CLASS 12 THASAWUF 3

آفات العجب

العجب : استعظام.............إلی المنعم تعالی
വിജ്ഞാനമോ കർമ്മമോ മറ്റെന്തെങ്കിലും അനുഗ്രഹമോ ആ അനുഗ്രഹ ദാതാവായ അല്ലാഹുവിലേക്ക് ചേർത്തി പറയലിനേ വിസ്മരിച്ചുകൊണ്ട് പ്രസ്തുത അനുഗ്രഹത്തെ വലുതായി കാണാലാണ് ഉൾന്നാട്യം.

فالمعجب فرح بالنّعمة من حيث إنّهاصفته
ഉൾനാട്യക്കാരൻ അനുഗ്രഹങ്ങൾ അവന്റെ വിശേഷണത്തിൽ പെട്ടതാണെന്ന അടിസ്ഥാനത്തിൽ അവൻ സന്തോഷിക്കുന്നവനാണ്

ومنســـــو بـــــة إليــــــــه
അവനിലേക്ക് ചേർക്കപ്പെട്ടതാണ് എന്ന ഭാഗത്തിലൂടെയുമാണ് അവൻ സന്തോഷിക്കുന്നത്.

لامن حيث إنّها..................ومنسوبة إليه
ആ അനുഗ്രഹം അല്ലാഹുവിൽനിന്നുള്ള ദാനമാണെന്നും അല്ലാഹുവിലേക്ക് ചേർക്കപ്പെടേണ്ടതാണ് എന്ന ഭാഗത്തിലൂടെയല്ലാ അവൻ സന്തോഷിക്കുന്നത്.

فمهماغلب علی قلبه أنّها نعمة من اللّٰه تعالی
ഈ അനുഗ്രഹം അല്ലാഹുവിൽ നിന്നുള്ളതാണെന്ന് അവന്റെ ഹൃദയത്തിൽ അതിജയിക്കുമ്പോയെല്ലാം

مهما شاء سلبها عنه
അല്ലാഹു ഉദ്ദേശിക്കുമ്പോൾ ആ അനുഗ്രഹത്തെ അവനിൽ നിന്ന് പിടിച്ചെടുക്കുന്നതാണെന്ന് അവനിക്ക് തോന്നുമ്പോൾ.

زال العجـــــب عنـــــه بـــــذلك
അതുകൊണ്ട് അവന്റെ ഹൃദയത്തിൽ നിന്നും ഉൾനാട്യം അപ്രത്യക്ഷമാകുന്നതാണ്.

فلا تزكّ نفسك
നീ ആത്മപ്രശംസ നടത്തരുത്

ولا تعجب.....................من فضائلك
നിന്റെ ശ്രേഷ്ഠത കളിൽ നിന്നുള്ള ഒരു ശ്രേഷ്ഠത കൊണ്ടും അറിവ് കൊണ്ടും ഇബാദത്ത് കൊണ്ടും നീ ഉൾന്നാട്യം കാണിക്കരുത്.

بل افهم أنّها منّة من اللّٰه تعالی
ആ അനുഗ്രഹങ്ങൾ അല്ലാഹുവിൽ നിന്നുള്ള ഔദാര്യമാണെന്ന് നീ മനസ്സിലാക്കണം.

واشكر اللّٰه تعالی علی إيثارك بها
ആ അനുഗ്രഹങ്ങൾ നിനക്കു നൽകാൻ അല്ലാഹു നിന്നെ തിരഞ്ഞെടുത്തതിൽ നീ നന്ദി ചെയ്യണം.

قال تعالی :- *﴿فلا تزكّو...............بمن ٱتّقیٰٓ﴾*
നിങ്ങൾ നിങ്ങളുടെ ശരീരത്തേ പരിശുദ്ധ പെടുത്തരുത്. ഭക്തിയുള്ള വരെ കുറിച്ച് അവൻ കൂടുതൽ അറിയുന്നവനാണ്.

*﴿ولولا فضل اللّٰه..................سميع عليم﴾*
അല്ലാഹു പറഞ്ഞു :- അല്ലാഹുവിൽ നിന്നുള്ള കാരുണ്യവും ഔദാര്യവും ഇല്ലായിരുന്നെങ്കിൽ നിങ്ങളിൽ നിന്ന് ഒരാളും ഒരിക്കലും പരിശുദ്ധി പ്രാപിക്കുകയില്ലായിരുന്നു. എങ്കിലും അല്ലാഹു അവനുദ്ദേശിക്കുന്നവർക്ക് പരിശുദ്ധി നൽകുന്നു. അല്ലാഹു കേൾക്കുന്നവനും അറിയുന്നവനുമാകുന്നു.

*قال رسول اللّٰه ﷺ :- ثلاث مهلكات.............من الخيلاء*
നബി തങ്ങൾ പറഞ്ഞു :- മൂന്ന് കാര്യങ്ങൾ മനുഷ്യനെ നശിപ്പിക്കും. വഴിപ്പെടുന്നതിലുള്ള പിശുക്ക്, പിന്തുടരപ്പെടുന്ന ദേഹേശ്ച, അഹംഭാവത്താൽ ഒരാൾ ഉൾ പെരുമ കാണിക്കുക.

*قيل لعا ئشة رضي اللّٰه عنها : .......أنّه محسن*
ആയിഷ (റ) യോട് ചോദിക്കപ്പെട്ടു :- ഒരു മനുഷ്യൻ എപ്പോഴാണ് മോശക്കാരനാകുന്നത്...? മഹതി പറഞ്ഞു :- അവൻ നല്ലവനാണെന്ന് ഭാവിച്ചാൽ.

قال الشّيخ....................عن النفس
ഷൈഖ് അബുൽ ഫള്ൽ അഹമ്മദുബ്നു അത്വാഇല്ലാഹി സിക്കൻദരി (റ) പറഞ്ഞു :- എല്ലാ ദോഷത്തിന്റെയും അശ്രദ്ധയുടെയും ശരീരേശ്ചയുടെയും അടിസ്ഥാനം ശരീരത്തെ തൊട്ടുള്ള തൃപ്തിയാകുന്നു.

وأصل كلّ.....................منك عنها
എല്ലാ വഴിപ്പെടലിന്റെയും ശ്രദ്ധയുടെയും സംശുദ്ധി യുടെയും അടിസ്ഥാനം നിന്നിൽ നിന്നും ശരീരത്തെ തൊട്ടുള്ള സംതൃപ്തി ഇല്ലാതിരിക്കലാകുന്നു.

واستعظام المرء عمله من العجب
ഒരു മനുഷ്യൻ തന്റെ പ്രവർത്തിയേ വലുതായികാണൽ ഉൾന്നാട്യത്തിൽ പെട്ടതാകുന്നു.

وآفات العجب كثيرة خطيرة
ഉൾന്നാട്യത്തിന്റെ ദുരന്തങ്ങൾ ധാരാളവും ഭയാനകവുമാകുന്നു.

فإنّه يدعو إلی الكبر
അത് കിബ്റിലേക്ക് നയിക്കുന്നു.

وإلی نسيان الذّنوب
ദോശങ്ങളെ മറക്കുന്നതിലേക്ക് വഴിവെക്കുന്നു.

فــــلا يــتـــــفـــقّـــــدهـــــــا
അവനിൽ നിന്നും വന്നുപോയ ദോഷത്തെ പറ്റി അവൻ ചിന്തിക്കുകയില്ല.

فإن تذكّر......................ولا يستعظمه
വല്ല ദോശത്തെയും ഓർത്താൽ അതിനെ ചെറുതായി കാണും വലുതായി മനസ്സിലാകില്ല.

فلا يجتهد في تداركه
അതിനാൽ അതിന് പരിഹാരം ചെയ്യുന്നതിൽ അവൻ അധ്വാനിക്കില്ല.

وأمّاما كان....................فيستعظمه
എന്നാൽ അവനിൽ നിന്നുണ്ടാകുന്ന ആരാധനകളേയും കർമ്മങ്ങളേയും അവൻ വലുതായികാണും.

وينسی نعمة.................... والتّمكين منها
അതിനു തൗഫീഖ് നൽകുകയും സൗകര്യം ചെയ്തു കൊടുക്കുകയും ചെയ്ത അല്ലാഹുവിന്റെ അനുഗ്രഹത്തേ അവൻ വിസ്മരിക്കും

وعمي عمّا......................والتّقصير
അവനിൽ നിന്ന് സംഭവിച്ച അശ്രദ്ധയും ലോക മാന്യവും വീഴ്ചയും തുടങ്ങിയ അപകടങ്ങളെ തൊട്ടെല്ലാം അവൻ അന്ധതയിലായിപോകും.

فيكون أكثر سعيه ضائعا
അങ്ങനെ അവന്റെ ഭൂരിഭാഗം അധ്വാനവും വെറുതെയായി പോകുന്നു.

والمعجب يأمن مكر اللّه تعالی وعذابه
ഉൾനാട്യകാരൻ അല്ലാഹുവിന്റെ ചതിയെ തൊട്ടും ശിക്ഷയെ തൊട്ടും നിർഭയനായി കഴിയും

ويظنّ أنّه عند .............حقّا بأعماله
അവൻ അല്ലാഹുവിന്റെ അടുക്കൽ ഉന്നതസ്ഥാനത്താണെന്നും അവന്റെ കർമ്മങ്ങൾക്ക് അല്ലാഹുവിന്റെ അടുക്കൽ പ്രതിഫലത്തിന് അർഹതയുണ്ടെന്നും അവൻ ബാവിക്കും

ويثني علی نفسه ويزكّيها
അവന്റെ സ്വശരീരത്തെ പുകഴ്ത്തുകയും പ്രശംസിക്കുകയും ചെയ്യും

والعجب يمنعه من الإستفادة والإستزادة
ഉൾനാട്യം മറ്റുള്ളവരിൽ നിന്നും നേടിയെടുക്കുന്നതിനേ തൊട്ടു നന്മകൾ അധികരിപ്പിക്കലിനേ തൊട്ടും അവനെ തടയും

لايسمع نصح ناصح ولا وعظ واعظ
ഗുണദോഷിക്കുന്നവന്റെ ഗുണദോഷത്തെയും ഉപദേശകരുടെ ഉപദേശത്തെയും അവൻ ചെവിക്കൊള്ളില്ല.

