Kerala second term exam 2022 | Time table | Old question papers

Kerala second term exam 2022 | Time table |  Old question papers


സംസ്ഥാനത്തെ സ്‌കൂളുകളിലെ രണ്ടാം പാദ പരീക്ഷകൾ ഡിസംബർ 12 മുതൽ 22 വരെ നടക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം (ക്യുഐപി) മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. 1 മുതൽ 10 വരെയുള്ള ക്ലാസുകളിലെ പരീക്ഷകൾ ഡിസംബർ 14 മുതൽ 22 വരെയും ഹയർ സെക്കൻഡറി ക്ലാസുകളുടേത് ഡിസംബർ 12 മുതൽ 22 വരെയും നടത്തപ്പെടും. ക്രിസ്മസ് അവധിക്കായി ഡിസംബർ 23 ന് സ്കൂളുകൾ അടച്ച് ജനുവരി 3 ന് വീണ്ടും തുറക്കും.

എല്ലാം പരീക്ഷകളും നടത്തിയതിനു ശേഷം ആണ് ക്രിസ്തുമസ് അവധിയ്ക്കായി സ്കൂളുകൾ അടക്കുന്നത്. ഡിസംബർ 23 നു അടക്കുന്ന സ്കൂളുകൾ 10 ദിവസങ്ങൾക്കു ശേഷം ആണ് തുറക്കുന്നത്.

ഡിസംബർ 12 മുതൽ ആണ് പരീക്ഷകൾ ആരംഭിക്കുന്നത്. ഹയർ സെക്കണ്ടറി വിഭാഗത്തിനും ഇതേ ദിവസം തന്നെ ആണ് പരീക്ഷകൾ ആരംഭിക്കുന്നത്.  യു പി ക്ലാസ്സുകളിലും ഹൈ സ്കൂൾ ക്ലാസ്സുകളിലും പരീക്ഷകൾ ഡിസംബർ 14, 16 എന്നീ ദിവസങ്ങളിൽ യഥാ ക്രമം ആരംഭിക്കുന്നതാണ്.

സംസ്ഥാനത്തെ സ്‌കൂളുകൾക്ക് പത്ത് ദിവസത്തെ ക്രിസ്മസ് അവധിയാണ് വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചത്. കേരളത്തിലുടനീളമുള്ള സ്കൂളുകൾക്കുള്ള ക്രിസ്മസ് അവധി ഡിസംബർ 23 ന് ആരംഭിച്ച് 2022 ജനുവരി 4ന് വീണ്ടും തുറക്കും. ഗവർണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ക്രിസ്മസ് അവധി പ്രഖ്യാപിക്കുന്നത്.
 



Second term exam Time table 2022

Old question papers

Model question papers 2022

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad