CLASS 12 THASAWUF 4

الحسد داء معضل

الحسد من أخطر المعاصي
അസൂയ ഏറ്റവും ഗുരുതരമായ തെറ്റുകളിൽ പെട്ടതാകുന്നു.

فــإنّ أوّل خطيئة وقعت بسبب الحسد
ആദ്യമായി സംഭവിച്ച പാപം അസൂയ മൂലമായിരുന്നു.

حسد ابليس........................عند اللّه
അല്ലാഹുവിന്റെ അടുക്കൽ ആദം നബിക്കുണ്ടായിരുന്ന ഉന്നതസ്ഥാനത്തിന്റെ പേരിൽ ഇബലീസ് ആദംനബിയോട് അസൂയ വെച്ചു.

فـأبی أن يسجد له
അങ്ങനെ ആദം നബിക്ക് സുജൂദ് ചെയ്യാൻ ഇബ്ലീസ് വിസമ്മതിച്ചു.

فصارمن الملعونين
അങ്ങനെ അവൻ ശപിക്കപ്പെട്ടവരിൽ പെട്ടവനായി.

وأوّل جريمة......................بسبب الحسد
ഭൂമിയിൽ നടന്ന ആദ്യ കൊലപാതകം അസൂയയുടെ ഫലമായിരുന്നു.

حسد قابيل....................زوجتها الحسناء
ഖാബീൽ തന്റെ സഹോദരനായ ഹാബീലിനോട് അദ്ദേഹത്തിന്റെ സൗന്ദര്യവതിയായ ഭാര്യയുടെ പേരിൽ അസൂയവെച്ചു.

فقتله بغيا وظلما
അങ്ങനെ അക്രമപരമായി ഖാബീൽ ഹാബീലിനേ കൊന്നു.

وحمل إخوة.........................أبيهم له
യൂസഫ് നബിയോട് പിതാവിനുണ്ടായിരുന്ന അങ്ങേയറ്റത്തെ സ്നേഹത്തിന്റെ പേരിൽ യൂസഫ് നബിയോട് സഹോദരങ്ങൾക്കുണ്ടായ അസൂയ യൂസഫ് നബിയെ കിണറ്റിലെറിയാൻ അവരെ പ്രേരിപ്പിച്ചു.

وإنّما كان سبب...................هو حسدهم
ജൂതന്മാർ സ്വന്തം മക്കളേ അറിയുന്നതുപോലെ നബി തങ്ങളെ അറിഞ്ഞിട്ടും നിഷേധിക്കാൻ കാരണം അവരുടെ അസൂയയായിരുന്നു.

كما أنّ سبب كفر..................بأنبيائهم الحسد
കഴിഞ്ഞുപോയ അധിക സമുദായവും അവരുടെ അമ്പിയാക്കളെ അവിശ്വസിക്കാൻ കാരണം അവരുടെ അസൂയ ആയിരുന്നു.

حتّی استبعدوا......................نبيّا ورسولا
അസൂയ മൂലം അവരെ പോലുള്ള ഒരാളെ തന്നെ അല്ലാഹു നബിയും ദൂതനുമായി അയക്കൽ അവർ വളരെ വിദൂരമായി കണ്ടു.

الحسد تمنّي.............................دين أو دنيا
മറ്റൊരാളിലുള്ള മതപരമോ ബൗദ്ധികപരമോ ആയ അനുഗ്രഹം അയാളെ തൊട്ട് നീങ്ങി പോകാൻ ആഗ്രഹിക്കലാണ് അസൂയ.

قال تعالی.. *﴿ام يحسدون............من فضله﴾*
അല്ലാഹു പറഞ്ഞു :- അല്ലാഹുവിന്റെ ഔദാര്യത്തിൽ നിന്ന് അല്ലാഹു അവർക്ക് നൽകിയതിൽ ജനങ്ങളോടവർ അസൂയ വെക്കുകയാണോ.

وعن أنس رضي اللّه عنه............عباد اللّه إخوانا
അനസ് റിപ്പോർട്ട് ചെയ്യുന്നു. നബി തങ്ങൾ പറഞ്ഞു :- നിങ്ങൾ പരസ്പരം ദേഷ്യപ്പെടരുത്, പരസ്പരം അസൂയ വെക്കരുത്, അന്യോന്യം പിന്തിരിഞ്ഞു നടക്കരുത്, നിങ്ങൾ അങ്ങുമിങ്ങും ബന്ധവിച്ഛേദം നടത്തരുത്. നിങ്ങൾ അല്ലാഹുവിന്റെ അടിമകളായി പരസ്പരം സഹോദരന്മാരായി ജീവിക്കുക.

وعن ابي هريرة (ر)..............النّارالحطب
അബൂഹുറൈറ (റ) റിപ്പോർട്ട് ചെയ്യപ്പെടുന്നു. നബി തങ്ങൾ പറഞ്ഞു :- നിങ്ങൾ അസൂയയേ സൂക്ഷിക്കുക. തീ വിറക് തിന്നുന്നത് പോലെ സൽക്കർമ്മങ്ങളെ അസൂയ തിന്നു നശിപ്പിക്കും.

والحسد بمعنی......................حرام معصية
മറ്റൊരാളുടെ അനുഗ്രഹം നീങ്ങണമെന്ന ആഗ്രഹത്തോട് കൂടെയുള്ള അസൂയവെക്കൽ ഹറാമും, പാപവുമാണ്.

وأمّا اشتهاء.....................فلا بأس به
മറ്റൊരാളിൽ നിന്ന് അനുഗ്രഹം നീങ്ങണമെന്ന ആഗ്രഹമില്ലാതെ തത്തുല്യമായ ഒരു ആനുഗ്രഹം ആഗ്രഹിക്കൽ വിരോധമില്ല

فليس بحسد مذموم
അപ്പോളത് ആക്ഷേപാർഹമായ അസൂയയല്ല

بل هو غبطة محمودة
മറിച്ച് അത് സ്തുത്യർഹമായ ആഗ്രഹമാണ്

قال الفضيل بن..................والمنافق يحسد
ഫുളൈലുബ്നു ഇയാള് (റ) പറഞ്ഞു :- ഒരു സത്യവിശ്വാസി ആഗ്രഹിക്കും ഒരു കപടവിശ്വാസി അസൂയവെക്കും.

فالحسد ........................القلوب
ഹൃദയ രോഗങ്ങളിൽ നിന്നുള്ള ഗൗരവമേറിയ ഒരു രോഗമാണ് അസൂയ

فينبغي مداواته للشّفاء منه
അസൂയയിൽ നിന്നും ശമനം ലഭിക്കാൻ അസൂയയേ ചികിത്സിക്കൽ അത്യാവശ്യമാണ്.

وإنّما يداوی...........................والعمل
അസൂയ എന്ന രോഗത്തെ ചികിത്സിക്കപെടേണ്ടത് കർമ്മം കൊണ്ടും വിജ്ഞാനം കൊണ്ടുമാണ്.

أمّاالعلم...................................والدّنيا
മതപരമായ വിഷയത്തിലും ബൗദ്ധികപരമായ വിഷയത്തിലും നിനക്ക് നാശമാണെന്ന് നീ അറിയലാണ് അറിവ് കൊണ്ടുള്ള ചികിത്സ.

ونفع.......................................والدّين
അസൂയ വെക്കപ്പെടുന്നവന് ദീനിലും ദുനിയാവിലും അത് ഗുണവുമാണ്.

فإنّك سخطتّ قضاء اللّه تعالی
കാരണം നീ അല്ലാഹുവിന്റെ വിധിയിൽ ദേശ്യം വെച്ചിരിക്കുന്നു.

وتركت.........................من المسلمين
ഒരു മുസ്ലിം സഹോദരന് നന്മ ഉദ്ദേശിക്കലിനെ നീ ഉപേക്ഷിക്കുകയും ചെയ്തിരിക്കുന്നു.

ففارقت..................................لعباد اللّه تعالی
അല്ലാഹുവിന്റെ അടിമകൾക്ക് നന്മ ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന അമ്പിയാക്കളേതൊട്ടും ഔലിയാക്കളേതൊട്ടും നീ വിട്ടുപിരിഞ്ഞിരിക്കുന്നു.

وشاركت.................................عن المؤمنين
വിശ്വാസികളെ തൊട്ട് അനുഗ്രഹം നീങ്ങി പോകൽ ആഗ്രഹിക്കുന്ന അവിശ്വാസികളോടും ഇബ്ലീസിനോടും നീ പങ്കാളിയായിരിക്കുന്നു.

فهذا ضررلك في الدّين
ദീനിൽ നിനക്കിതു നഷ്ടമാണ്.

ونعمة......................................بحسدك
അസൂയ വയ്ക്കപ്പെടുന്നവന്റെ അനുഗ്രഹം നീ അസൂയ വെച്ചതുകൊണ്ട് നീങ്ങി പോവുകയില്ല.

وبليّته لا تدوم بحسدك
അവനിലുള്ള വിപത്ത് നീ അസൂയ വെക്കുന്നത് കൊണ്ട് നിത്യമാവുകയുമില്ല.

فلا تزال................................في المحسود
അസൂയ വെക്കപ്പെടുന്നവനിൽ കാണുന്ന അനുഗ്രഹങ്ങളിൽ നീ വേദനയിലും വിഷമത്തിലുമായി കൊണ്ടിരിക്കും.

وبكلّ بليّة تنصرف عنه
അസൂയ വെക്കപ്പെടുന്നവനിൽ നിന്നും പിരിഞ്ഞു പോകുന്ന വിപത്തുകളിൽ വേദനയിലും വിഷമത്തിലുമായിരിക്കും.

فهذا الألم..............................في الدّنيا
അപ്പോൾ ഈ വേദനയും വിഷമവും നിനക്ക് ദുനിയാവിൽ നഷ്ടമായിരിക്കും

ومهما لم تزل.............................في الدّنيــا
നിന്റെ അസൂയയുടെ പേരിൽ അസൂയ വെക്കപ്പെടുന്നയാളുടെ അനുഗ്രഹം നീങ്ങാത്തപ്പോഴൊക്കെയും അയാൾക്ക് അതിന്റെ പേരിൽ ദുൻയാവിൽ യാതൊരു ബുദ്ധിമുട്ടുമുണ്ടാകുകയില്ല .

