CLASS 12 THAFSEER 2

صيحة الموت وصيحة البعث
മരണത്തിന്റെ അട്ടഹാസവും പുനർ ജീവിതത്തിന്റെ അട്ടഹാസവും

البعث الموعد حقّ لاريب فيه
വാഗ്ദത്തം ചെയ്യപ്പെട്ട പുനർജീവിതം സത്യമാണ് അതിൽ യാതൊരു സംശയവുമില്ല.

والكفّار..................................هذا الوعد.....؟
അവിശ്വാസികൾ അതിനെ നിഷേധിക്കുകയും പരിഹാസതോടെ ചോദിക്കുകയും ചെയ്യും എപ്പോഴാണ് ഈ പറയപ്പെടുന്ന ദിനം...?

ويوم البعث............................أي بصيحتين
അന്ത്യദിനം രണ്ടു ഊതോടുകൂടി അഥവാ രണ്ട് അട്ടഹാസത്തോട് കൂടെ സംഭവിക്കുന്നതാണ്.

صيحة..........................للبعث
മരണത്തിനായി ഒരു അട്ടഹാസവും പുനർജന്മത്തിനായി മറ്റൊരു അട്ടഹാസവും.

فالأولی...........................بغتة
ഒന്നാമത്തെ അട്ടഹാസതോടുകൂടി സൃഷ്ടികളെല്ലാം പെട്ടെന്ന് മരിക്കും.

والثّانية...............................من قبورهم
രണ്ടാമത്തെ അട്ടഹാസ ത്തോടുകൂടി എല്ലാവരും ഖബറിൽ നിന്ന് ഉയർത്തെഴുന്നേപിക്കപെടും.

وإذاوقعت..........................شيئا
ഒന്നാമത്തെ ഊത്ത് സംഭവിച്ചു കഴിഞ്ഞാൽ എല്ലാവരും നശിക്കുകയും അവർക്ക് പിന്നീട് ഒന്നിനും സാധിക്കുന്നതു മല്ല.

وإذاوقعت............................وحسرة
രണ്ടാമത്തെ ഊത്ത് സംഭവിച്ചുകഴിഞ്ഞാൽ എല്ലാവരെയും വളരെ ഭയത്തോടെയും പരിഭ്രാന്തിയോടെയും വിചാരണ സ്ഥലത്ത് ഹാജരക്കപ്പെടും.

*۞ويقولون...........................صٰدقين۞*
നിങ്ങൾ സത്യം പറയുന്നവരാണെങ്കിൽ പുനർജന്മം കൊണ്ടുള്ള വാഗ്ദത്വം എപ്പോഴാണ് സംഭവിക്കുക.

*۞ماينظرون.......................يخصّمون۞*
അവർ പരസ്പരം തർക്കിച്ചു കൊണ്ടിരിക്കുമ്പോൾ അവരെ പിടികൂടുന്ന ഒറ്റ അട്ടഹാസമല്ലാതെ അവർ പ്രതീക്ഷിക്കേണ്ടതില്ല.

*۝فلا يستطيعون..............يرجعون۞*
അപ്പോൾ അവർക്ക് വസ്വിയ്യത്ത് ചെയ്യാനോ കുടുംബങ്ങളിലേക്ക് മടങ്ങി ചെല്ലാനോ സാധിക്കുകയില്ല.

*۞ونفخ..............................ينسلون۞*
സൂറിൽ രണ്ടാമത് ഊതിയാൽ അവർ ഖബറിൽ നിന്ന് റബ്ബിന്റെ അരികിലേക്ക് ധൃതിയിൽ നടക്കും.

*التفسير* ::::::::::::::::::::
ويقول الكفّار..........................بالبعث
പരിഹസിക്കുന്നവരായി അവിശ്വാസികൾ പറയും :- പുനർജീവിത വാദത്തിൽ നിങ്ങൾ സത്യം പറയുന്നവരാണെങ്കിൽ എപ്പോഴാണ് വാഗ്ദത്വം ചെയ്യപ്പെടുന്ന ഈ പുനർജീവിതം സംഭവിക്കുക..?

ماينتظرون إلّاصيحة واحدة
എന്നാൽ അവർക്ക് പ്രതീക്ഷിക്കാനുള്ളത് ഒരൊറ്റ അട്ടഹാസം മാത്രമാണ്.

وهي النّفخة..........................الخلائق
എല്ലാ സൃഷ്ടികളുടെയും മരണത്തിന് കാരണമാകുന്ന ഇസ്രാഫീൽ (അ) ന്റെ ഒന്നാമത്തെ ഊത്താണത്.

تصيبهم..............................علی عادتهم
പതിവുപോലെ അവരുടെ ജീവിത വ്യവഹാരങ്ങളിലും അങ്ങാടികളിലും ഇടപാടുകളിലും ക്ലബ്ബുകളിലും ജോലി സ്ഥലങ്ങളിലും വ്യാപൃതരായിരിക്കെ അവരുടെമേൽ പെട്ടെന്ന് ഈ അട്ടഹാസം സംഭവിക്കും.

فلايقدر.................................وأهليهم
പരസ്പരം എന്തെങ്കിലും കാര്യം വസിയ്യത്ത് ചെയ്യാനോ അങ്ങാടികളിൽ നിന്നും സദസ്സുകളിൽ നിന്നും തൊഴിലിടങ്ങളിൽ നിന്നും വീടുകളിലേക്കോ കുടുംബക്കാരിലേക്കോ മടങ്ങി പോവാൻ അവർക്ക് സാധിക്കില്ല.

بل الموت أسرع من ذلك
മരണം അതിലും വേഗതയിൽ അവരെ പിടികൂടുന്നതാണ്.

فيموتون حيث تبغتهم الصّيحة
ഈ അട്ടഹാസം എത്തിയ ഉടനെ അവർ മരണപ്പെടുകയും ചെയ്യും.

ونفخ في الصّور....................ربّهم قهرا
പുനർ ജീവിതത്തിനായുള്ള രണ്ടാമത്തെ ഊത്ത് ഊതപെട്ടാൽ മറമാടപ്പെട്ട ഖബറുകളിൽ പെട്ടെന്ന് അവരുടെ രക്ഷിതാവിങ്കലേക്ക് നിർബന്ധിതരായി യാത്ര പോകുന്നതാണ്.

*مفاد الآيات*
::::::::::::::::::::::: ردّاللّه تعالی..........................استهزاء
പരിഹാസപൂർവ്വം അന്ത്യനാൾ വേഗത്തിൽ സംഭവിക്കലിനെ തേടുന്ന അവിശ്വാസികൾക്ക് അല്ലാഹു മറുപടി നൽകി.

أنّهاتأتي............................كلّحـيّ
അന്ത്യനാൾ പെട്ടെന്ന് തന്നെ സംഭവിക്കും. ഒരു ഊത്ത് കൊണ്ട് എല്ലാ ജീവികളും മരിക്കും.

والنّاس يختصمون...............إلی ديارهم
ജനങ്ങൾ അവരുടെ ജീവിത വ്യവഹാരങ്ങളിൽ വ്യാപൃതരായിരിക്കും അവർക്ക് അവരുടെ ഭവനങ്ങളിലേക്ക് മടങ്ങാൻ സാധിക്കില്ല.

ولامن الإيصاءفي شأنهم
അവരുടെ കാര്യങ്ങൾ വസിയ്യത്ത് ചെയ്യാനും സാധിക്കില്ല.

وبنفخة أخری.....................إلی ربّهم
മറ്റൊരു ഊത്ത് കൊണ്ട് മരണപ്പെട്ടവരെല്ലാം ജീവിക്കുകയും അല്ലാഹുവിലേക്ക് ഒരുമിച്ചു കൂട്ടപ്പെടുകയും ചെയ്യും.

1 Comments

Post a Comment