HS 4- THASAWUF - LESSON 2

തിന്മ

വഴിപ്പെടുന്നതിൽ നിന്ന് പുറത്തുപോവുക, കൽപ്പനകളെ ലംഘിക്കുക എന്നിവയാണ് ഭാഷാർത്ഥത്തിൽ തിന്മ എന്നതിന്റെ ഉദ്ദേശം. അല്ലാഹുവിന്റെയും പ്രവാചകർ നബി (സ) തങ്ങളുടെയും കൽപ്പനകൾ ലംഘിക്കുക എന്നതാണ് സാങ്കേതികാർത്ഥത്തിൽ തിന്മയുടെ ഉദ്ദേശം. അല്ലാഹു പറഞ്ഞു: ( അല്ലാഹുവിനോടും അവന്റെ പ്രവാചകരോടും ആരെങ്കിലും തെറ്റ് ചെയ്താൽ അവൻ വ്യക്തമായ വഴികേടിലായിരിക്കുന്നു ).വിശുദ്ധമായ ധാരാളം ഹദീസുകളിൽ നബിതങ്ങളും അവിടുത്തെ അനുചരരും തെറ്റുകൾ സംഭവിക്കുന്നതിനെ തൊട്ട് നമ്മോട് താക്കീത് നൽകിയിരിക്കുന്നു. നബി (സ) പറഞ്ഞു: 7 വൻദോഷങ്ങളെ നിങ്ങൾ ഒഴിവാക്കണം. അപ്പോൾ സ്വഹാബികൾ ചോദിച്ചു: നബിയെ ഏതാണ് ആ വൻദോഷങ്ങൾ. അപ്പോൾ നബി (സ) പറഞ്ഞു: അല്ലാഹുവിൽ പങ്ക് ചേർക്കുക, മാരണപ്പണി, അള്ളാഹു വിശുദ്ധമാക്കിയ ഒരു ശരീരത്തെ വ്യക്തമായ കാരണമില്ലാതെ വധിക്കുക, പലിശ ഭക്ഷിക്കുക, അനാഥരുടെ സമ്പത്ത് ഭക്ഷിക്കുക, യുദ്ധ ദിവസം പിന്തിരിഞ്ഞോടുക, ചാരിത്ര്യ ശുദ്ധി സൂക്ഷിക്കുന്ന വിശ്വാസികളായ സ്ത്രീകളെ കുറിച്ച് വ്യഭിചാരാരോപണം പറയുക. അബ്ദുള്ളാഹിബ്നു മസ്ഊദ് (റ) പറഞ്ഞു: ഒരു വിശ്വാസി തൻ്റെ തിന്മകളെ കാണുന്നത്, അദ്ദേഹത്തിന്റെ മേൽ വീഴാനായ മലയുടെ താഴെ ഇരിക്കുന്നത് പോലെയാണ്. എന്നാൽ തന്റെ മൂക്കിന്റെ അടുത്തുകൂടെ നടന്നു പോകുന്ന ഈച്ചയെ പോലെയാണ് തെമ്മാടി തിന്മകളെ കാണുന്നത്. ആയിഷ (റ) പറഞ്ഞു: നിങ്ങൾ തിന്മകളെ കുറക്കുക. കാരണം തിന്മകൾ കുറച്ചതിനേക്കാൾ മഹത്വമുള്ളവരായിട്ട് നിങ്ങൾ അള്ളാഹുവിനെ കണ്ടുമുട്ടുകയില്ല. സാലിമുബ്നു അബിൽ ജഅ്ദ് (റ) പറഞ്ഞു: അബൂ ദർദാഅ് (റ) പറഞ്ഞു: താൻ അറിയാതെ വിശ്വാസിയുടെ ഹൃദയത്തിൽ തന്നോട് ദേഷ്യം ഉണ്ടാകുന്നതിനെ ഓരോരുത്തരും ശ്രദ്ധിക്കണം. അതെന്താണെന്ന് നിങ്ങൾക്കറിയുമോ? അപ്പോൾ ഞാൻ പറഞ്ഞു: ഇല്ല. അബൂ ദർദാഅ് (റ) പറഞ്ഞു: ഒരാൾ അല്ലാഹുവിനോട് തെറ്റ് ചെയ്യുന്നു. അപ്പോൾ അയാൾ അറിയാതെ വിശ്വാസികളുടെ ഹൃദയത്തിൽ അദ്ദേഹത്തോട് അല്ലാഹു ദേഷ്യം ഉണ്ടാക്കും.

Post a Comment