ولا يكون له.........................والآخرة
പരലോകത്ത് അയാൾക്ക് യാതൊരു കുറ്റവും ഇല്ല. മറിച്ച് ദുനിയാവിലും പരലോകത്തും അയാൾക്ക് ഗുണമേ ലഭിക്കുകയുള്ളൂ.

أمّا نفعه في الدّنيا فبألمك وهمّك
ദുൻയാവിൽ അയാൾക്ക് ലഭിക്കുന്ന ഗുണം നിന്റെ വേദന കൊണ്ടും വിഷമം കൊണ്ടുമാണ്.

ففرح عدوّك............................بنعمته
അസൂയ നിമിത്തം നിന്റെ വേദനയിൽ അസൂയ വെക്കപ്പെടുന്ന നിന്റെ ശത്രുവിന്റെ സന്തോഷം അവൻക്ക് ലഭിച്ചിട്ടുള്ള അനുഗ്രഹത്തിലുള്ള സന്തോഷത്തേക്കാൾ വലുതാണ്.

وأمّا نفعه في الدّين.....................من حسنــاتك
ദീനിയായ അവനു ലഭിക്കുന്ന ഉപകാരം നിന്റെ സൽകർമ്മങ്ങൾ നീ അവന് പാരിതോഷികമായി നൽകലാണ്.

فكلّما أظهرت.............................في حسناته
അവനെ പരദൂഷണം പറഞ്ഞു കൊണ്ടോ അവന്റെ അഭിമാനം കളങ്കപ്പെടുത്തി കൊണ്ടോ ബുദ്ധിമുട്ടിച്ചു കൊണ്ടോ നീ നിന്റെ അസൂയ പ്രകടമാകുമ്പോൾ നിന്റെ സൽകർമ്മങ്ങൾ കുറയുകയും അവന്റെ സൽകർമങ്ങളിൽ വർധനവുണ്ടാകുകയും ചെയ്യും.

فإنّك ظالم وهو مظلوم
കാരണം നീ അക്രമിയും അവൻ അക്രമിക്കപ്പെട്ടവനുമാണ്.

فأضفت له نعمة إلی نعمة
അപ്പോൾ നീ അവന് പിന്നെയും അനുഗ്രഹങ്ങൾ ചേർത്ത് കൊടുത്തിരിക്കുന്നു.

وأضفت لنفسك شقاوة إلی شقاوة
നിന്നിലേക്ക് നീ പ്രയാസത്തിൽ നിന്നും മറ്റൊരു പ്രയാസത്തെ ചേർത്തിരിക്കുന്നു.

فلا تنس قول........................النّار الحطب
അതിനാൽ നബി തങ്ങളുടെ വാക്ക് നീ മറക്കണ്ട.. തീ വിറകിനേ തിന്നു നശിപ്പിക്കും പോലെ അസൂയ സൽകർമ്മങ്ങളേ തിന്നു നശിപ്പിക്കും.

وأمّا العمل...............................حكم الحسد
അസൂയയെ ചികിത്സിക്കാനുള്ള കർമ്മ രീതി. നിന്റെ ശരീരത്തെ അസൂയയുടെ പ്രേരണക്ക് എതിര് ചെയ്യാൻ നിർബന്ധിപ്പിക്കലാണ്.

فإن بعثك .....................والثّناء عليه
അസൂയ വെക്കപ്പെടുന്നയാളെ നിന്ദിക്കാൻ അസൂയ നിന്നെ പ്രേരിപ്പിച്ചാൽ നിന്റെ നാവിനെ അയാളുടെ സ്തുതിയും ഗുണങ്ങളും പറയാൻ നീ നിർബന്ധിപ്പിച്ചോ.

وإن حملك علی.........................التّواضع له
അയാളോട് അഹങ്കാരം കാണിക്കാൻ അസൂയ നിന്നെ പ്രേരിപ്പിക്കുകയാണെങ്കിൽ.അദ്ദേഹത്തിന് വിനയം കാണിക്കാൻ നീ നിന്റെ മനസ്സിനെ നിർബന്ധിച്ചോ

وإن بعثك علی كفّ...................في الإنعــام له
അയാൾക്ക് അനുഗ്രഹം ചെയ്യലിൽ നിന്നും വിട്ടുനിൽക്കാൻ അസൂയ നിന്നെ പ്രേരിപ്പിചാൽ അയാൾക്ക് കൂടുതൽ അനുഗ്രഹം ചെയ്തുകൊടുക്കലിനെ നീ നിന്റെ മനസ്സിനെ നിർബന്ധിച്ചു കൊള്ളുക.

فتولّد بينكما.........................مادّة الحسد
അപ്പോൾ നിങ്ങൾ രണ്ടാൾക്കുമിടയിൽ അസൂയയുടെ വിത്തിനെ മുറിച്ചുകളയുന്ന ബന്ധമുണ്ടായിത്തീരും

Post a Comment