإنّي جالس في أهلي
മക്കക്കാർ സൈദുബ്നുദ്ദസിന്നയെ കൊല്ലാൻ വേണ്ടി ഹറമിൽ നിന്നും പുറത്ത് കൊണ്ട് വന്നപ്പോൾ അബൂസുഫ്യാൻ ചോദിച്ചു : ഓ ... സെദ്.. അല്ലാഹുവിന്റെ പേരിൽ നിങ്ങളോട് ഞാൻ അഭ്യർത്ഥിക്കുന്നു നിന്റെ സ്ഥാനത്ത് ഞങ്ങളുടെയടുക്കൽ മുഹമ്മദ് നബി ( സ )യാണെങ്കിൽ അവിടുത്തെ പിരടി വെട്ടപ്പെടുന്നതും നീ നിന്റെ കുടുംബക്കാരുടെയടുക്കൽ കഴിയുന്നതും നീ ഇഷ്ടപ്പെടുന്നുണ്ടോ...? സൈദ് ( റ ) പറഞ്ഞു : അല്ലാഹുവിനെ തന്നെയാണ് സത്യം . ഞാൻ എന്റെ വീട്ടിലായിരിക്കെ മുഹമ്മദ് നബി ( സ ) തങ്ങൾ നിൽക്കുന്ന അതേ സ്ഥലത്ത് വെച്ച് ഒരു മുള്ള് അവിടുത്തെ തറക്കുന്നത് ഞാനിഷ്ടപ്പെടുന്നില്ല .

فقال أبو.............................محمّد محمّدا
അബൂസുഫ്യാൻപറഞ്ഞു : മുഹമ്മദ് നബി ( സ ) യുടെ അനുയായികൾ നബി ( സ ) യെ സ്നേഹിക്കുന്നതു പോലെ് ജനങ്ങളിൽ ഒരാളും മറ്റൊരാളെ സ്നേഹിക്കുന്നത് ഞാൻ കണ്ടിട്ടില്ല.

Post a Comment