بل ينظر إلی غيره بعين الإستجهال
പകരം മറ്റുള്ളവരെ അവൻ അജ്ഞതയുടെ കണ്ണുകൊണ്ട് നോക്കുന്നു

والمعجب بعمله..................فهو جهل
കർമ്മങ്ങൾ കൊണ്ട് ഉൾപ്പെരുമ കാണിക്കുന്നവൻ അവന്റെ കർമ്മത്തിന്റേ സ്ഥാനം അവനാണ് എന്ന നിലക്കാണ് ഉൾപ്പെരുമ കാണിക്കുന്നതെങ്കിൽ അത് അജ്ഞതയാണ്

لأنّ المحلّ........................والتّحصيل
കാരണം കർമ്മത്തിന്റെ സ്ഥാനം അവനിൽ കീഴപ്പെടുത്തപ്പെട്ടതാണ് അതിനെ ഉണ്ടാക്കുന്നതിലോ കരസ്ഥമാക്കുന്നതിലോ അവന് യാതൊരു പങ്കുമില്ല

فكيف يعجب بما ليس اليه من العمل
അവന്റെ പ്രവർത്തനങ്ങളിൽ യാതൊരു പങ്കുമില്ലാത്തതിൽ പിന്നെയെങ്ങനെ അവൻ ഉൾപെരുമ കാണിക്കും.

وإن كان إعجابه.....................أن يعجب به
അമലുകളുടെ പേരിലുള്ള അവന്റെ ഉൾനാട്യം അമലുണ്ടായത് അവന്റെ കഴിവുകൊണ്ടാണ് എന്ന നിലക്കാണെങ്കിൽ അതിന്റെ പേരിൽ ഉൾനാട്യം കാണിക്കാൻ അവന് യാതൊരു അർഹതയുമില്ല.

فإنّ قدرته وإرادته....................ومن غير وسيلة
കാരണം അവന്റെ കഴിവും ഉദ്ദേശവും അമല് പൂർത്തിയാക്കാൻ വേണ്ട മറ്റെല്ലാ കാര്യങ്ങളും അവന്റെ യാതൊരു അവകാശവും മധ്യാവർതിയും കൂടാതെതന്നെ അല്ലാഹു ചെയ്ത അനുഗ്രഹമാണ്.

فلا معنی لعجب.................الغنيّ بغناه
അപ്പോൾ ഇബാദത്ത് കാരന്റെ ഇബാദത്ത് കൊണ്ടും പണ്ഡിതൻ തന്റെ വിജ്ഞാനം കൊണ്ടും സൗന്ദര്യവാൻ തന്റെ സൗന്ദര്യം കൊണ്ടും സമ്പന്നൻ തന്റെ സമ്പത്തുകൊണ്ടും ഉൾന്നാട്യം കാണിക്കുന്നതിൽ യാതൊരു അർത്ഥവുമില്ല

لأنّ كلّ ذلك من فضل اللّه تعالی
കാരണം അതു മുഴുവനും അല്ലാഹുവിന്റെ ഔദാര്യത്തിൽ നിന്നുള്ളതാണ്.

وإنّما العبد....................تعالی وجوده
കാരണം അടിമ അല്ലാഹുവിന്റെ ഔദാര്യവും കാരുണ്യവും ഒഴുകുന്നതിനുള്ള സ്ഥലം മാത്രമാണ്

والمحلّ أيضا من جوده وفضله
ആസ്ഥാനം അല്ലാഹുവിന്റെ ഔദാര്യത്തിൽ നിന്നും അവന്റെ ധർമ്മത്തിൽ നിന്നുമുള്ളതാണ്

فلا نجاة لأحد....................ورحمته
അപ്പോൾ അല്ലാഹുവിന്റെ കാരുണ്യവും അല്ലാഹുവിന്റെ ഔദാര്യവും കൊണ്ടല്ലാതെ ഒരാൾക്കും വിജയമില്ല.

وهو ارحم الرّاحمين
അല്ലാഹു ഏറ്റവും വലിയ കാരുണ്യവാനാകുന്നതു

قال النّبيّ ﷺ : لن ينجّي..............أن يتغمّدني اللّه برحمته
നബി തങ്ങൾ പറഞ്ഞു :- നിങ്ങളിൽ ഒരാളെയും അയാളുടെ കർമ്മങ്ങൾ രക്ഷപ്പെടുത്തുകയില്ല. സ്വഹാബികൾ ചോദിച്ചു നബിയെ തങ്ങളെയും രക്ഷപ്പെടുത്തുകയില്ലയോ...? നബി തങ്ങൾ പറഞ്ഞു :- എന്നെയും രക്ഷപ്പെടുത്തില്ല അല്ലാഹു അവന്റെ കാര്യം കാരുണ്യം കൊണ്ട് എന്നെ പൊതിഞ്ഞാലല്ലാതെ.

Post a Comment